പേപ്പർ 1 രാവിലെ 10.00 മുതൽ 12.00 വരെയും പേപ്പർ II ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയും.
രാവിലെ 10.00 മുതൽ 10.15 വരെയും ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 1.45 വരെയും സമാശ്വാസ സമയമാണ്. ഈ സമയത്ത് ഉത്തരങ്ങൾ രേഖപ്പെടുത്താൻ പാടില്ല.
ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാം. ഉത്തരങ്ങൾ കണ്ടെത്തി മനസ്സിൽ സൂക്ഷിക്കാം.
UP CM KIDS
പരീക്ഷാർത്ഥികൾ അറിയാൻ
ഇത്തവണ 100 ചോദ്യങ്ങൾ
50 സ്കോർ വീതമുള്ള രണ്ട് പേപ്പറു കൾ, എല്ലാ ചോദ്യങ്ങളും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ. ചോദ്യങ്ങൾക്കെല്ലാം നിർബന്ധമായും ഉത്തരം രേഖപ്പെടുത്തണം.
ഉത്തരങ്ങൾ ഒഎംആർ ഷീറ്റിൽ OMR ഷീറ്റിലാണ് ഉത്തരങ്ങൾ ബബിൾ ചെയ്യേണ്ടത്.
ഒരിക്കൽ ബബിൾ ചെയ്ത ഉത്തരം വൈറ്റ്നറോ മറ്റേതെ ങ്കിലും ഫ്ലൂയിഡോ ഉപയോഗിച്ച് മായ്ച്ചുകളയാൻ അനുവാദമില്ല.
OMR ഷീറ്റിലെ ചോദ്യനമ്പറിനു നേരെയുള്ള A, B, C, D എന്നീ വൃത്തങ്ങളിൽ ശരിയുത്തരത്തെ പ്രതിനിധീകരിക്കുന്ന വൃത്തം കറുപ്പ് നീല ബോൾപേന കൊണ്ട് കറുപ്പിക്കുക.
ഉദാഹരണമായി 10 -ാം ചോദ്യത്തി ന്റെ ഉത്തരം C ആണെങ്കിൽ ആ ഉത്ത രം രേഖപ്പെടുത്തുന്നത് ഇങ്ങനെ.
ഒന്നിൽ കൂടുതൽ വൃത്തങ്ങൾ കറുപ്പിച്ചാൽ ഉത്തരം തെറ്റായി പരിഗണിക്കും.
OMR ഷീറ്റ് മൂല്യനിർണയം നടത്തു ന്നത് കംപ്യൂട്ടർ അധിഷ്ഠിത OMR റീഡിങ് യന്ത്രം വഴിയാണ്. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ OMR ഷീറ്റ് അസാധ്രുവാകും.
OMR ഷീറ്റിൽ പേര് രേഖപ്പെ ടുത്തിയ ശേഷം റോൾ നമ്പർ, ചോദ്യ ബുക്ലെറ്റ് നമ്പർ, ചോദ്യപേപ്പർ സെറ്റ്, മീഡിയം, ജൻഡർ, ഫസ്റ്റ് ലാം ഗ്വേജ് (AT), ഫസ്റ്റ് ലാംഗ്വേജ് (BT) എന്നിവ തെറ്റുകൂടാതെ ബബിൾ ചെയ്ത് നിർദിഷ്ട സ്ഥാനത്ത് പരി ക്ഷാർഥി ഒപ്പിടണം.
പേപ്പർ 1, പേപ്പർ II പരീക്ഷകൾക്ക് പ്രത്യേകം OMR ഷീറ്റു കളാണ് ലഭിക്കുക.
OMR ഷീറ്റിൽ വെട്ടി ത്തിരുത്തലുകൾ വരുത്താനോ മടക്കാനോ മറ്റെന്തെങ്കിലും എഴുതാനോ പാടില്ല.
പരീക്ഷയ്ക്ക് ശേഷം OMR ഷീറ്റി ന്റെ കാൻഡിഡേറ്റ് കോപ്പി പരീക്ഷാർ ഥിക്കു ലഭിക്കും
ബുക്ക്ലെറ്റ് കോഡ് മാറരുത്
A,B,C,D എന്നിങ്ങനെ 4 സെറ്റ് ആൽഫാ കോഡുകളിലാണ് ചോദ്യ ബുക്ലെറ്റുകൾ നൽകുന്നത്. A സെറ്റ് ലഭിച്ച പരീക്ഷാർഥിക്ക് എല്ലാ പാർട്ടുകളിലെയും ചോദ്യങ്ങൾ A സെറ്റ് തന്നെയായിരിക്കും ലഭിക്കുന്നത്. എല്ലാ പാർട്ടുകൾക്കും ഒരേ സെറ്റ് ആൽഫാ കോഡുള്ള ചോദ്യ ബുക്ലെറ്റുകളാണ് ലഭിച്ചിരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
കട്ട് ഓഫ് മാർക്
സ്കോളർഷിപ്പിന് അർഹത നേടാൻ ലഭിക്കേണ്ട സ്കോർ, മൂല്യനിർണയത്തിനു ശേഷം, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പരീക്ഷാബോർഡ് നിശ്ചയിക്കും. ചോദ്യക്കടലാസിന്റെ കാഠിന്യനിലവാരമനുസരിച്ച് കട്ട് ഓഫ് മാർക്ക് കൂടുകയോ കുറയുകയോ ചെയ്യാം. യുപി വിഭാഗം പരീക്ഷയ്ക്ക് പുനർമൂല്യനിർണയം ഇല്ല.
പരീക്ഷാഹാളിൽ
ഹാൾ ടിക്കറ്റ് നിർബന്ധമായും കൊണ്ടുപോകണം. റൈറ്റിങ് പാഡ്/ ക്ലിപ് ബോർഡ്, ബോൾ പോയിന്റ് പെൻ (കറുപ്പ് /നീല) എന്നിവ മാത്രമേ കയ്യിൽ കരുതാനാവൂ. കുടിവെള്ളവും ആകാം.
LP ക്കാർ ശ്രദ്ധിക്കു
ഉത്തരം രേഖപ്പെടുത്തുന്നതിനു മുൻപ് ചോദ്യ ബുക്ലെറ്റിൻ്റെ ഒന്നാം പേജിലുള്ള നിർദേശങ്ങൾ ശ്രദ്ധിച്ച് വായിക്കണം. റജിസ്റ്റർ നമ്പർ അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തണം.
ഉദാ: 240853 എന്ന റജിസ്റ്റർ നമ്പർ ഇങ്ങനെ രേഖപ്പെടുത്തണം.
| അക്കത്തിൽ | 2 | 4 | 0 | 8 | 5 | 3 |
|---|---|---|---|---|---|---|
| അക്കത്തിൽ | രണ്ട് | നാല് | പൂജ്യം | എട്ട് | അഞ്ച് | മൂന്ന് |
50 സ്കോറുള്ള പേപ്പർ 1ലെ മുഴു വൻ ചോദ്യങ്ങളും ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും.
ചോദ്യ ബുക്ക്ലെറ്റിലെ ഓരോ ചോദ്യ ത്തിനും താഴെ നാല് ഉത്തരങ്ങൾ (ചോയ്സ്) വീതം നൽകിയിരിക്കും. അവയിൽ നിന്ന് ഏറ്റവും ശരിയായ ഉത്തരം കണ്ടെത്തി അതിനു നേരെയു ള്ള ചതുരത്തിൽ ടിക് ☑ ചെയ്യുക യാണു വേണ്ടത്.
ഒരു ചോദ്യത്തിന് ഒരു സ്കോർ വീതം. തെറ്റായ ഉത്തര ങ്ങൾക്കു നെഗറ്റീവ് മാർക്ക് ഇല്ല.
ചോദ്യങ്ങളുടെ ക്രമം ഇങ്ങനെ 1 മുതൽ 10 വരെയുള്ള ചോദ്യങ്ങൾ ഒന്നാം ഭാഷ(മലയാളം/കന്നഡ/തമിഴ്) യിൽ നിന്നുള്ളതും 11 മുതൽ 20 വരെ യുള്ള ചോദ്യങ്ങൾ ഇംഗ്ലിഷും 21 മു തൽ 30 വരെ ഗണിതവും 31 മുതൽ 40 വരെ പരിസരപഠനവും 41 മുതൽ 50 വരെ പൊതുവിജ്ഞാനവുമായിരിക്കും.
പേപ്പർ II വിശദമായി ഉത്തരമെഴുതണം
ചോദ്യ ബുക്ലെറ്റിറ്റിൽ ആറു ചോദ്യ ങ്ങൾ ഉണ്ടായിരിക്കും. ഓരോ ചോദ്യ ത്തിനും 5 സ്കോർ വീതം ആകെ 30 സ്കോർ. ഓരോ ചോദ്യത്തിനും തൊ ട്ടുതാഴെ ഉത്തരമെഴുതാൻ ആവശ്യ മായ സ്ഥലമുണ്ടായിരിക്കും.
വിവര ണാത്മക ചോദ്യങ്ങളിൽ വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളും ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട, ഉപചോദ്യങ്ങളും ഉണ്ടായിരിക്കും. ഗണിത ചോ ദ്യങ്ങൾക്കു വഴിയെഴുതി ഉത്തരം കണ്ടെത്തണം.
സമയം കളയരുത് പേപ്പർ 1ലെ 50 ചോദ്യ ങ്ങൾക്ക് ഉത്തരം എഴു താനായി ലഭിക്കുന്നത് 105 മിനിറ്റ്. ഓരോ ചോ ദ്യത്തിനും ശരാശരി 2 മിനിറ്റ് മാത്രം. പ്രസ്താവനാ രീതിയിലുള്ള ചോദ്യ ങ്ങൾ വായിച്ചു മനസ്സിലാക്കാനും ഗണി തക്രിയകൾ ചെയ്ത് ഉത്തരം കണ്ട ത്താനും കൂടുതൽ സമയം വേണ്ടിവ ന്നേക്കും. ഇങ്ങനെയായാൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം രേഖപ്പെടു ത്താൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ എളുപ്പമുള്ള വിഷയങ്ങളിലെ ചോദ്യ ങ്ങൾക്ക് ആദ്യം ഉത്തരം രേഖപ്പെടുത്തുക. പ്രയാസം തോന്നുന്ന ചോദ്യങ്ങൾ പിന്നീട് പരിഗണിക്കാം.
തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ലാത്തതി നാൽ മുഴുവൻ ചോദ്യങ്ങൾ ക്കും ഉത്തരം എഴുതണം. അവസാനത്തെ അഞ്ചു മി നിറ്റിൽ ചോദ്യപുസ്തകത്തിലെല്ലായിട ത്തും ഉത്തരം പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തണം.

