SSLC HINDI പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായി DISCOURSE LEVEL QUESTIONS എപ്ലസ് ബ്ലോഗിലൂടെഷെയര് ചെയ്യുകയാണ് .മൊയ്തു റഹ്മാനി അസ്ലമി സാര് ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ,തിരുവള്ളൂർ.സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു
ഡിസ്കോസ്സ് ലെവൽ ചോദ്യങ്ങൾ (4 മാർക്ക്)
डायरी ,पोस्टर ,पत्न , पटकथा , बातचीत (वार्तालाप), चरित्र पर टिप्पणी , कवितांश का आशय समाचार / रपट , लघु लेख മുതലായവ ചോദിക്കും.
ചില ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ടാവും.
- 4 മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതുമ്പോൾ പുതിയ പേജിൽനിന്ന് തുടങ്ങുന്നത് നല്ലതാണ്.
- ഒരിക്കലും പേജിന്റെ അവസാന ഭാഗത്തുനിന്ന് ഇത്തരം ചോദ്യങ്ങളുടെ ഉത്തരം എഴുതിത്തുടങ്ങരുത്.
पोस्टर
- പോസ്റ്റർ സംക്ഷിപ്തവും ആകർഷകവും ആയിരിക്കണം.
- അക്ഷരങ്ങളുടെ വലിപ്പം (Font size) ക്രമീകരിച്ച് ഒരു ഫുൾ പേജിൽ തന്നെ എഴുതാൻ ശ്രദ്ധിക്കുക.
- പ്രോഗ്രാം പോസ്റ്ററിൽ പരിപാടിയുടെ समय , स्थान , तारीख ഇവ സൂചിപ്പിക്കണം. सब का स्वागत എന്നും ചേർക്കാം.
- മെസേജിങ് പോസ്റ്ററിൽ മെസേജുകൾ എഴുതണം. ചോദ്യത്തിൽ തന്നെ ചില സൂചനകൾ ഉണ്ടാകും.അതു പ്രയോജനപ്പെടുത്താം.
- ചിത്രങ്ങൾ വരയ്ക്കുകയും ആവാം.
- പോസ്റ്ററിന്റെ മൊത്തം Layout ആകർഷകമാക്കാൻ ശ്രദ്ധിക്കുക.
പോസ്റ്റർ ബോക്സിലാക്കണം.
ഉദാ
विज्ञान प्रदर्शनी
गैलीलियो दिवस
स्कूल सभागृह में
सबेरे 9 बजे से होकर
15 फरवरी 2026
उद्घाटन : श्री विवेकानन्द
( मशहूर वैज्ञानिक)
सब के लिए हार्दिक स्वागत

वाक्य विस्तार
- ആശയം മനസിലാക്കി വാക്യങ്ങൾ എഴുതുക.
- ഓരോ വാക്യത്തിലും തന്നിരിക്കുന്ന ഓരോ വാക്ക് കൂട്ടിച്ചേർക്കണം. മുൻപുള്ള വാക്കുകൾ വിട്ടുപോകാനും പാടില്ല.
ഉദാ
( परी लड़की ने , मुझे )
- सहारा दिया I
- भोजन देकर सहारा दिया I
- ........................
- ........................
ഉത്തരം
सहारा दिया ।
भोजन देकर सहारा दिया I
मुझे भोजन देकर सहारा दिया I
परी लड़की ने मुझे भोजन देकर सहारा दिया I
- ഡയറി ആത്മകഥാ ശൈലിയിലാണ് എഴുതേണ്ടത്. (मैने ,मेरे , मुझे ...) दिन , तारीख എഴുതാൻ മറക്കരുത്. ബോക്സ് മറന്നു പോകരുത് .
कवितांश का आशय
- കവിതയുടെ ആശയം എഴുതുമ്പോൾ കവി യുടെയും കവിതയുടെയും പേരു സൂചിപ്പിച്ചു വേണം എഴുതാൻ.
- കവിതയുടെ മൊത്തം ആശയം ഒന്ന്-രണ്ട് വാക്യങ്ങളിൽ സൂചിപ്പിക്കാം. തന്നിരിക്കുന്ന വരികളെയാണ് വിശകലനം ചെയ്യേണ്ടത്- മൂന്ന്, നാല് വാക്യങ്ങളിൽ.
- തിരക്കഥ) എഴുതുമ്പോൾ सीन से, स्थान, समय, पाल आयु, वेशभूषा , दृश्य का विवरण , संवाद എന്നിവ ഉണ്ടായിരിക്കണം.
- തിരക്കഥയുടെ സംഭാഷണങ്ങളിൽ ഭാവചേഷ്ടകൾ ബ്രാക്കറ്റിൽ സൂചിപ്പിക്കണം. ഉദാ: ( उदास होकर ) ,( दौड़कर आती है ).
- സംഭാഷണം 10 വരി എങ്കിലും ഉണ്ടാവണം. ബോക്സിലാക്കിയാൽ നല്ലതാണ്.
ഉദാ ➤
( सड़क , किनारे , कई ,जगह )
विशेषण शब्द चुन कर लिखें
ഉത്തരം ➤ कई
ഉത്തരം എഴുതുന്നതിന് മുമ്പ് അർഥം മനസി ലാക്കി എഴുതണം .
- ചോദ്യമുണ്ടെങ്കിൽ (ചേരുംപടി ചേർക്കുക)
- ഇടതുഭാഗത്തുള്ള ഒരു വാക്യം ശം എഴുതി അതിൻറ ശരിയായ ഉത്തരം വലതുഭാഗത്തുനിന്ന് തിരഞ്ഞെടുത്ത് എഴുതണം.
- പേപ്പറിൽ ഉള്ള അതേ പോലെ എഴുതി 'ആരോ മാർക്ക് ' ഇട്ട് എഴുതരുത്. പകരം നമ്പർ ജോടി കണ്ടെത്തി എഴുതണം. മാറിപ്പോകരുത് .
ഗ്രാമർ ചോദ്യങ്ങളിൽ सर्वनाम प्रत्यय ചേരുമ്പോഴുണ്ടാകുന്ന മാറ്റം
ഉദാ:
वह + का = उसका
मैं +की = तुमारी
तु + का = तेरा
ये +के = इनके
ഇത് തിരിച്ചും വരുന്നതാണ്.
- മാതൃക ശ്രദ്ധിച്ചാൽ തന്നെ ഉത്തരം എഴുതാൻ കഴിയും.
- ബോക്സിൽ കൊടുത്തത് നല്ലപോലെ വായിക്കുക.
- വലതുഭാഗത്ത് മുകളിൽ स्थान തൊട്ടു താഴെ तारीख എഴുതണം.
- ഇടത് ഭാഗത്ത് प्रिय मित्र , / आदरणीय पिताजी (എന്നിങ്ങനെ ചോദ്യത്തിനനുസരിച്ച്)
- അടുത്ത വരിയിൽ नमस्ते... തുടർന്ന് ചോദ്യത്തിനനുസരിച്ച് കത്തിന്റെ ഉള്ളടക്കം.
- വലതുഭാഗത്ത് താഴെ
- അതിൻറെ തൊട്ടടുത്ത വരിയിൽ ഇടതുഭാഗത്ത്
- ഇതിനും ബോക്സ് നിർബന്ധമാണ്.
- ചോദ്യങ്ങളിൽനിന്നു തന്നെ കാര്യങ്ങൾ മനസിലാക്കി അതേവാക്കുകൾ ഉപയോഗിച്ച് കത്ത് എഴുതാം.
- ഫോർമാറ്റ് മാത്രം എഴുതിയാൽ പകുതി മാർക്ക് ലഭിക്കും.
- കവിതകളിൽ
पैदल चलता हुआ आदमी
ഇത് രണ്ടും പ്രധാനപ്പെട്ടവയാണ്.
- मधुर वचन മൂന്ന് പ്രധാന വ്യക്തികളുടെ ദോഹകളാണ്
1 कबीद दास
2 तुलसी दास3 रहीम खाना खाना
ഇവരെ കുറിച്ചും ദോഹകളുടെ ആശയങ്ങളും മനസിലാക്കി വയ്ക്കണം. രണ്ടു വരികൾ നൽകി അതേആശയം വരുന്ന വരികൾ തന്നിരിക്കുന്നതിൽനിന്ന് കണ്ടെത്തി എഴുതാനാണ് ഉണ്ടാകുക.
ഉദാ 1
हमें अपने शरीर में प्राण रहते तक दया भाव को त्यागना नहीं चाहिए I
ഉത്തരം
तुलसी दया न छोडिये , जब तक घट में प्राण I
2 सार्थक बातों के अपनाना चाहिए और बेकार की बातों को छोड देना चाहिए ।
ഉത്തരം
सार - सार को गहि रहै थोया देई उडाय I
താഴെ നൽകുന്ന വാക്കുകൾ അതേ രീതിയിൽ പഠിച്ചുവയ്ക്കുക
- बाणी - वाणी
- आपा - अहंभाव
- सीतल - शीतल
- तीनी - तीनों
- नास - नाश
- तोरो - तोडो
- जुरे - जुड़े
- आस - आश
ഉദാ: एक तिनका आँख में मेरी पड़ा I मै घमंडों में भरा ऐठा हुआ । एक दिन जब था मुंडेरे पर खडा I आ अचानक दुर से उडता हुआ I
ഉത്തരം
मेरी आँख में एक तिनका पड़ा I मै घमंडों में ऐठा भरा हुआ । जब एक दिन मुंडेरे पर खडा था I अचानक दुर से उडता हुआ आ I
- ഗ്രാമർ ഭാഗം ശ്രദ്ധിക്കുക. തന്നിരിക്കുന്ന മാത്രക അനുസരിച്ചാണ് മാറ്റി എഴുതേണ്ടത്. എഴുതുമ്പോൾ പുല്ലിംഗ്, സ്ട്രീ ലിംഗ്, ഏക വചനം, ബഹുവചനം എന്നിവ ശ്രദ്ധിക്കണം.
- കവിതകളിൽനിന്നാണ് മിക്കവാറും ഒരോ അർ ഥം വരുന്ന വാക്കുകൾ ചോദിക്കുക.
ഉദാ ➤ चमड का सामानार्थ ( पैदल , सिला , गर्ब , वर्तन )
ഉത്തരം ➤ गर्ब
ലഘുകുറിപ്പ് എഴുതാനുണ്ടാകും .- എതു വിഷയത്തെ കുറിച്ചാണെന്ന് മനസിലാക്കി അരപേജ് മനോഹരമാക്കി എഴുതുക. 4 മാർക്കാണ് ലഭിക്കുക.
- ഓരോ മാർക്കിനും വരുന്ന 9 ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശ്രദ്ധയോടെ വായിച്ച് ശരി കണ്ടെത്തി അതുപോലെ എഴുതേണ്ടതാണ്. താഴെ നൽകിയ അർഥങ്ങളും പദങ്ങളും ഓർമിച്ചുവയ്ക്കുക.
ഈ രൂപവും മനസിലാക്കിവയ്ക്കുക.
वह - उसवे - उन
ये - इन

