SSLC ജീവശാസ്ത്രം പരീക്ഷയ്ക്ക് 40 സ്കോറിനുള്ള 18 ചോദ്യങ്ങൾ ഉണ്ടാകും.
Questions 1- 4
ഒരു മാർക്കിനുള്ള multiple choice questions ആയിരിക്കും. ഇതിൽ ചിത്രങ്ങൾ തന്നിട്ടുള്ള ചോദ്യങ്ങൾ, തന്നിരിക്കുന്ന പ്രസ്താവന (statement) കളിൽ നിന്നും ശരിയായ പ്രസ്താവനകൾ കണ്ടെത്താനുള്ള ചോദ്യങ്ങൾ, ചേരും പടി ചേർത്ത് തന്നിട്ടുള്ള ഓപ്ഷനുകളിൽ നിന്ന് ശരി ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങൾ, പ്രസ്താവനയും (statement) കാരണവും (Reason) തന്ന്, തന്നിട്ടുള്ള ഓപ്ഷനുകളിൽ നിന്ന് ശരി ഉത്തരം കണ്ടെത്താനുള്ള ചോദ്യങ്ങൾ, ഇത്തരത്തിൽ വൈവിധ്യമാർന്ന ചോദ്യങ്ങൾ ഉണ്ടായിരിക്കും. ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ടായിരിക്കുന്നതല്ല.
Questions 5-11
രണ്ടു മാർക്കിനുള്ള 7 ചോദ്യങ്ങൾ ആയിരിക്കും ഈ ഭാഗത്ത് ഉള്ളത്. (2 ചോദ്യങ്ങൾക്ക് option ഉണ്ടാകും. ഓപ്ഷനുകൾ ഒരേ പാഠഭാഗത്തിൽ നിന്ന് തന്നെയായിരിക്കും എന്ന് ശ്രദ്ധിക്കുക). മിക്ക ചോദ്യങ്ങൾക്കും a, b എന്നിങ്ങനെ ഉപചോദ്യങ്ങൾ ഉണ്ടായിരിക്കും. ചിത്രങ്ങൾ തന്ന് X, Y ഭാഗങ്ങൾ തിരിച്ചറിയാനും അവയുടെ പ്രത്യേകതകൾ /ധർമ്മം എഴുതുവാനുമുള്ള ചോദ്യങ്ങൾ, പ്രസ്താവനകൾ വിശകലനം ചെയ്ത് (Analyse the statement) ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾ, ഗ്രാഫ് വിശകലനം ചെയ്ത് ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾ മുതലായവ ഈ വിഭാഗത്തിൽ പ്രതീക്ഷിക്കാം.
Questions 12- 17
മൂന്നു മാർക്കിനുള്ള 6 ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉള്ളത്. (ഇവിടേയും 2 ചോദ്യങ്ങൾക്ക് option ഉണ്ടാകും. ഓപ്ഷനുകൾ ഒരേ പാഠഭാഗത്തിൽ നിന്ന് തന്നെയായിരിക്കും എന്ന് ശ്രദ്ധിക്കുക). മിക്ക ചോദ്യങ്ങൾക്കും ഒരു സ്കോർ വീതമുള്ള a, b, c എന്നിങ്ങനെ 3 ഉപചോദ്യങ്ങളോ, ഒരു സ്കോർ ഉള്ള a, 2 സ്കോർ ഉള്ള b എന്നിങ്ങനെ 2 ഉപചോദ്യങ്ങളോ, പൂർണ്ണമായും വിശദീകരിക്കേണ്ട (explain) 3 സ്കോർ ചോദ്യങ്ങളോ ഉണ്ടായിരിക്കും. ഇവിടേയും പ്രസ്താവന (Statement) - ചിത്ര (Diagram) - ചിത്രീകരണ (Illustration) - പട്ടിക (Table) വിശകലന (Analyse statement, Analyse Diagram, Analyse illustration, Analyse table) ചോദ്യങ്ങൾ, തന്നിരിക്കുന്ന ചിത്രം പകർത്തി വരച്ച് X, Y ഭാഗങ്ങൾ ലേബൽ ചെയ്യുന്നതിനുള്ള ചോദ്യങ്ങൾ, സ്വന്തമായി ചിത്രീകരണങ്ങൾ (Illustrations) നിർമ്മിക്കുന്നതിനുള്ള ചോദ്യങ്ങൾ, ഫ്ലോ ചാർട്ട് ക്രമീകരിക്കാനുള്ള ചോദ്യങ്ങൾ എന്നിവ പ്രതീക്ഷിക്കാം. വാല്യൂ ബേസഡ് ചോദ്യങ്ങളും, ജനറൽ ചോദ്യങ്ങളും ഇവിടെ പ്രതീക്ഷിക്കാം.
Question no 18
4 സ്കോറിന്റെ 1 ചോദ്യം.
ഈ ചോദ്യത്തിന് option ഉണ്ടാകും. ചിത്രീകരണ വിശകലന ചോദ്യങ്ങളാണ് ഈ വിഭാഗത്തിൽ ഉണ്ടാകുക. ഓരോ സ്കോർ വീതമുള്ള a, b, c, d ചോദ്യങ്ങളോ, 1 സ്കോർ, 2 സ്കോർ, 1 സ്കോർ വീതമുള്ള a, b, c ചോദ്യങ്ങളോ പ്രതീക്ഷിക്കാം.
ശ്രദ്ധിക്കേണ്ട ചിത്രങ്ങൾ - DNA, ന്യൂക്ലിയോടൈഡ്, ന്യൂക്ലിയോസോം, പ്രോട്ടീൻ സിന്തസിസ്, വിവിധ തരം RNA, ക്രോസിങ് ഓവർ, ന്യൂറോൺ, മസ്തിഷ്കം (Brain), സുഷുമന (Spinal cord), ആവേഗങ്ങളുടെ സഞ്ചാരം (Transmission of impulses), സിനാപ്സ്, റിഫ്ലക്സ് പ്രവർത്തനം (Reflex action), കണ്ണ് (Eye), പുപ്പിളിലെ പേശീപ്രവര് ത്തനം (Muscular activity in the pupil), പ്രകാശഗ്രാഹികൾ (Photoreceptors), ചെവി (Ear), ആന്തരകർണ്ണം (Inner ear), ഓർഗൻ ഓഫ് കോർട്ടി, ഹോർമോണുകൾ ലക്ഷ്യകലകളിലേക്ക് (Hormones to target cells), തൈറോയ്ഡ് ഗ്രന്ഥിയുടെ ഘടന (Structure of Thyroid gland), പാരാതൈറോയ്ഡ് ഗ്രന്ഥി, പാൻക്രിയാസ് - ആൽഫാ, ബീറ്റാ കോശങ്ങൾ, അഡ്രിനൽ ഗ്രന്ഥി, ഹൈപോതലാമസ് - പിറ്റ്യൂടറി, ശ്വേതരക്താണുക്കൾ (wbc), ഫാഗോസൈറ്റോസിസ്, വീണൽ പ്രതികരണം (Inflammatory response), രക്തം കട്ട പിടിക്കൽ (blood clotting), കാൻസർ കോശങ്ങളുടെ വളർച്ച, സിക്കിൾ സെൽ അനീമിയ, റികോമ്പിനന്റ് ഡി എൻ എ ടെക്നോളജി, CRISPR ടെക്നോളജി, ഹ്യൂമൻ ജീനോം പ്രോജക്ട്, സ്റ്റം സെൽ തെറാപ്പി, ഡി എൻ എ ഫിംഗർ പ്രിന്റിങ്,
Options വരുന്ന ചോദ്യങ്ങളുടെ question number കൃത്യമായി രേഖപ്പെടുത്തണം. ഉദാഹരണത്തിന്, എട്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം എഴുതുമ്പോൾ, 8A or 8B ഇവയിൽ ഏതാണെന്ന് കൃത്യമായി എഴുതണം. അതിനുശേഷം മാത്രമേ ഈ ചോദ്യങ്ങളുടെ പിരിവുകളിൽ വരുന്ന a, b ചോദ്യങ്ങളുടെ ഉത്തരം എഴുതാവു. ഓപ്ഷനുകളിൽ ഒന്ന് മാത്രം എഴുതാൻ ശ്രദ്ധിക്കുക.
ഓരോ യൂണിറ്റിൽ നിന്നും വരുന്ന സ്കോർ വെയിറ്റേജ്
Unit 1 – ജീവന്റെ ജനിതകം - 6 സ്കോർ
Unit 2 – പരിണാമത്തിന്റെ വഴികൾ - 8 സ്കോർ
Unit 3 – സംവേദനങ്ങൾക്കു പിന്നിൽ - 7 സ്കോർ
Unit 4 – ജീവികളിലെ രാസസംവേദനം - 7 സ്കോർ
Unit 5 – പ്രതിരോധവും ആരോഗ്യസംരക്ഷണവും - 7 സ്കോർ
Unit 6 – ജീവശാസ്ത്രവും സാങ്കേതികവിദ്യയും - 5 സ്കോർ
Cool off time ൽ ചോദ്യം രണ്ട് തവണയെങ്കിലും ശ്രദ്ധാപൂർവ്വം വായിച്ചു നോക്കണം..
എല്ലാവർക്കും വിജയാശംസകൾ
തയ്യാറാക്കിയത് : സെബിൻ തോമസ് സി, ജി ബി എച്ച് എസ്, വടക്കാഞ്ചേരി....

