ബാലസാഹിത്യം-GK QUIZ-35-FE 7
1 ഒരു രാജാവിന്റെ മക്കളെ വിവേക ശാലികളാക്കാൻ വിഷ്ണുശർമൻ എന്ന പണ്ഡിതൻ പറഞ്ഞ കഥകൾ നമുക്കെല്ലാം പരിചിതമാണ്. ആ കഥകളുടെ സമാഹാരം ഏത്?
2 പണ്ടത്തെ ഗ്രീസിലെ ഒരു അടിമ രചിച്ച ജന്തുകഥകൾ ലോകമെ മ്പാടും പ്രശസ്തമാണ്. ഏതാണ് ആ കൃതി?
3 ബുദ്ധന് അനേകം ജന്മങ്ങളു ണ്ടായിരുന്നു എന്നാണ് ബുദ്ധമത ത്തിലെ വിശ്വാസം. ആ ജന്മങ്ങളി ലെ കഥകൾ ബുദ്ധൻ അനുയായികൾക്കു പറഞ്ഞുകൊടുത്തു. അവ പിൽക്കാല ത്ത് പുസ്തകമാ യി. ഏതാണ് ആ കഥാസമാഹാരം?
4 'കഥകളുടെ പുഴകൾ ചേർന്ന സമുദ്രം'. ഭാരതത്തിലെ പ്രസിദ്ധമായ ഒരു സംസ്കൃതകൃതിയുടെ പേരിന്റെ അർഥം ഇതാണ്. കൃതി ഏത്?
5 'ആലിസ് ഇൻ വണ്ടർലാൻഡ്' എന്ന വിശ്വപ്രസിദ്ധ ബാലസാ ഹിത്യകൃതിയുടെ രചയിതാവ്?
6 'ഒലിവർ ട്വിസ്റ്റ്' ആരുടെ കൃതിയാണ്?
7 Travels into Several Remote Nations of the World എന്ന കൃതി ഏതു പേരിലാണ് നമുക്ക് പരിചയം?
8 'ലില്ലിപ്പുട്ടി'ന്റെ സ്രഷ്ടാവ്?
9 'റിപ്പ് വാൻ വിങ്കിൾ' എന്ന കഥ രചിച്ചതാര്?
10 ഒരു ദേശാടനക്കിളിയു ടെയും രാജകുമാരന്റെ പ്ര തിമയുടെയും സൗഹൃദം വിഷയമാക്കി ഓസ്കർ വൈൽഡ് രചിച്ച കഥ?
11 'ജുമാൻജി' രചിച്ചതാര്?
12. ടോം സോയർ എന്ന പന്ത്രണ്ടു വയസ്സുകാരനും കൂട്ടാളികളും നടത്തുന്ന സാഹസങ്ങളുടെ കഥ പറയുന്ന നോവൽ?
13. പീറ്റർ പാനിന്റെ സ്രഷ്ടാവ് ആര്?
14. 'ദി അഡ്വഞ്ചേഴ്സ് ഓഫ് റോബിൻ ഹുഡ്' രചിച്ചതാര്?
15. രാജകുമാരനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച മത്സ്യകന്യകയുടെ കഥ പറയുന്ന "ദ് ലിറ്റിൽ മെർമെയ്ഡ്' രചിച്ചതാര്?
16.സദ് വണ്ടർഫുൾ വിസാഡ് ഓഫ് ഓസ്' എന്ന നോവൽ രചിച്ചതാര്?
17. പാവപ്പെട്ട യജമാനനെ സമ്പന്നനായ രാജകുമാരനാക്കി മാറ്റുന്ന സൂത്രക്കാരൻ പൂച്ചയുടെ കഥ?
18. സ്വിസ് സാഹിത്യകാരി ജോഹന്ന ലൂയിസ് സ്പൈറി എഴുതിയ വിശ്വപ്രസിദ്ധ ബാലസാഹിത്യ നോവൽ?
19 സാഹസികത വിനോദമാക്കിയ മിടുമിടുക്കൻ കരടിക്കുട്ടൻ വിന്നിയുടെ കഥ പറയുന്ന 'വിന്നി-ദ്-പൂ'വിന്റെ രചയിതാവ്?
20 'ജംഗിൾ ബുക്ക്' എഴുതിയതാര്?
21 രണ്ട് വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന ബില്ലി കോൾമാൻ എന്ന കുട്ടിയുടെ കഥ പറയുന്ന നോവൽ?
22 'ദ് ടിന്റ്റർ ബോക്സ്' എന്ന കഥ രചിച്ചതാര്?
23 'ദി അഡ്വഞ്ചേഴ്സ് ഓഫ് പിനോക്യോ' എന്ന നോവലിന്റെ സ്രഷ്ടാവ്?
24 മോറിസ് സെൻഡക്ക് രചിച്ച ഈ വിഖ്യാതകഥയിൽ ആകെ 338 വാക്കുകളേയുള്ളൂ. കഥ ഏത്?
25 'ജയിംസ് ആൻഡ് ദ് ജയന്റ് പീച്ച്' ആരുടെ നോവലാണ്?
26 ഇംഗ്ലിഷ് എഴുത്തുകാരി അന്ന സിവെൽ 1877-ൽ പ്രസിദ്ധീകരിച്ച വിഖ്യാത നോവൽ? ഒരു കറുത്ത കുതിരയാണ് ഇതിലെ പ്രധാന കഥാപാത്രം.
27 ഹാരി പോട്ടറിന്റെ സ്രഷ്ടാവ്?
28 'ദ് ടെയ്ൽ ഓഫ് പീറ്റർ റാബിറ്റ്' എന്ന നോവൽ രചിച്ചതാര്?
29 കൊള്ളക്കാരു ടെ ഇടയിൽ പെട്ടുപോകുന്ന ജിം ഹോക്കിൻസ് എന്ന കുട്ടിയുടെ കഥ പറയുന്ന നോവൽ?
30."ദ് സ്റ്റോറി ഓഫ് ഡോക്ട്ടർ ഡൂലിറ്റിൽ ആരുടെ കൃതിയാണ്?
31.ജെറോണിമോ സ്റ്റിൽട്ടൺ എന്ന സമർഥനായ എലിയുടെയും കൂട്ടുകാരുടെയും വില്ലന്മാരായ പൂച്ചകളുടെയും ലോകം സൃഷ്ടിച്ച എഴുത്തുകാരി?
32 'ഡയറി ഓഫ് എ വിംപി കിഡ്' പുസ്തകപരമ്പരയുടെ സ്രഷ്ടാവ്?
33 'മാണിക്യക്കല്ല്' എന്ന ഫാന്റസി നോവൽ രചിച്ച സാഹിത്യകാരൻ?
34 'സ്റ്റുവാർട്ട് ലിറ്റിലി'ന്റെ സ്രഷ്ടാവ്?
35 ബി.എഫ്.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കുട്ടികളുടെ നോവൽ രചിച്ചതാര്? ഇതിന്റെ മുഴുവൻ പേരെന്ത്?
ANSWERS
പഞ്ചതന്ത്രം
ഈസോപ്പുകഥകൾ
ജാതകകഥകൾ
കഥാ സരിത് സാഗരം
ലൂയി കാരൾ
ചാൾസ് ഡിക്കൻസ്
ഗള്ളിവേഴ്സ് ട്രാവൽസ്
ജൊനാതൻ സ്വിഫ്റ്റ്
വാഷിങ്ടൺ ഇർവിങ്
ദ് ഹാപ്പി പ്രിൻസ്
ക്രിസ്വാൻ അൽസ്ബെർഗ്
ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ
ജെ.എം. ബാരി
റോജർ ലാൻസിൻ ഗ്രീൻ
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ
ലീമൻ ഫ്രാങ്ക് ബോം
പുസ് ഇൻ ബുട്ട്സ്
ഹൈദി
എ.എ. മിൽൻ
റുഡ്യാഡ് കിപ്ലിങ്
വേർ ദ് റെഡ് ഫേൺ ഗ്രോസ്
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ
കാർലോ കൊളോഡി
വേർ ദ് വൈൽഡ് തിങ്സ് ആർ
റൊവാൾഡ് ഡാൽ
ബ്ലാക്ക് ബ്യൂട്ടി
ജെ.കെ. റോളിങ്
ബിയാട്രിക്സ് പോട്ടർ
ട്രഷർ ഐലൻഡ്
ഹ്യൂ ലോഫ്റ്റിങ്
എലിസബെത്ത ഡാമി
ജെഫ് കിന്നെ
എം.ടി. വാസുദേവൻ നായർ
ഇ.ബി. വൈറ്റ്
കാന്റീൻ ബ്ലേക്, ബിഗ് ഫ്രണ്ട്ലി ജയന്റ്

