ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
PREPOSITION
'You are cordially invited to the marriage of our son Raju with Radha.'
വിവാഹ ക്ഷണപത്രങ്ങളിൽ പതിവായി കാണുന്നൊരു വാക്യമാണിത് . Raju with Radha എന്നുപറഞ്ഞാൽ, 'രാജുവും രാധയും ഒരുമിച്ച് വിവാഹിത രാകുന്നു'
അതായത്, രണ്ടുപേരുടെയും വിവാഹം ഒരുമിച്ച് നടക്കുന്നു, രണ്ടുപേർക്കും വേറെ ജീവിതപങ്കാളി കരം ഉണ്ടാവാൻ പോകുന്നു എന്ന അർഥം വരും. പക്ഷേ, ക്ഷണിക്കപ്പെടുന്നവർക്ക് ഭാഷാശൈലിയുടെ സൂക്ഷ്മമായ കൃത്യത അത്ര പ്രധാനമല്ല. അവർക്ക് അറിയേണ്ടത് തീയതി, സമയം, വേദി എന്നീ കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ ആരും ഈ വാക്യ ത്തിലെ തെറ്റിനെക്കുറിച്ച് പരാതി പറയില്ല!
You are cordially invited to the marriage of our son Raju to Radha എന്നാണ് ശരിയായ പ്രയോഗം.
Let's take a look at the use of some prepositions in detail:
- Human Skill related words normally take the preposition 'at'
മനുഷ്യന്റെ കഴിവുകളുമായി ബന്ധപ്പെട്ട വാക്കുകരം സാധാരണയായി at എന്ന preposition സ്വീകരിക്കുന്നു.
- He is good at painting (അവൻ ചിത്രരചനയിൽ കഴിവുള്ളവൻ ആണ്)
- She is excellent at Carnatic music (അവരം കർണാടകസംഗീതത്തിൽ അതുല്യമായ കഴിവുള്ളവളാണ്) അതുപോലെ
- She is good at dancing.
- He is bad at mathematics.
- They are expert at solving puzzles.
- She is adept at painting.
- He is clever at making excuses.
- She is excellent at singing.
2. Electronic Media Preposition 'on'
ഇലക്ട്രോണിക് മീഡിയ എന്നത് വൈദ്യുതോപക രണങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും സഹായത്തോടെ നടക്കുന്ന ആശയവിനിമയ മാർഗങ്ങളാണ്.
On the radio
I heard the news on the radio (ഞാൻ വാർത്ത റേഡിയോയിൽ കേട്ടു)
On TV/ On the television
They watched the match on TV (അവർ മത്സരം ടെലിവിഷനിൽ കണ്ടു)
On the phone/ Over the phone
I was talking to her on the phone (ഞാൻ അവളോട് ഫോണിൽ സംസാരിക്കുകയായിരുന്നു) She gave me the details over the phone (അവരം
വിവരങ്ങളും ഫോണിലൂടെ പറഞ്ഞു)
On a channel
I saw the program on Asianet channel (ഞാൻ ആ പരിപാടി ഏഷ്യാനെറ്റ് ചാനലിൽ കണ്ടു)
On the internet/ On social media
The article was published on the internet (ലേഖനം ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചു)
I saw the video on YouTube (ഞാൻ വീഡിയോ യൂട്യൂബിൽ കണ്ടു)
3. Print media >> Preposition 'in'
പ്രിന്റ് മീഡിയ അച്ചടിവഴിയുള്ള ആശയവിനിമയ മാണ്.
- In the newspaper (പത്രത്തിൽ)
- In a magazine (മാസികയിൽ)
- In a book (പുസ്തകത്തിൽ)
- In a pamphlet (പ്രഖ്യാപന പത്രികയിൽ)
അതായത്, Electronic Media >> on (on TV, on radio, on phone, on channel, on the internet)
Print Media >> in (in the newspaper, in a magazine, in a book)
4. Celebrations and ceremonies normally take the preposition 'at'.
At the wedding
I met him at the wedding (ഞാൻ അവനെ വിവാ ഹത്തിന് കണ്ടു)
At the festival
They enjoyed themselves at the festival (അവർ ഉത്സവത്തിൽ സന്തോഷിച്ചു)
At the party
She danced at the party (അവരം പാർട്ടിയിൽ നൃത്തം ചെയ്തു)
At the ceremony
Many guests were present at the ceremony (ചടങ്ങിൽ നിരവധി അതിഥികരം പങ്കെടുത്തു)
At the celebration
Fireworks were displayed at the celebration (ആഘോഷത്തിൽ പടക്കംപൊട്ടിച്ചു) Note: Ceremonies / Functions / Gatherings>>
preposition at
At a wedding, party, festival, function, celebration, ceremony, meeting എന്നിങ്ങനെ പ്രയോഗിക്കാം.
CONFUSING GRAMMAR
Rahul deals ____ Electrical goods (options: with/ in/on/by) എന്ന ചോദ്യം ഭൂരിഭാഗം പേരും വലിയ ആത്മവിശ്വാസത്തോടെ with എന്ന preposition ഉപയോഗിച്ച് പൂരിപ്പിക്കും. എന്നാൽ ശരിയായത് in ആണ്. Chemistry deals with, Economics deals with, Phonetics deals with എന്നൊക്കെ കേട്ട് ശീലിച്ചതുകൊണ്ടാണിങ്ങനെ പറ്റുന്നത്. എന്നാൽ വസ്തുക്കളം/വ്യാപാരം ഇവയുമായി ബന്ധപ്പെട്ട കാര്യങ്ങളാം പറയുമ്പോം deal in എന്നും അമൂർ ത്തമായ കാര്യങ്ങളും/ആശയങ്ങളും വരുമ്പോം മാത്രമേ deal with ഉപയോഗിക്കാറുള്ളൂ എന്ന കാര്യം പഠിപ്പിക്കാത്തതുകൊണ്ടാണ് ഈ ധാരണ മനസ്സിൽ ഉറച്ചുപോയതും മത്സരപരീക്ഷ ബുദ്ധി മുട്ടാവുന്നതും
Deal in
Meaning: To trade, sell, or be engaged in the business of something. It usually refers to commerce, occupation or things
Examples: This shop deals in electronic goods. He deals in antique furniture. They deal in second-hand cars.
Deal with
a) To refer to ideas, theories or action regarding a problem or situation. b) To discuss or be concerned with a subject matter.
Examples: The teacher had to deal with a noisy class. The police are trained to deal with emergencies. This book deals with the history of modern India.

