SSLC Chemistry examination ന് 40 Mark നുള്ള 18 ചോദ്യങ്ങൾ ഉണ്ടാകും.
Questions 1- 4
ഒരു മാർക്കിനുള്ള multiple choice questions ആയിരിക്കും.
Questions 5-11
രണ്ടു മാർക്കിനുള്ള 7 ചോദ്യങ്ങൾ ആയിരിക്കും ഈ ഭാഗത്ത് ഉള്ളത്.
(2 ചോദ്യങ്ങൾക്ക് option ഉണ്ടാകും)
(IUPAC നാമം, വാതക നിയമങ്ങൾ, സർഫ്യൂരിക് ആസിഡിൻ്റെ നിർമ്മാണം ഇതൊക്കെ പ്രതീക്ഷിക്കാം )
Questions 12- 17
മൂന്നു മാർക്കിനുള്ള 6 ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉള്ളത്. (2 ചോദ്യങ്ങൾക്ക് option ഉണ്ടാകും)
ഇതിൽ ചില ചോദ്യങ്ങൾ ലേ ഷാറ്റ്ലിയർ തത്വത്തെ അടിസ്ഥാനമാക്കിയും, ഗാൽവാനിക് സെല്ലും, മോൾ കൺസെപ്റ്റും, ആകാൻ സാധ്യത
Questions no 18
നാലു മാർക്കിന്റെ 1 ചോദ്യം.
ഈ ചോദ്യത്തിന് option ഉണ്ടാകും.
ചോദ്യങ്ങൾ മോഡലിനേക്കാൾ വളരെ ലളിതമായിരിക്കും, ശ്രദ്ധാപൂർവ്വം വായിച്ചു നോക്കണം.
Options വരുന്ന ചോദ്യങ്ങളുടെ question number കൃത്യമായി രേഖപ്പെടുത്തണം.
ഉദാഹരണത്തിന്, പതിനെട്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം എഴുതുമ്പോൾ, 18 A or 18 B ഇവയിൽ ഏതാണെന്ന് കൃത്യമായി എഴുതണം.
അതിനുശേഷം മാത്രം ഈ ചോദ്യങ്ങളുടെ പിരിവുകളിൽ വരുന്ന a, b, c ചോദ്യങ്ങളുടെ ഉത്തരം എഴുതണം..
ഓരോ യൂണിറ്റിൽ നിന്നും വരുന്ന mark weightage
Unit 1 - 6
Unit 2 - 5
Unit 3 - 6
Unit 4 - 6
Unit 5 -5
Unit 6 - 5
Unit 7 - 7
Cool off time ൽ ചോദ്യം രണ്ട് തവണയെങ്കിലും ശ്രദ്ധാപൂർവ്വം വായിച്ചു നോക്കണം..
സമയം ലഭിക്കുകയാണെങ്കിൽ അവസാനം option ചോദ്യങ്ങൾക്ക് കൂടി ഉത്തരം എഴുതണം
ചില കുട്ടികൾക്ക് പ്രയാസം ആയി അനുഭവപ്പെടുന്ന അസിമുത്തൽ ക്വാണ്ടം നമ്പർ, മാഗ്നറ്റിക് ക്വാണ്ടം നമ്പർ, മോൾ കൺസെപ്റ്റിലെ കണക്കുകൾ, ചാൾസ് , ബോയിൽ നിയമങ്ങളിലെ ചെറിയ കണക്കുകൾ, ഗാൽവാനിക് സെല്ലിലെ സെൽറിയാക്ഷൻ എന്നിവയുടെ ചോദ്യങ്ങൾ ചെയ്ത് പഠിക്കണം
എല്ലാവർക്കും വിജയാശംസകൾ👍

