ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
CONDITIONAL CLAUSES
ഗ്രീക്ക് നഗരങ്ങളും പേർഷ്യൻ സാമ്രാജ്യവും തമ്മിലുള്ള അതിഭികരമായ പോരാട്ടമായിരുന്നു സലാമിസ് യുദ്ധം. പേർഷ്യൻ ചക്രവർത്തിയായ സെർക്സീസ് (Xerxes) ലക്ഷക്കണക്കിന് സൈനികരും ആയിരക്കണക്കിന് കപ്പലുകളുമായി ഗ്രീസിനെ കിഴ ടക്കാൻ എത്തി. ഗ്രീക്കുകാരുടെ കരസേന തെർമോപ്പിലായിൽ (Thermopylae) പരാജയപ്പെട്ടതോടെ പേർഷ്യൻ സൈന്യം ആതൻസിനെ വളഞ്ഞു, നഗരം അഗ്നിക്കിരയാക്കി. ഗ്രീക്ക് സൈന്യവും ജനങ്ങളും ചിതറിപ്പോകാൻ തുടങ്ങുകയായിരുന്നു. പേർഷ്യക്കാരുടെ കപ്പൽപടയാകട്ടെ ഗ്രീക്കുകാരുടേതിനേക്കാറം മൂന്നിരട്ടി വലുപ്പമുള്ളതായിരുന്നു.
ഗ്രീക്ക് കമാൻഡറായ തെമിസ്റ്റോക്കിംസ് (Themistocles) ഒരുകാര്യം തിരിച്ചറിഞ്ഞു: തുറന്ന കടലിൽവെച്ച് പേർഷ്യയുടെ കൂറ്റൻ കപ്പലുകളെ നേരിട്ടാൽ ഗ്രീക്ക് സൈന്യം തകരും. എന്നാൽ അവരെ ഒരു ഇടുങ്ങിയ സ്ഥലത്തേക്ക് (Strait) എത്തിക്കാൻ കഴിഞ്ഞാൽ ഗ്രീക്കുകാർക്ക് വിജയി ക്കാം.
അദ്ദേഹം മറ്റ് ഗ്രീക്ക് നേതാക്കളെ ബോധ്യപ്പെ ടുത്തി:
If we fight in the narrow strait, we shall win a great victory; but if we fight in the open sea, we shall surely lose.
തെമിസ്റ്റോക്കിഠംസ് ഒരു ചാരൻ മുഖേന പേർ ഷ്യൻ രാജാവിന് ഒരു തെറ്റായ സന്ദേശം അയച്ചു
- ഗ്രിക്ക് സൈന്യം പേടിച്ച് പിൻറവാങ്ങുകയാണെന്നും അവരെ പിടിക്കാൻ സലാമിസ് കടലിടുക്കിലേക്ക് വരണമെന്നും. ഇത് വിശ്വസിച്ച സെർക്ലിസ് തന്റെ കുറ്റൻ കപ്പലുകളെ ആ ഇടുങ്ങിയ ഭാഗത്തേക്ക് നയിച്ചു. ഫലമോ! ഇടുങ്ങിയ സ്ഥലത്ത് പേർഷ്യൻ കപ്പലുകരംക്ക് വേണ്ടരിതിയിൽ തിരിയാനോ നിങ്ങാനോ കഴിഞ്ഞില്ല. അവ പരസ്പരം കൂട്ടിയിടിച്ചു, എന്നാൽ ചെറുതും വേഗമുള്ളതുമായ ഗ്രിക്ക് കപ്പലുകരം ആ അവസരം മുതലാക്കി പേർഷ്യൻ നാവികപ്പടയെ തകർത്തു.
ജിവിതത്തിൽ നാം പലപ്പോഴും 'ഇങ്ങനെ സംഭ വിച്ചാൽ, അങ്ങനെ ഉണ്ടാകും' എന്ന് പറയാറുണ്ട്. ഒരുകാര്യം നടക്കണമെങ്കിൽ മറ്റൊരു നിബന്ധന (Condition) പൂർത്തിയാക്കണം എന്ന് കാണിക്കാനാ ണ് Conditional Clauses (നിബന്ധനാ വാക്യങ്ങളും) ഉപയോഗിക്കുന്നത്. ഇവയെ സാധാരണമായി If Clauses എന്നും വിളിക്കുന്നു.
ഒരു നിബന്ധനാ വാക്യത്തിന് രണ്ട് ഭാഗങ്ങളുണ്ടാകും:
- If Clause: നിബന്ധന വ്യക്തമാക്കുന്ന ഭാഗം.
- Main Clause: ആ നിബന്ധന നടന്നാൽ ഉണ്ടാകുന്ന ഫലം (Result).
ഇംഗ്ലീഷിൽ പ്രധാനമായും നാല് തരം കണ്ടിഷണൽ ക്ലാസുകളാണ് ഉള്ളത്:
നിബന്ധനകാംവെച്ച് സംസാരിക്കുമ്പോഴും ഓരോ സാഹചര്യത്തിനും അനുയോജ്യമായ Tense ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. അവ താഴെ പറയുന്നവയാണ്:
1. ZERO CONDITIONAL
നിത്യസത്യങ്ങളും/ശാസ്ത്രീയ വസ്തുതകാരം. ഒരു കാര്യം ചെയ്യാൽ അതിന്റെ ഫലം എപ്പോഴും ഒന്നു തന്നെയായിരിക്കും എന്നുള്ള സാഹചര്യത്തിലാണ് ഇത് ഉപയോഗിക്കുന്നത്.
- If it rains, the ground gets wet
- If you freeze water, it becomes ice
- If you mix red and blue, you get purple
- If babies are hungry, they cry
- If you touch a fire, you get burned
2. FIRST CONDITIONAL
ഭാവിയിൽ നടക്കാൻ ഏറെ സാധ്യതയുള്ള കാര്യങ്ങൾ. 'നി ഇത് ചെയ്യാൽ, അത് സംഭവിക്കും' എന്ന അർത്ഥം.
- If it rains tomorrow, we will cancel the trip
- If I find your key, I will call you
- If you don't hurry, you will miss the bus
- If he invites me, I will go to the party
- If you eat too much chocolate, you will get a stomach ache
- If they practice well, they will win the match
3. SECOND CONDITIONAL
നിലവിൽ സത്യമല്ലാത്ത കാര്യങ്ങളെ സങ്കല്പിച്ച് പറയുമ്പോളം ഇത് ഉപയോഗിക്കുന്നു. (Present/Future Imaginary).
- If I won a million dollars, I would travel the world
- If I were the Prime Minister, I would change the law
- If I had wings, I would fly to you
- If he lived in London, he would speak English fluently
- If I were you, I would take that job
- If it snowed in Kerala, we would be very surprised
4. THIRD CONDITIONAL
കഴിഞ്ഞുപോയ കാര്യങ്ങളിലെ ഖേദം, ഭൂതകാലത്തിൽ ഒരു കാര്യം നടന്നില്ല, അത് നടന്നിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് സങ്കല്പിക്കുന്നു.
- If you had studied harder, you would have passed
- If I had seen him, I would have told him the news
- If we had left earlier, we wouldn't have missed the train
- If it hadn't rained, we would have played football
- If she had driven carefully, she wouldn't have had the accident
- If I had known you were coming, I would have baked a cake

