SSLC MATHEMATICS പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ
80 മാർക്കിന്റെ ഗണിത പരീക്ഷ എഴുതാൻ പോകുന്ന എല്ലാവർക്കും ആശംസകൾ.
പരീക്ഷയ്ക്ക് പോകുമ്പോൾ ഇൻസ്ട്രുമെന്റ് ബോക്സ് ഉൾപ്പെടെ ആവശ്യമായ എല്ലാ സാമഗ്രികളും കയ്യിൽ കരുതുക.
ഒന്നു ശ്രദ്ധിച്ചാൽ ഒരു പിഴവുമില്ലാതെ പരീക്ഷയെ കീഴടക്കാൻ കഴിയും.
ചോദ്യപ്പേപ്പറിനെ കുറിച്ച്
- ഗണിത ചോദ്യപ്പേപ്പറിൽ ആകെ 80+ (30 choice) + 20 CE=100 മാർക്കിന്റെ ചോദ്യങ്ങളാണ് ഉള്ളത്.
- ആകെ 27 ചോദ്യങ്ങൾ ഉണ്ടാകും.
ആദ്യത്തെ 15 മിനിറ്റ് കൂൾ ഓഫ് സമയം ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കാനും ഉത്തരങ്ങളെക്കുറിച്ച് ചിന്തിക്കാനുമാണ്.
ചോദ്യങ്ങൾ A, B, C, D, E എന്ന അഞ്ച് ഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.
-
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം
-
“A അല്ലെങ്കിൽ B” എന്ന രീതിയിലുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി
-
ചോദ്യങ്ങൾക്ക് ഏത് ക്രമത്തിലും ഉത്തരമെഴുതാം
-
എന്നാൽ ചോദ്യ നമ്പർ കൃത്യമായി രേഖപ്പെടുത്തണം
ചോദ്യപേപ്പറിന്റെ അവസാന പേജിൽ ത്രികോണമിതി പട്ടിക നൽകിയിട്ടുണ്ട്. ആവശ്യമായിടത്ത് അത് ഉപയോഗിക്കാം.
ചോദ്യത്തിൽ പ്രത്യേകം ആവശ്യപ്പെട്ടാൽ മാത്രം
√2, √3, π തുടങ്ങിയവയുടെ ഏകദേശ മൂല്യങ്ങൾ ഉപയോഗിച്ച് ലഘൂകരിക്കുക.
മാർക്ക് വിതരണം
SECTION A
Questions: 1–8, (8 MARK)
Marks: 1 mark each
Type: MCQ
SECTION B
Questions: 9–12 (2 Choice): 14 MARK
Marks: 2,3,4 & 5
SECTION C
-
Questions: 13–15 (1 choice): 11 MARK
-
Marks: 3 /4 marks
SECTION D
-
Questions: 16–19 (1 choice): 15 MARK
-
Marks: 3/ 4 marks
SECTION E
-
Questions: 20–27 (4 choice):32 MARK
-
Marks: 3/4/5 marks
70 മാർക്ക് നേടിയാൽ A+ ലഭിക്കും.
കൂൾ ഓഫ് സമയം എങ്ങനെ ഉപയോഗിക്കാം?
കൂൾ ഓഫ് സമയം നന്നായി ഉപയോഗിക്കുക.
-
ചോദ്യപേപ്പർ കിട്ടുമ്പോൾ പേജുകളുടെ എണ്ണം, വ്യക്തത എന്നിവ പരിശോധിക്കുക
-
നിർദ്ദേശങ്ങൾ ശ്രദ്ധിച്ചു വായിക്കുക
-
ആത്മവിശ്വാസത്തോടെ ചോദ്യങ്ങൾ വായിക്കുക
-
ആദ്യം മുതൽ അവസാനം വരെ ഒരിക്കൽ വായിക്കാൻ ശ്രമിക്കുക
-
എല്ലാ ചോദ്യങ്ങളും 15 മിനിറ്റിൽ വായിക്കാനാകാതിരുന്നാലും പരമാവധി വായിക്കാൻ ശ്രമിക്കുക
നന്നായി അറിയുന്ന ചോദ്യങ്ങൾ പെൻസിൽ കൊണ്ട് ചെറിയ അടയാളം (ഹൈഫൺ) ഇടുക.
ശരാശരി വിദ്യാർത്ഥിക്ക് പോലും പകുതിയോളം ചോദ്യങ്ങൾ പരിചിതമായിരിക്കും.
അതുകൊണ്ട് ആത്മവിശ്വാസം ഉണ്ടാകും.
ശേഷിക്കുന്ന ചോദ്യങ്ങൾ വീണ്ടും വായിക്കുക.
കുറച്ച് കൂടി മനസ്സിലാകുന്നവയും അടയാളപ്പെടുത്തുക.
ഈ സമയത്ത് തന്നെ
-
ആശയ ധാരണ
-
എഴുതേണ്ട രീതി
-
സമയക്രമീകരണം
ഇവയെക്കുറിച്ച് ചിന്തിക്കുക.
ഏത് ചോദ്യങ്ങൾ എഴുതണം, ഏത് ഒഴിവാക്കണം എന്നത് കൂൾ ഓഫ് സമയത്ത് തന്നെ തീരുമാനിക്കുക.
എഴുത്ത് സമയം
ഉത്തരപേപ്പറിലെ ആദ്യ പേജ് ഭംഗിയായി പൂരിപ്പിക്കുക.
ശേഷം സമാധാനത്തോടെ ഏറ്റവും എളുപ്പമുള്ള ചോദ്യങ്ങളിൽ നിന്ന് എഴുതിത്തുടങ്ങുക.
-
മാർജിനിന് പുറത്തായി ചോദ്യ നമ്പർ രേഖപ്പെടുത്തുക
-
പ്രധാന ആശയം മനസ്സിലാക്കി മാർക്കിനനുസരിച്ച് എഴുതുക
ആദ്യ പേജിൽ തന്നെ നല്ല ഉത്തരങ്ങൾ എഴുതുമ്പോൾ
-
ആത്മവിശ്വാസം വർധിക്കും
-
മൂല്യനിർണയം നടത്തുന്നവർക്ക് നല്ല മതിപ്പ് ഉണ്ടാകും
First impression is the best impression.
എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-
ഒരു ചോദ്യം ബുദ്ധിമുട്ടാണെന്ന് തോന്നിയാൽ പരിഭ്രമിക്കേണ്ടതില്ല
-
അത് ഒഴിവാക്കി അടുത്ത ചോദ്യത്തിലേക്ക് പോകുക
-
ഒരൊറ്റ ചോദ്യത്തിൽ അധിക സമയം ചെലവഴിക്കരുത്
-
ആവശ്യമായത് മാത്രം എഴുതുക
-
അനാവശ്യമായി വാരിവലിച്ച് എഴുതരുത്
-
ചിത്രങ്ങൾ സ്കെയിലും പെൻസിലും ഉപയോഗിച്ച് വൃത്തിയായി വരയ്ക്കുക
-
നിർമാണങ്ങൾക്ക് അടിക്കുറിപ്പ് എഴുതുന്നത് നല്ലതാണ്
-
മറ്റുള്ളവരെ നോക്കി എഴുതാൻ ശ്രമിക്കരുത്
-
നമ്മൾ പഠിച്ചതുപോലെ എഴുതുക
-
അധിക ഷീറ്റ് വാങ്ങിയത് വലിയ കാര്യമല്ല
-
ചിത്രം പേജിന്റെ പ്രധാന ഭാഗത്ത് വരയ്ക്കുന്നത് നല്ലതാണ്
സമയം ക്രമീകരണം
-
ഓരോ ചോദ്യം എഴുതിയ ശേഷം ചോദ്യ നമ്പർ ചോദ്യപേപ്പറിൽ റൗണ്ട് ചെയ്യുക
-
അഡീഷണൽ പേപ്പറിൽ രജിസ്റ്റർ നമ്പർ രേഖപ്പെടുത്തുക
-
ചോയ്സുകൾ ശ്രദ്ധിക്കുക
-
പകുതി സമയം കഴിഞ്ഞപ്പോൾ പകുതിയിലധികം എഴുതിത്തീർക്കാൻ ശ്രമിക്കുക
-
ഒരേ ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതരുത്
പരീക്ഷ തീരാൻ 30 മിനിറ്റ് ഉള്ളപ്പോൾ സമയ പുനക്രമീകരണം ചെയ്യുക.
അവസാന 10 മിനിറ്റ് ബാക്കി ഉള്ളപ്പോൾ മുഴുവൻ ഉത്തരങ്ങളും എഴുതിത്തീർക്കാൻ ശ്രമിക്കുക.
അവസാനമായി എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
അവസാനം
ഇൻവിജിലേറ്ററുടെ നിർദ്ദേശം അനുസരിച്ച്
പേജുകൾ ശരിയായി ക്രമപ്പെടുത്തി നൂൽ കൊണ്ട് ഇടത് വശത്ത് കെട്ടുക.
തുടക്കം മുതൽ ഒടുക്കം വരെ ഒരിക്കൽ കൂടി പരിശോധിക്കുക.
“ഞാൻ എന്റെ പരമാവധി ശ്രമിച്ചു” എന്ന ആത്മവിശ്വാസത്തോടെ പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങുക.
✅ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നത ഗ്രേഡ് ആശംസിക്കുന്നു.
