ഇന്ത്യൻ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവ്?
ഡോ. വിക്രം സാരാഭായ്-
ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത് എന്ന്? എവിടെ വച്ച്?
1963 നവംബർ 21ന്, തിരുവനന്തപുരത്ത് -
ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റിന്റെ പേര്?
നൈക്-അപ്പാച്ചെ -
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം തുടങ്ങിയ വർഷം?
1969 -
ശ്രീഹരിക്കോട്ട റേഞ്ച് എന്നറിയപ്പെട്ടിരുന്ന റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റെ ഇപ്പോഴത്തെ പേര്?
സതീഷ് ധവാൻ സ്പേസ് സെന്റർ -
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം?
ആര്യഭട്ട -
ഇന്ത്യയുടെ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹ പരമ്പര?
രോഹിണി -
ആര്യഭട്ട വിക്ഷേപിച്ച വർഷം?
1975 -
എസ്.എൽ.വിയുടെ പൂർണരൂപം?
സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ -
എന്താണ് ജി.എസ്.എൽ.വി?
ജിയോ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ -
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (PSLV) ആദ്യ പരീക്ഷണ വിക്ഷേപണം നടന്ന വർഷം?
1993 -
ഇന്ത്യ നിർമിച്ച ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?
ആപ്പിൾ -
എന്താണ് ഇൻസാറ്റ് (INSAT)?
ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് പ്രോഗ്രാം -
ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം?
ബെംഗളൂരു -
ഐ.എസ്.ആർ.ഒയുടെ മുൻഗാമിയായ INCOSPAR -ന്റെ പൂർണരൂപം?
ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് -
നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ആസ്ഥാനം?
ഹൈദരാബാദ് -
ഇന്ത്യയിൽ നിർമ്മിച്ച ആദ്യ റോക്കറ്റ്?
രോഹിണി -
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ?
രാകേശ് ശർമ -
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വനിത?
കൽപന ചൗള -
ചന്ദ്രനെക്കുറിച്ച് പഠിക്കാൻ ഇന്ത്യ അയച്ച ആദ്യ പേടകം?
ചന്ദ്രയാൻ-1 -
ചന്ദ്രയാൻ-2 വിക്ഷേപിച്ച വർഷം?
2019 -
മംഗൾയാൻ ദൗത്യത്തിന്റെ ഔദ്യോഗിക പേര്?
മാർസ് ഓർബിറ്റർ മിഷൻ (MOM) -
മംഗൾയാൻ വിക്ഷേപിച്ച വർഷം?
2014 -
ഏറ്റവും കൂടുതൽ നേരം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡ് ഒരു ഇന്ത്യൻ വംശജയുടെ പേരിലാണ്. ആരാണ് അത്?
സുനിത വില്യംസ് -
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം?
ഗഗൻയാൻ -
ഐ.എസ്.ആർ.ഒയുടെ ഇപ്പോഴത്തെ ചെയർമാൻ?
വി. നാരായണൻ -
തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്റെ ആദ്യ ഡയറക്ടർ?
എച്ച്.ജി.എസ് മൂർത്തി -
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം?
ആദിത്യ എൽ-1 -
എന്താണ് NGLV?
Next Generation Launch Vehicles -
EOSന്റെ പൂർണരൂപം?
Earth Observation Satellites -
NavIC യുടെ പൂർണരൂപം?
Navigation with Indian Constellation -
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യ മൂന്ന് രാജ്യങ്ങൾ ഏതൊക്കെ?
റഷ്യ, അമേരിക്ക, ചൈന -
ചന്ദ്രയാൻ-3 ലെ ലാൻഡറിന്റെ പേര്?
വിക്രം -
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കാലുകുത്തിയ ആദ്യ ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല -
ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു പേരിൽ ഒരു മലയാളിയുണ്ട്. രാജ്യം കീർത്തിചക്ര നൽകി ആദരിച്ച അദ്ദേഹത്തിന്റെ പേരെന്ത്?
പ്രശാന്ത് നായർ

