സോഷ്യല് സയന്സ് പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ
ചിട്ടയായ മുന്നൊരുക്കത്തിന് സമയം കിട്ടിയതിനാൽ
ശുഭാപ്തി വിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കാം.
കൂൾ ഓഫ് സമയം ഉൾപ്പെടെ 2 മണിക്കൂറും 45 മിനിറ്റും നല്ല പോലെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഉയർന്ന സ്കോർ നേടാൻ കഴിയും.
കൂൾ ഓഫ് ടൈം:
അനുസരണയോടെ ചോദ്യപേപ്പർ വാങ്ങുക..
നിമിഷ നേരം കൊണ്ട് മൊത്തത്തിൽ ഒന്നു പരിശോധിക്കുക (പേജുകളുടെ എണ്ണം, വ്യക്തത എന്നിവ അറിയാൻ )...
നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കുക.. ഞാൻ എല്ലാം പഠിച്ചിട്ടുണ്ട് എന്ന മനസ്സാലെ....
ആദ്യം മുതൽ അവസാനം വരെ ഒരു പ്രാവശ്യം വായിച്ചു നോക്കുക.. ഈ സമയത്ത് ഏറ്റവും നന്നായി അറിയുന്നവ പെൻസിൽ കൊണ്ട് ചെറുതായി അടയാളമിടുക (ഹൈഫൺ)...
അതോടെ ശരാശരി നിലവാരമുള്ള കുട്ടിക്ക് പോലും പകുതിയോളം അറിയുന്നവയായിരിക്കും.
അപ്പോൾ ആശ്വാസം തോന്നും.. പിന്നീട്, ബാക്കിയുള്ളവ ഒരിക്കൽ കൂടി വായിച്ചു നോക്കുക... കുറച്ചു കൂടി മനസ്സിലാകുന്നവയുണ്ടാകും.. അതും അടയാളമിടുക.. അപ്പോൾ സമാശ്വാസം തോന്നും... മാത്രമല്ല, ഈ സമയത്ത് ആശയ ധാരണ, എഴുതേണ്ട വിധം, സമയക്രമീകരണം എന്നിവ നടത്തുക..
ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണേ...
ഉത്തര പേപ്പറിലെ ആദ്യ പേജ് ഭംഗിയായി പൂരിപ്പിച്ച ശേഷം... സമാധാനത്തോടെ ... ഓരോന്നായി എഴുതിത്തുടങ്ങുക.. ഏറ്റവും എളുപ്പമുള്ളവ മാർക്ക് ചെയ്തിരുന്നല്ലോ.. അവയിൽ ഓരോന്നായി മാർജിന് പുറത്ത് നമ്പറിട്ട്, പ്രധാന ആശയം മനസ്സിലാക്കി ,മാർക്കിനനു സരിച്ച് ഭംഗിയായി എഴുതുക.
ആദ്യ പേജിൽ തന്നെ ഏറ്റവും നല്ല ഉത്തരം പിറക്കുമ്പോൾ നമുക്ക് ആത്മ വിശ്വാസവും മൂല്യ നിർണയം നടത്തുന്നവർക്ക് നമ്മെ കുറിച്ച് നല്ല മതിപ്പും ഉണ്ടാകും.. First Impression is the Best..
സോഷ്യൽ സയൻസ് പരീക്ഷക്ക് 80 മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടാകും…
SECTION A
- ആദ്യത്തെ 8 ചോദ്യങ്ങൾ 1 മാർക്കിന്റേത് ( 4 ചോയ്സ് കൊടുത്തിട്ട് ശരിയുത്തരം തെരഞ്ഞെടുക്കുന്ന രീതിയിൽ)
- ഉത്തരമായി വരുന്ന a ,b,c,d എന്നിവയിൽ ഇംഗ്ലീഷ് alphabet (ഉദാ: b) എന്ന് മാത്രം ഉത്തരം എഴുതി വെക്കരുത് complete answer കൂടി എഴുതുക.
- 9 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് 2 മാർക്ക് വീതം.
- ഈ ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരം എഴുതണം. (രണ്ട് sentence ൽ കുറയരുത്).
SECTION C
- 16 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 മാർക്ക് വീതം.ഈ ചോദ്യങ്ങൾക്ക് മൂന്നോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരം എഴുതണം. (3 sentence ൽ കുറയരുത്). ഇവിടെ രണ്ടു ചോദ്യങ്ങൾക്ക് options ഉണ്ടാകും. ഒരേ പാഠത്തിൽ നിന്നുള്ള രണ്ടു ചോദ്യങ്ങൾ. ഏതെങ്കിലും ഒരെണ്ണത്തിനു ഉത്തരം എഴുതുക.
- ഹിസ്റ്ററിയിലെ 8,9 പാഠങ്ങളിൽ നിന്നും ഈ രീതിയിൽ (Choice) ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു..
SECTION D
- 24 മുതൽ 29 വരെയുള്ള ചോദ്യങ്ങൾ 4 മാർക്കിനുള്ള 6 ചോദ്യങ്ങൾ ആയിരിക്കും..ഈ ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരം എഴുതണം. (4 sentence ൽ കുറയരുത്).
- ഇവിടെയും രണ്ട് ചോദ്യങ്ങൾക്ക് options ഉണ്ടാകും. ഹിസ്റ്ററിയിലെ രണ്ടാമത്തെ പാഠത്തിലെ 2 ചോദ്യങ്ങൾ തന്നിട്ട് ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരം എഴുതുന്ന രീതിയിൽ പ്രതീക്ഷിക്കുന്നു. അതു പോലെ Geography ലെ 6 th ചാപ്റ്ററിൽ നിന്നും ഒരു ഓപ്ഷൻ question പ്രതീക്ഷിക്കാം.
- കൂടാതെ 4 മാർക്കിനുള്ള world map question ഇവിടെ പ്രതീക്ഷിക്കാം. Map question Geography ലെ 2 nd ചാപ്റ്ററിൽ നിന്നാണ് പ്രതീക്ഷിക്കേണ്ടത്. map അടയാളപ്പെടുത്തുമ്പോൾ പെൻസിൽ കൊണ്ട് ചെയ്യുക. ഇവിടെയും a b c d എന്ന് മാത്രം എഴുതരുത് എന്താണോ ചോദിച്ചത് അതിന്റെ ഉത്തരം കൂടി അടയാളപെടുത്തി പേരും കൂടി എഴുതുക…… പേപ്പർ കെട്ടുന്ന സമയത്ത് map മെയിൻ ഷീറ്റിന്റെ ഉള്ളിൽ വെച്ച് കെട്ടുക. മാപ്പിൽ രജിസ്റ്റർ നമ്പർ എഴുതാൻ മറക്കരുത്….
SECTION E
- അവസാനമായി 30, 31 ചോദ്യങ്ങൾ 5 മാർക്കിനുള്ള essay questions ആയിരിക്കും.
- ഇവ രണ്ട് ചോദ്യങ്ങൾ (ഓപ്ഷൻ) തന്നിട്ട് ഒരെണ്ണം മാത്രം വിശദീകരിച്ചു എഴുതേണ്ട രീതിയിൽ ഉള്ളതായിരിക്കും. Queation 30 ഹിസ്റ്ററിയിലെ Essay question ആണെങ്കിൽ
- 31 Geography ലെ Essay question ആയിരിക്കും.
- 30 നും 31 നും ചോയ്സ് questions ഉണ്ടായിരിക്കും. കൂടുതൽ നന്നായി വിശദീകരിച്ചു എഴുതണം. introduction എഴുതി side heading എല്ലാം നൽകി പോയിന്റ്സ് ആയിട്ട് എഴുതാൻ ശ്രമിക്കുക. question പേപ്പറിലെ hints ശ്രദ്ധിച്ചു അതിന് അനുസരിച്ച് ഉത്തരം എഴുതണം. കൂൾ ഓഫ് ടൈമിൽ മാക്സിമം എന്ത് എഴുതണം എന്ന് question വായിച്ചു മനസ്സിലാക്കി വെക്കുക. conclusion കൂടി എഴുതാൻ ശ്രമിക്കുക.
- എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. അറിയാത്തത് ആണെങ്കിലും attend ചെയ്യുക. നിങ്ങൾക്ക് കൂടുതൽ നന്നായി അറിയുന്നത് ആദ്യം എഴുതുക. essay അവസാനത്തിലേക്ക് മാറ്റിവെച്ച് ടൈം ഇല്ലാതെ വരരുത്. ടൈം , മാർക്ക് എന്നിവ നോക്കി answer എഴുതുക .
ഓരോന്നും എഴുതിക്കഴിയുമ്പോൾ ചോദ്യപ്പേപ്പറിൽ ചേദ്യ നമ്പർ റൗണ്ട് ചെയ്യുക.. അഡീഷനൽ പേപ്പറിൽ തുടർ നമ്പറും രജിസ്റ്റർ നമ്പറും നൽകുക.
ചോയ്സുകൾ ശ്രദ്ധിക്കുക.. അതിൽ പൂർണതയോടെ, നന്നായി എഴുതാൻ കഴിയുന്നവ എഴുതുക... പകുതി സമയം കഴിയുമ്പോൾ പകുതിയിലധികം എഴുതിത്തീരുക... കാരണം, ഇനിയുള്ളവയ്ക്ക് കൂടുതൽ സമയം വേണ്ടി വരും.. നമ്പർ മാറരുത്... മറക്കരുത്.. ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതരുത്.. 10 മിനുട്ട് മുമ്പ് മുഴുവൻ എഴുതിത്തീർക്കാൻ ശ്രമിക്കുക.. അതിന് ശേഷം, ഇൻവിജിലേറ്ററുടെ നിർദ്ദേശം പാലിച്ച്, പേജുകൾ മാറിപ്പോകാതെ ( map ഉൾപ്പെടെ) നൂൽ കൊണ്ട് ഇടത്തോട്ട് കെട്ടുക. തുടക്കം മുതൽ ഒടുക്കം വരെ ഒരിക്കൽ കൂടി പരിശോധിക്കുക. പൂർണത ഉറപ്പു വരുത്തുക.തന്റെ പരമാവധി എഴുതിയിട്ടുണ്ട് എന്ന ശുഭാപ്തി വിശ്വാസത്തോടെ പരിക്ഷാ റൂമിൽ നിന്ന് ഇറങ്ങുക..
ചോയ്സുകൾ ശ്രദ്ധിക്കുക.. അതിൽ പൂർണതയോടെ, നന്നായി എഴുതാൻ കഴിയുന്നവ എഴുതുക... പകുതി സമയം കഴിയുമ്പോൾ പകുതിയിലധികം എഴുതിത്തീരുക... കാരണം, ഇനിയുള്ളവയ്ക്ക് കൂടുതൽ സമയം വേണ്ടി വരും.. നമ്പർ മാറരുത്... മറക്കരുത്.. ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതരുത്.. 10 മിനുട്ട് മുമ്പ് മുഴുവൻ എഴുതിത്തീർക്കാൻ ശ്രമിക്കുക.. അതിന് ശേഷം, ഇൻവിജിലേറ്ററുടെ നിർദ്ദേശം പാലിച്ച്, പേജുകൾ മാറിപ്പോകാതെ ( map ഉൾപ്പെടെ) നൂൽ കൊണ്ട് ഇടത്തോട്ട് കെട്ടുക. തുടക്കം മുതൽ ഒടുക്കം വരെ ഒരിക്കൽ കൂടി പരിശോധിക്കുക. പൂർണത ഉറപ്പു വരുത്തുക.തന്റെ പരമാവധി എഴുതിയിട്ടുണ്ട് എന്ന ശുഭാപ്തി വിശ്വാസത്തോടെ പരിക്ഷാ റൂമിൽ നിന്ന് ഇറങ്ങുക..
എല്ലാ കൂട്ടുകാർക്കും ഉന്നത ഗ്രേഡ് ആശംസിക്കുന്നു

