എല് എസ് എസ്, യു എസ് എസ്, എന് എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
- സാധാരണ ഇംഗ്ലിഷ് നിഘണ്ടുവിൽ ഏത് മൃഗത്തിന്റെ പേരാവും ആദ്യം കാണുക?
→ Aardvark -
മുന്നിൽനിന്നും പിന്നിൽനിന്നും ഒരു പോലെ വായിക്കാവുന്ന വാക്കുകൾക്കു പറയുന്ന പേരെന്ത്?
→ Palindrome -
ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറിന്റെ അതേ വിളിപ്പേരാണ് ഈഫൽ ടവറിനും! എന്താണത്?
→ The Iron Lady -
ആറ്റമിക് നമ്പർ 84 ആയ ഈ മൂലകത്തിന് മേരി ക്യൂറി അവരുടെ ജന്മനാടിന്റെ പേരിൽ നിന്നുണ്ടായ പേരാണ് ഇട്ടത്. ഏതാണ് മൂലകം?
→ Polonium -
ഒരു സിനിമയ്ക്കും അതിന്റെ രണ്ടാം ഭാഗത്തിനും മികച്ച ചിത്രത്തിനുള്ള ഓസ്കർ ലഭിച്ചിട്ടുണ്ട്. ഏതൊക്കെയാണ് ആ സിനിമകൾ?
→ The Godfather, The Godfather Part II -
ഒരു ഫുട്ബോൾ ടീമിലെ ഗോളിയുടെ വേഷത്തിൽ മാത്രം എന്ത് വ്യത്യാസമാണ് കാണാനാകുക?
→ ഗോളിയുടെ ജേഴ്സിക്കു മാത്രം വ്യത്യസ്ത നിറമാണ് -
ശൂന്യാകാശത്ത് നടന്ന ആദ്യ വ്യക്തി ആര്?
→ Alexei Leonov -
റുബിക്സ് ക്യൂബ് നിർമ്മിച്ചതാരാണ്?
→ Ernő Rubik -
ഏത് പ്രശസ്ത ആയോധനകലാവിദഗ്ധന്റെ മകനാണ് 'ക്രോ' സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ കൊല്ലപ്പെട്ട ബ്രാൻഡൻ ലീ?
→ Bruce Lee -
ഏറ്റവും അധികം ഹൊറർ സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ലോകപ്രശസ്ത കഥാപാത്രം?
→ Dracula -
ഡിജിറ്റൽ ചിത്രങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു ഫോർമാറ്റാണ് JPEG. എന്താണ് ഇതിന്റെ പൂർണരൂപം?
→ Joint Photographic Experts Group -
ഏറ്റവുമധികം ഔദ്യോഗിക ഭാഷകളുള്ള രാജ്യം ഏത്?
→ Bolivia -
എന്താണ് ജെ.സി.ബി?
→ J. C. Bamford Excavators Limited എന്ന ബ്രിട്ടിഷ് ബഹുരാഷ്ട്ര കമ്പനി -
1952-ൽ പ്രസിദ്ധീകരിച്ച കാസിനോ റോയാൽ (Casino Royale) എന്ന നോവലിലൂടെയാണ് ഈ ലോകപ്രശസ്ത കഥാപാത്രത്തിന്റെ വരവ്. ഏതാണ് കഥാപാത്രം?
→ James Bond -
ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്ന വാതകമേത്?
→ Nitrous Oxide -
ഇന്ത്യയെ കൂടാതെ മറ്റൊരു രാജ്യത്തിന്റെയും ദേശീയഗാനം എഴുതിയത് രബീന്ദ്രനാഥ ടഗോർ ആണ്. ഏതാണാ രാജ്യം?
→ Bangladesh -
പതിനാറാം വയസ്സിൽ ജർമൻ പൗരത്വം ഉപേക്ഷിച്ച് കുറേക്കാലം ഔദ്യോഗികമായി ഒരു രാജ്യത്തെയും പൗരത്വമില്ലാതെ ജീവിച്ച പ്രശസ്ത ശാസ്ത്രജ്ഞനാര്?
→ Albert Einstein -
ഗൂഗോൾ (Googol) എന്ന സംഖ്യയിൽ എത്ര പൂജ്യങ്ങളുണ്ട്?
→ 100 -
പതിനൊന്ന് ഓസ്കറുകൾ നേടിയ മൂന്ന് സിനിമകൾ ഉണ്ട്. ഏതൊക്കെ?
→ Ben-Hur, Titanic, The Lord of the Rings: The Return of the King -
ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഇംഗ്ലിഷും ഹിന്ദിയും കൂടാതെ എത്ര ഭാഷകളിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?
→ 15 -
ചെകുത്താന്റെ ലാറ്റിൻ പേരാണ് ലൂസിഫർ (Lucifer). എന്താണ് ഇതിന്റെ അർത്ഥം?
→ Light-bringer / പ്രകാശം കൊണ്ടുവരുന്നവൻ -
തൊഴുകയ്യൻ പ്രാണിക്ക് (Praying Mantis) എത്ര ചെവികളുണ്ട്?
→ ഒന്ന് -
ഏത് അമേരിക്കൻ പ്രസിഡന്റിന്റെ പേരിൽനിന്നാണ് ടെഡി ബെയറിന് ആ പേര് കിട്ടിയത്?
→ Theodore Roosevelt -
പറക്കുമ്പോൾ വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ വവ്വാൽ ഉപയോഗിക്കുന്ന സൂത്രവിദ്യ?
→ Echolocation -
ദേശീയഗാനത്തിൽ അഞ്ച് ഭാഷകളുള്ള രാജ്യം?
→ South Africa -
തീപ്പെട്ടി കണ്ടുപിടിച്ചതാര്?
→ John Walker -
വിന്റർഫെൽ, ലാനിസ്റ്റർ, അയൺ ത്രോൺ, വൈറ്റ് വാക്കേഴ്സ്, സ്റ്റാർക്, ഡ്രാഗൺസ്. ഈ വാക്കുകളും പേരുകളും എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
→ Game of Thrones -
നീല ജീൻസ് നിർമിച്ച ആദ്യ കമ്പനി?
→ Levi Strauss & Co. -
ഫിദൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്തപ്പോൾ അവിടെ ഒരു ബോർഡ് ഗെയിം നിരോധിച്ചു. ഏതാണത്?
→ Monopoly -
അമേരിക്കയുടെ ഔദ്യോഗിക മുദ്രയിൽ ഏതു പക്ഷിയുടെ രൂപമാണുള്ളത്?
→ Bald Eagle -
കുത്തബ് മിനാറിനാണോ താജ് മഹലിനാണോ ഉയരം കൂടുതൽ?
→ കുത്തബ് മിനാറിന് -
അന്റാർട്ടിക്കയിൽ എത്രതരം ധ്രുവക്കരടികളെ കാണാം?
→ ഒന്നിനെയും കാണാൻ കഴിയില്ല. കാരണം, ധ്രുവക്കരടികൾ ആർട്ടിക് മേഖലയിലാണ് ഉള്ളത്. -
ഏറ്റവുമധികം ബൈബിൾ അച്ചടിക്കുന്ന രാജ്യം ഏത്?
→ China -
ഏതു രാജ്യത്തിന്റെ ദേശീയചിഹ്നമാണ് മേപ്പിൾ ഇല?
→ Canada -
ചതുരാകൃതിയിലല്ലാത്ത ദേശീയപതാകയുള്ള ഒരേയൊരു രാജ്യം?
→ Nepal

