SSLC ബയോളജി പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ
ആകെ 54 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ബയോളജി (40+14) ചോദ്യപ്പേപ്പറില്‍ ഉള്ളത്.
QUESTION PAPER: SECTION WISE ANALYSIS
ആകെ 18 ചോദ്യങ്ങള്‍. അതില്‍ 18 ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയാല്‍ മതി. ഒരു ചോദ്യവും മുഴുവനായി വിഷമിപ്പിക്കില്ല.
- 1 മാര്‍ക്കിന്റെ 4 ചോദ്യങ്ങളും (4എണ്ണം എഴുതണം) ,
- 2 മാര്‍ക്കിന്റെ 7 ചോദ്യങ്ങളും (7 എണ്ണം എഴുതണം-2 INTERNAL CHOICE),
- 3 മാര്‍ക്കിന്റെ 6 ചോദ്യങ്ങളും, (6 എണ്ണം എഴുതണം-2 INTERNAL CHOICE),
- 4 മാര്‍ക്കിന്റെ 1 ചോദ്യ (1 എണ്ണം എഴുതണം-I INTERNAL CHOICE),
SECTION WISE PLAN: TIME MANAGEMENT
- വിഭാഗം A: Q1–Q4 ഓരോന്നും 1 മാർക്ക് → ആകെ 4 മാർക്ക്, സമയം: 8 മിനിറ്റ്
- വിഭാഗം B: Q5–Q11 (തിരഞ്ഞെടുപ്പുകൾ) ഓരോന്നും 2 മാർക്ക് → ആകെ 14 മാർക്ക്, സമയം: 28 മിനിറ്റ്
- വിഭാഗം C: Q12–Q17 (തിരഞ്ഞെടുപ്പുകൾ) ഓരോന്നും 3 മാർക്ക് → ആകെ 18 മാർക്ക്, സമയം: 40 മിനിറ്റ്
- വിഭാഗം D: Q18 (ഒരു തിരഞ്ഞെടുപ്പ്) → 4 മാർക്ക്, സമയം: 9 മിനിറ്റ്
അവസാന 5 മിനിറ്റ് തിരുത്തലിനും പുനഃപരിശോധനയ്ക്കുമായി മാറ്റിവെക്കുക.
34.5 മാര്‍ക്ക് നേടിയാല്‍ A+ നേടി എന്നര്‍ത്ഥം.
Section-wise Pattern
Part A
1-Score Questions (4 × 1 = 4 Score)
Total Questions: 4 (All Questions)
Question Types:
- Matching columns
- Assertion-Reason type
- Objective type MCQs
- Identify characteristics or select correct options, etc.
- Diagram- based analysis
Part B
2-score Questions (7x2=14 scores)
Total Questions: 7 (two choice options)
Question Types:
- Diagram- based analysis
- Illustration- based analysis
- Table-based analysis
- Table completion
- Arrange in pairs
- Give reasons
- Identification and function- based questions, etc.
Part C
3-score Questions (6 × 3 = 18 scores)
Total Questions: 6 (two choice options)
Question Types:
- Diagram-based analysis
- Diagram drawing and E labelling
- Illustration-based E analysis
- Table-based analysis
- Table completion
- Arrange in pairs
- Give reasons
- Justify statements
- Identification and function-based questions, etc.
Part D
4- Score Question (1 x 4 = 4 scores)
Total Questions: 1 (Attempt either of the two options)
Question Types:
- Diagram-based analysis
- Diagram drawing and labelling
- Illustration-based analysis
- Table-based analysis
- Table completion
- Arrange in pairs
- Give reasons
- Justify statements
- Identification and function-based questions, etc.
കൂൾ ഓഫ് സമയം ഉൾപ്പെടെ 1 മണിക്കൂറും 45 മിനിറ്റും നല്ല പോലെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഉയർന്ന സ്കോർ നേടാൻ കഴിയും.
അനുസരണയോടെ ചോദ്യപേപ്പർ വാങ്ങുക..
കൂൾ ഓഫ് ടൈം:"കൂള്‍ ഓഫ് ടൈം' നന്നായി ഉപയോഗിക്കണം.
നിമിഷ നേരം കൊണ്ട് മൊത്തത്തിൽ ഒന്നു പരിശോധിക്കുക (പേജുകളുടെ എണ്ണം, വ്യക്തത എന്നിവ അറിയാൻ )...
നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കുക.. ഞാൻ എല്ലാം പഠിച്ചിട്ടുണ്ട് എന്ന മനസ്സാലെ....
ആദ്യം മുതൽ അവസാനം വരെ ഒരു പ്രാവശ്യം വായിച്ചു നോക്കുക..
ഈ സമയത്ത് ഏറ്റവും നന്നായി അറിയുന്നവ പെൻസിൽ കൊണ്ട് ചെറുതായി അടയാളമിടുക (ഹൈഫൺ)...
ശരാശരി നിലവാരമുള്ള കുട്ടിക്ക് പോലും പകുതിയോളം അറിയുന്നവയായിരിക്കും.
അപ്പോൾ ആശ്വാസം തോന്നും.. പിന്നീട്, ബാക്കിയുള്ളവ ഒരിക്കൽ കൂടി വായിച്ചു നോക്കുക... കുറച്ചു കൂടി മനസ്സിലാകുന്നവയുണ്ടാകും.. അതും അടയാളമിടുക.. അപ്പോൾ സമാശ്വാസം തോന്നും... മാത്രമല്ല, ഈ സമയത്ത് ആശയ ധാരണ, എഴുതേണ്ട വിധം, സമയക്രമീകരണം എന്നിവ നടത്തുക..
ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണേ...
ഏതൊക്കെ ചോദ്യങ്ങളാണ് എഴുതേണ്ടത് അല്ലെങ്കില്‍ ഏതൊക്കെ ചോദ്യങ്ങള്‍ ഒഴിവാക്കണം എന്ന് കൂൾ ഓഫ് സമയത്ത് തീരുമാനിക്കാം.
എഴുത്ത് സമയം:
ഉത്തര പേപ്പറിലെ ആദ്യ പേജ് ഭംഗിയായി പൂരിപ്പിച്ച ശേഷം... സമാധാനത്തോടെ ... ഓരോന്നായി എഴുതിത്തുടങ്ങുക.. ഏറ്റവും എളുപ്പമുള്ളവ മാർക്ക് ചെയ്തിരുന്നല്ലോ.. അവയിൽ ഓരോന്നായി മാർജിന്‍ പുറത്ത് നമ്പറിട്ട്, പ്രധാന ആശയം മനസ്സിലാക്കി ,മാർക്കിനനു സരിച്ച് ഭംഗിയായി എഴുതുക.സബ് ചോദ്യങ്ങളുടെ നമ്പറുകള്‍ മാര്ജിനുള്ളിലാണ് ഇടേണ്ടത്
ചോദ്യത്തില്‍ a,b,c,d or i,ii,iv,v ,XYZ,PQ,Rഎന്നിവ ഉണ്ടെങ്കില്‍ ഉത്തരത്തിലും a,b,c,d or i,ii,iv,v -X,Y,X-P,Q,Rഎന്നിവയും എഴുതണം
ആദ്യ പേജിൽ തന്നെ ഏറ്റവും നല്ല ഉത്തരം പിറക്കുമ്പോൾ നമുക്ക് ആത്മ വിശ്വാസവും മൂല്യ നിർണയം നടത്തുന്നവർക്ക് നമ്മെ കുറിച്ച് നല്ല മതിപ്പും ഉണ്ടാകും.. First Impression is the Best..
ഓരോ ഉത്തരത്തിന് ശേഷവും ഒരു വരി വിടുക
തുടർന്ന് ഓരോന്നായി എഴുതി മുന്നേറുക.. ശരിയായ ഉത്തരം മനസ്സിൽ വരാൻ ചിന്തയോട് കൂടിയ വായന വേണം.. ഉത്തരങ്ങൾ ശ്രദ്ധയോടെ എഴുതുക..
ഒരു ചോദ്യം ബുദ്ധിമുട്ടുള്ളതാണെ് തോന്നിയാല്‍ പരിഭ്രമിക്കാതിരിക്കുക. അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്ക് പോകുക.ഒരു ചോദ്യത്തില്‍ തന്നെ ഒരുപാട് സമയം പാഴാക്കരുത്.
ആവശ്യമുള്ളത് മാത്രം എഴുതുക.
മറ്റൊരു കുട്ടിയെയും മനസ്സിൽ കാണരുത് . ആ കുട്ടി എഴുതുന്ന പോലെ എഴുതണമെന്ന് ആഗ്രഹിക്കുന്നത് . നമ്മൾ നമ്മുടെ എഴുത്ത് എഴുതുക
കൂടുതൽ അഡീൽ ഷീറ്റ് വാങ്ങിയെന്നത് വലിയ കാര്യമൊന്നുമല്ല.
ഒരു പ്രത്യേക ചോദ്യത്തിൽ കെട്ടിത്തിരിഞ്ഞ് സമയം പാഴാക്കരുത്
ബയോളജി പരീക്ഷയില്‍ കുറച്ച് മാത്രമേ എഴുതാന്‍ ഉണ്ടാകൂ എന്നാല്‍
സബ് ചോദ്യങ്ങള്‍ എഴുതാന്‍ വിട്ടുപോകരുത് അവ ശരിയായ ക്രമത്തില്‍ എഴുതുക (a,b,c,d ചോദ്യങ്ങള്‍)
പട്ടിക ചേര്‍ക്കാനുള്ള ചോദ്യങ്ങള്‍ A കോളം
അതേ ക്രമത്തല്‍ എഴുതുക ഓര്‍ഡര്‍ മാറ്റരുത്
ഒരു ചോദ്യത്തിലെ സബ് ചോദ്യങ്ങള്‍ A B C D ക്രമത്തില്‍ എഴുതുക
ക്രമം തെറ്റിച്ച് ക്രമത്തിലെഴുതാനുള്ള ചോദ്യത്തില്‍ ക്രമമക്കിയതിന് ശേഷം ചോദ്യത്തില്‍ നല്കിയ a b c d നല്‍കുക
പൂര്‍ത്തികരിക്കാനുള്ള ചോദ്യത്തില്‍ a b c d എന്നിവ ഉണ്ടെങ്കില്‍ അവ a, b,c എന്നെഴുതി ഉത്തരമെഴുതിയാല്‍ മതി എല്ലാം എഴുതേണ്ടതില്ല
വരയ്ക്കാന്‍ പറയാത്ത ചിത്രങ്ങളുള്ള ചോദ്യങ്ങള്‍ വരച്ച് സമയെ നഷ്ടപ്പെടുത്തരുത്
ചിത്രം വരച്ച് ഭാഗങ്ങള്‍ അടയാളപ്പെടുത്താനുള്ള അവസാന പാര്‍ട്ടിലെ ചോദ്യത്തില്‍ ചിത്രം വരയ്ച്ച് /സ്കെച്ച് ചെയ്തതിന് ശേഷം ചിത്രത്തില്‍ തന്നെ a,b,c,d ഭാഗങ്ങല്‍ നല്കി പേരെഴുതി അടയാളപ്പെടുത്തുക
ഓരോന്നും എഴുതിക്കഴിയുമ്പോൾ ചോദ്യപ്പേപ്പറിൽ ചേദ്യ നമ്പർ റൗണ്ട് ചെയ്യുക.. അഡീഷനൽ പേപ്പറിൽ തുടർ നമ്പറും രജിസ്റ്റർ നമ്പറും നൽകുക.
ചോയ്സുകൾ ശ്രദ്ധിക്കുക.. അതിൽ പൂർണതയോടെ, നന്നായി എഴുതാൻ കഴിയുന്നവ എഴുതുക... പകുതി സമയം കഴിയുമ്പോൾ പകുതിയിലധികം എഴുതിത്തീരുക... കാരണം, ഇനിയുള്ളവയ്ക്ക് കൂടുതൽ സമയം വേണ്ടി വരും.. നമ്പർ മാറരുത്... മറക്കരുത്.. ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതരുത്.. തീരാൻ 30 മിനുട്ട് ഉള്ളപ്പോൾ ആവശ്യമെങ്കിൽ സമയ പുന :ക്രമീകരണം നടത്തുക.. 5 മിനുട്ട് മുമ്പ് മുഴുവൻ എഴുതിത്തീർക്കാൻ ശ്രമിക്കുക..അവസാനമായി 18 ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി എന്ന് ഉറപ്പിക്കുക .സമയം ഉണ്ടെങ്കിലും ചോയ്സിലെ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുന്നത് നല്ലതാണ്
അതിന് ശേഷം, ഇൻവിജിലേറ്ററുടെ നിർദ്ദേശം പാലിച്ച്, പേജുകൾ മാറിപ്പോകാതെ നൂൽ കൊണ്ട് ഇടത്തോട്ട് കെട്ടുക. തുടക്കം മുതൽ ഒടുക്കം വരെ ഒരിക്കൽ കൂടി പരിശോധിക്കുക. പൂർണത ഉറപ്പു വരുത്തുക.തന്റെ പരമാവധി എഴുതിയിട്ടുണ്ട് എന്ന ശുഭാപ്തി വിശ്വാസത്തോടെ പരിക്ഷാ റൂമിൽ നിന്ന് ഇറങ്ങുക..
എല്ലാ കൂട്ടുകാർക്കും ഉന്നത ഗ്രേഡ് ആശംസിക്കുന്നു
