GK-QUIZ-യുദ്ധങ്ങൾ-38
അലക്സാണ്ടർ ആദ്യമായി കീഴ്പ്പെടുത്തിയ സാമ്രാജ്യം?
അക്കീമെനിഡ് സാമ്രാജ്യം-
പേർഷ്യൻ സാമ്രാജ്യത്തിനു വേണ്ടി അലക്സാണ്ടർക്കെതിരെ കടുത്ത പ്രതിരോധം സൃഷ്ടിച്ച ഗ്രീക്ക് പോരാളി?
മേംനോൺ ഓഫ് റോഡ്സ് -
അലക്സാണ്ടറും ദാരിയസും തമ്മിൽ ഏറ്റുമുട്ടിയ 'ഗോഗമെല യുദ്ധം' നടന്ന വർഷം?
ബി.സി 331 -
അലക്സാണ്ടറുടെ പടയോട്ടം എത്ര വർഷം നീണ്ടുനിന്നു?
പത്തു വർഷം -
മംഗോൾ പടയോട്ടങ്ങൾക്ക് തുടക്കം കുറിച്ച ഭരണാധികാരി ആര്?
ജെങ്കിസ് ഖാൻ -
മംഗോൾ പടയോട്ടങ്ങൾ നടന്ന ഭൂഖണ്ഡങ്ങൾ?
യൂറോപ്പ്, ഏഷ്യ -
ഏതു യുദ്ധത്തിനിടെയാണ് ജെങ്കിസ് ഖാൻ മരണമടഞ്ഞത്?
പടിഞ്ഞാറൻ സിയ അധിനിവേശം -
ഇന്ത്യയിൽ മംഗോൾ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തുതോൽപിച്ച ഭരണകൂടം?
ഡൽഹി സുൽത്താനേറ്റ് -
നുറുവർഷയുദ്ധത്തിൽ വിജയിച്ച രാജ്യം?
ഫ്രാൻസ് -
നുറുവർഷയുദ്ധത്തിന്റെ തുടർച്ചയായി ഇംഗ്ലണ്ടിൽ നടന്ന ആഭ്യന്തരയുദ്ധങ്ങളുടെ പൊതുവായ പേര്?
വാർ ഓഫ് ദ് റോസസ് -
നെപ്പോളിയന്റെ പടയോട്ടങ്ങൾക്ക് അന്ത്യം കുറിച്ച യുദ്ധം?
വാട്ടർലൂ യുദ്ധം -
നെപ്പോളിയന്റെ യുദ്ധങ്ങൾ ആരംഭിച്ച വർഷം?
1803 -
അമേരിക്കൻ ആഭ്യന്തര യുദ്ധം നടന്ന കാലഘട്ടം?
1861–1865 -
അമേരിക്കൻ ആഭ്യന്തര യുദ്ധത്തെ വഴിതിരിച്ചുവിട്ട ഏറ്റവും വിനാശകരമായ യുദ്ധം?
ബാറ്റിൽ ഓഫ് ഗെറ്റിസ്ബർഗ് -
ആഭ്യന്തരയുദ്ധകാലത്തെ യൂണിയൻ സേനയുടെ ജനറൽ പിന്നീട് അമേരിക്കൻ പ്രസിഡന്റ് ആയി. ആരാണ് അദ്ദേഹം?
യുലീസിസ് എസ് ഗ്രാൻഡ് -
ഒന്നാം ലോകമഹായുദ്ധത്തിലെ ആദ്യ പോരാട്ടം?
ബാറ്റിൽ ഓഫ് മാർണെ -
ഒന്നാം ലോകമഹായുദ്ധം അവസാനിച്ച വർഷം?
1918 -
ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യം യുദ്ധപ്രഖ്യാപനം നടത്തിയ രാജ്യം?
ഓസ്ട്രിയ-ഹംഗറി -
രണ്ടാം ലോകമഹായുദ്ധത്തിലെ അച്ചുതണ്ട് ശക്തികളായി അറിയപ്പെട്ട രാജ്യങ്ങൾ?
ജർമനി, ജപ്പാൻ, ഇറ്റലി -
രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടുനിന്നു?
ആറു വർഷം -
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകസമാധാനം ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര സംഘടന?
ഐക്യരാഷ്ട്ര സംഘടന -
ജപ്പാനിൽ അണുബോംബ് ആക്രമണം നടത്തിയ രാജ്യം?
അമേരിക്ക -
രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും വലിയ ജർമൻ കോൺസൺട്രേഷൻ ക്യാംപ് ഏത്?
ഓഷ്വിറ്റ്സ് -
രണ്ടാം ലോകമഹായുദ്ധത്തിന് അവസാനം കുറിച്ച പ്രധാന പോരാട്ടം?
ബാറ്റിൽ ഓഫ് ബെർലിൻ -
കൊറിയൻ യുദ്ധം ആരംഭിച്ച വർഷം?
1950 -
വിയറ്റ്നാം യുദ്ധം എന്നു തുടങ്ങി? എത്ര വർഷം നീണ്ടുനിന്നു?
1955-ൽ, 20 വർഷം -
വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത അമേരിക്ക ഏതു പക്ഷത്തായിരുന്നു?
ദക്ഷിണ വിയറ്റ്നാം -
ഗൾഫ് യുദ്ധം നടന്ന കാലഘട്ടം?
1990–1991 -
സദ്ദാം ഹുസൈനെ കീഴടക്കാൻ അമേരിക്ക രൂപം കൊടുത്ത മിലിട്ടറി ഓപ്പറേഷൻ?
ഓപ്പറേഷൻ റെഡ് ഡോൺ -
സിറിയൻ ആഭ്യന്തരയുദ്ധത്തിനു കാരണമായ അറബ് വിപ്ലവം ഏതു പേരിൽ അറിയപ്പെടുന്നു?
അറബ് വസന്തം -
സിറിയൻ ആഭ്യന്തരയുദ്ധത്തിൽ നൂറുകണക്കിന് ആളുകളുടെ മരണത്തിനു കാരണമായ രാസായുധം?
സരിൻ ഗ്യാസ് -
ഏതു യുദ്ധത്തിലെ നായകനാണ് കോൺവാലിസ് പ്രഭു?
അമേരിക്കൻ റെവലൂഷണറി വാർ -
ക്രൈമിയൻ യുദ്ധം നടന്ന കാലഘട്ടം?
1853–1856 -
പ്ലാസി യുദ്ധം നടന്ന വർഷം?
1757 -
1971-ലെ യുദ്ധത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവച്ച സുപ്രധാന കരാർ?
ഷിംല കരാർ -
ഇന്ത്യ-ചൈന യുദ്ധകാലത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ജവാഹർലാൽ നെഹ്റു -
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിൽ ഉണ്ടായ ഏറ്റവും വലിയ പോരാട്ടം?
റഷ്യ-യുക്രെയ്ൻ യുദ്ധം

