- ആദ്യ ലോകകപ്പ് ഫുട്ബോൾ മത്സരം നടന്ന വർഷം?
- ആദ്യ ഫുട്ബോൾ ലോകകപ്പ് ജേതാവ്?
- ഏറ്റവും കൂടുതൽ തവണ ലോകകപ്പ് നേടിയ രാജ്യം?
- 2022-ലെ ചാംപ്യന്മാർ?
- 1970 വരെ ലോകകപ്പ് ചാംപ്യന്മാർക്ക് നൽകിയിരുന്ന കപ്പിന്റെ പേര്?
- ആദ്യമായി ലോകകപ്പിൽ കളിച്ച ഏഷ്യൻ ടീം?
- 'ദൈവത്തിന്റെ കൈ' എന്ന റിയപ്പെടുന്ന മറഡോണയുടെ വിഖ്യാത ഗോൾ പിറന്ന ലോകകപ്പ്?
- ലോകകപ്പിലെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം?
- പെനൽറ്റി ഷൂട്ടൗട്ടിലൂടെ കപ്പ് നേടിയ ആദ്യ രാജ്യം?
- ലോകകപ്പ് ഫുട്ബോളിൽ ആദ്യ ഗോൾ അടിച്ച കളിക്കാരൻ?
- ലോകകപ്പ് കളിച്ച ഏറ്റവും പ്രായമേറിയ താരം?
- ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം?
- ലോകകപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം?
- ലോകകപ്പ് ടൂർണമെന്റിലെ മികച്ച കളിക്കാരന് ഫിഫ നൽകുന്ന പുരസ്കാരം?
- ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരന് നൽകുന്ന പുരസ്കാരം?
- ലോകകപ്പിലെ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരം?
- ആദ്യ ലോകകപ്പിൽ എത്ര രാജ്യങ്ങൾ പങ്കെടുത്തു?
- രണ്ടാം ലോകമഹായുദ്ധം കാരണം ഏതൊക്കെ വർഷങ്ങളിലെ ലോകകപ്പാണ് മുടങ്ങിയത്?
- യൂൾസ് റിമെ ട്രോഫി എന്നെന്നേക്കുമായി സ്വന്തമാക്കിയ രാജ്യം?
- എല്ലാ ലോകകപ്പുകളിലും കളിച്ച ഒരേയൊരു രാജ്യം?
- ഇത്തവണത്തെ ലോകകപ്പിൽ എത്ര ടീമുകളാണ് മത്സരിക്കുന്നത്?
- ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും ചെറിയ രാജ്യം?
- ഇന്ത്യ ലോകകപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വർഷം?
- 1998-നുശേഷം ആദ്യമായി മൂന്ന് ടീമുകൾ ലോകകപ്പിൽ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ ലോകകപ്പിന്. ഏതൊക്കെയാണ് അവ?
- 2010-ലെ ലോകകപ്പിൽ, കളിച്ച ഒരു കളിയിലും പരാജയപ്പെടാത്ത ടീം?
- ഒന്നാം സ്ഥാനം, റണ്ണറപ്പ്, മൂന്നാം സ്ഥാനം എന്നീ നേട്ടങ്ങൾ ഓരോന്നും നാലുതവണ വീതം സ്വന്തമാക്കിയ രാജ്യം?
- ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ആഫ്രിക്കൻ താരം?
- 2022-ലെ ലോകകപ്പ് വേദി?
- ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് (2026 ലോകകപ്പിനു മുൻപുവരെയുള്ള കണക്കനുസരിച്ച്) ആരുടെ പേരിലാണ്?
- 2018-ലെ ലോകകപ്പ് നേടിയ രാജ്യം?
- 2022-ൽ ഫിഫ യങ് പ്ലെയർ അവാർഡ് നേടിയതാര്?
- 2026-ലെ ലോകകപ്പ് ഗാനം പാടിയതാര്?
- 2026 ലോകകപ്പിന്റെ ഭാഗ്യ ചിഹ്നങ്ങൾ?
- ഇതുവരെ എത്ര രാജ്യങ്ങൾ ലോകകപ്പ് നേടിയിട്ടുണ്ട്?
- മൂന്ന് ലോകകപ്പ് നേടിയ ഒരേയൊരു താരം?
- 1930
- യൂറഗായ്
- ബ്രസീൽ
- അർജന്റീന
- യൂൾസ് റിമെ കപ്പ്
- ഡച്ച് ഈസ്റ്റ് ഇൻഡീസ് (ഇന്തോനീഷ്യ)
- 1986
- ഒലൈഗ് സേലെങ്കോ
- ബ്രസീൽ
- ലൂസിയൻ ലോറൻ
- എസ്സാം എൽ ഹാദറി
- ലയണൽ മെസ്സി
- പെലെ
- ഗോൾഡൻ ബോൾ
- ഗോൾഡൻ ബൂട്ട്
- ഗോൾഡൻ ഗ്ലൗ
- 13
- 1942, 1946
- ബ്രസീൽ
- ബ്രസീൽ
- 48
- ക്ലറസോ
- 1950
- ഓസ്ട്രിയ, സ്കോട്ട്ലൻഡ്, നോർവെ
- ന്യൂസീലൻഡ്
- ജർമനി
- അസമോ ജാൻ
- ചത്തർ
- മിറോസ്ലാവ് ക്ലോസ്
- ഫ്രാൻസ്
- എൻസോ ഫെർണാണ്ടസ്
- ഷക്കീറ, ബേണ ബോയ്
- മേപ്പിൾ, സായൂ, ക്ലച്ച്
- എട്ട്
- പെലെ
01 ലോകകപ്പിന്റെ ആദ്യ മത്സരം മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിലും ആദ്യ മത്സരം ഇതേ ടീമുകൾ തമ്മിലായിരുന്നു.
02 ഇതാദ്യമായാണ് മൂന്നു രാജ്യങ്ങളിലായി (യുഎസ്, മെക്സിക്കോ, കാനഡ) ലോകകപ്പ് നടക്കുന്നത്. ആകെ വേദികൾ-16 (യുഎസ്-11, മെക്സിക്കോ-3, കാനഡ-2). ക്വാർട്ടർ ഫൈനൽ മുതലുള്ള എല്ലാ കളികളും യുഎസിൽ. ഡാലസിലുള്ള (യുഎസ്) AT&T സ്റ്റേഡിയമാണ് ഏറ്റവും വലുത്. ഇവിടെ 94,000 പേർക്ക് കളി കാണാം. ഫൈനൽ ന്യൂയോർക്കിലെ മെറ്റ്ലഫ് സ്റ്റേഡിയത്തിലാണ്; ജൂലൈ 10-ന്.
03 മറ്റു ടീമുകളെല്ലാം യോഗ്യതാമത്സരങ്ങൾ കളിച്ചാണ് ലോകകപ്പിനെത്തിയതെങ്കിൽ മൂന്ന് ആതിഥേയ രാജ്യങ്ങൾക്കും ഈ ലോകകപ്പിലേക്ക് 'ഡയറക്ട് എൻട്രി' ലഭിച്ചു.
04 ജൂൺ 20-ന് മെക്സിക്കോയിലെ മോണ്ടറെയിൽ നടക്കുന്ന തുനീസിയ-ജപ്പാൻ മത്സരം ചരിത്രത്തിൽ ഇടം നേടും. ഫിഫ ലോകകപ്പിലെ 1000-ാം മത്സരമാണിത്.
05 ഈ ലോകകപ്പിലെ ആകെ കളികൾ-104; ആകെ ടീമുകൾ-48. ദൈർഘ്യം-39 ദിവസം! ഇതൊരു സർവകാല റെക്കോർഡാണ്. കൂടുതൽ ഗോളുകളും ഇത്തവണ പ്രതീക്ഷിക്കാം.
06 ആദ്യമായി ലോകകപ്പിനു യോഗ്യത നേടിയ കുഞ്ഞൻ രാജ്യമായ ക്യൂറസാവോയിലെ (Curacao) ജനസംഖ്യ എത്രയെന്നോ? വെറും ഒന്നരലക്ഷം!
07 സെമി ഓട്ടമെറ്റ് ഓഫ്സൈഡ് ടെക് നോളജി ആദ്യമായി വരുന്നത് ഈ ലോകകപ്പിലാണ്. ഇതിലൂടെ, ഓഫ്സൈഡ് വിലയിരുത്താൻ റഫറിക്ക് ഐഐ സഹായം ലഭിക്കും.
08 2026 ലോകകപ്പിലെ 2 പുതുമകൾ-'റൗണ്ട് ഓഫ് 32' എന്ന പേരിലുള്ള പുതിയൊരു നോക്കൗട്ട് റൗണ്ട്. കളികളുടെ 2 പകുതികൾക്കിടയിൽ ഏർപ്പെടുത്തിയ 3 മിനിറ്റ് വീത മുള്ള ഹൈഡ്രേഷൻ ബ്രേക്ക്.
09 ലോകകപ്പിനായി അഡിഡാസ് ഒരു ക്കുന്ന 'ട്രയോണ്ട' (Trionda) എന്ന പന്തിൽ അതിന്റെ ഗതി വിലയിരുത്താനായി ഇന്റേണൽ സെൻസർ പിടിപ്പിച്ചിട്ടുണ്ട്.
10 മൂന്ന് വ്യത്യസ്ത ലോകകപ്പുകൾക്കു (1970, 1986, 2026) വേദിയാ കുന്ന ആദ്യ സ്റ്റേഡിയം എന്ന ബഹുമതി മെക്സിക്കോയിലെ എസ്റ്റാഡിയോ അസ്ടെക്കയ്ക്ക് (Estadio Azteca) സ്വന്തമാകും. ഭൂനിരപ്പിൽ നിന്ന് ശരാശരി 7,300 അടി ഉയരത്തിലാണ് ഈ സ്റ്റേഡിയം.
11. യുഎസിലെ 11 സ്റ്റേഡിയങ്ങളിൽ ഭൂരിപക്ഷവും അമേരിക്കൻ ഫുട്ബോൾ വേദികളായിരുന്നു. ഇവിടങ്ങളിലെ സിന്തറ്റിക് ടർഫ് പൊളിച്ചുമാറ്റി ഫിഫ വേൾഡ്കപ്പിനായി പുതുമൈതാനമാക്കുകയായിരുന്നു.
12. ലോകകപ്പ് ആദ്യമായി കളിക്കുന്ന നാലു രാജ്യങ്ങൾ ഇത്തവണയുണ്ട്; കെയ്പ് വെർഡി, ക്യൂറസാവോ, ജോർദാൻ, ഉസ്ബക്കിസ്ഥാൻ.
13. ആഫ്രിക്കയിൽനിന്ന് ആദ്യ മായി 10 രാജ്യങ്ങൾ യോഗ്യത നേടിയ ലോകകപ്പാണിത്. 8 അറബ് രാജ്യങ്ങൾ വേൾഡ് കപ്പ് കളിക്കുന്നതും ചരിത്രത്തിലാദ്യം.
15 ഇത്തവണ ലോകകപ്പിൽ ഒന്നാമതെത്തുന്ന ടീമിന് കപ്പിനു പുറമേ കിട്ടുന്ന 'പ്രൈസ് മണി' എത്രയാണെന്നോ? ഏതാണ്ട് 465 കോടി രൂപ! റണ്ണറപ്പിന് 300 കോടി. പങ്കെടുക്കുന്ന ഓരോ ടീമിനും ഏകദേശം 87 കോടി ലഭിക്കും!
16 ഈ ലോകകപ്പിൽനിന്ന് ഫിഫ പ്രതീക്ഷിക്കുന്ന വരുമാനം റെക്കോർഡ് തുകയാണ്; 1,100 കോടി അമേരിക്കൻ ഡോളർ. അതായത്, ഒരു ലക്ഷം കോടിയിലേറെ രൂപ!
17 ഇതിനുമുമ്പുള്ള ലോകകപ്പു കളിലെല്ലാം ഫൈനൽ വരെയെത്താൻ ഒരു ടീമിന് ഏഴു കളികളാണ് വേണ്ടിയിരുന്നത്. എന്നാൽ, ഇത്തവണ ഫൈനലിലെത്താൻ എട്ടു കളികൾ കളിക്കണം.
18 ഇതാദ്യമായാണ് ഫിഫ ലോകകപ്പിന് കാനഡ വേദിയൊരുക്കുന്നത്. അവിടത്തെ വേദികളായ ടൊറന്റോയ്ക്കും വാൻകൂവറിനുമിടയിലെ ദൂരം എത്രയെന്നോ? 4,375 കിലോമീറ്റർ!
14. ഈ ലോകകപ്പ് വഴി മൂന്നു രാജ്യങ്ങളിലായി സൃഷ്ട്ടിക്കപ്പെടുന്നത് ഒരു ലക്ഷം തൊഴിലവസരങ്ങൾ; ഏറ്റവുമധികം ടിക്കറ്റ് ആപ്ലിക്കേഷനുകൾ ലഭിച്ചതും ഈ ലോകകപ്പിൽ തന്നെ; 15 കോടി അപേക്ഷകൾ!
19 ഈ ലോകകപ്പിൽ സ്റ്റേഡിയങ്ങൾക്കു പുറത്ത് പടുകൂറ്റൻ ലൈവ് സ്ക്രീനുകളുമായി 'ഫാൻ ഫെസ്റ്റിവൽ' നടക്കും. ഇത്തവണത്തെ ഫിഫ വൊളന്റിയർമാരുടെ എണ്ണം എത്രയെന്നോ? അര ലക്ഷം! കാഴ്ചക്കാരുടെ എണ്ണത്തിലും ഈ ലോകകപ്പ് റെക്കോർഡിടും. പല പ്ലാറ്റ്ഫോമുകളിലായി 600 കോടിയോളം കാഴ്ചക്കാരെയാണ് ഫിഫ ലക്ഷ്യമിടുന്നത്.
20 ഈ ലോകകപ്പോടെ ഏറ്റവും കൂടുതൽ വേൾഡ് കപ്പിന് ആതിഥേയത്വം വഹിച്ച രാജ്യമായി മെക്സിക്കോ മാറും. 1970, 1986 വർഷങ്ങളിലും മെക്സിക്കോ ആയിരുന്നു വേദി.
21 വേദികൾ തമ്മിലെ ഏറ്റവും കൂടിയ ദൂരത്തിന്റെ റെക്കോർഡ് ഇത്തവണ തിരുത്തപ്പെടും. കാനഡയിലെ വാൻകൂവറിനും യുഎസിലെ മയാമിക്കും ഇടയിലെ ദൂരം 4,500 കിലോമീറ്റർ! കാലാവസ്ഥാവ്യത്യാസവും കൂടുതലാണ്. യുഎസിലെ ഹൂസ്റ്റണിൽ ജൂണിൽ 38 ഡിഗ്രി ചൂടാണെങ്കിൽ കാനഡയിലെ വാൻകൂവറിൽ അപ്പോൾ 18 ഡിഗ്രിയായിരിക്കും താപനില!
26 തുടർച്ചയായി രണ്ടു തവണ ലോകകപ്പ് കിരീടം നേടാൻ കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഒരു ടീമിനും ഭാഗ്യമുണ്ടായിട്ടില്ല. ഇത്തവണ അർജന്റീന കപ്പ് നേടിയാൽ അതു ചരിത്രമാകും.
27 അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീലിന് കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ ക്വാർട്ടറിനപ്പുറം കടക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രതീക്ഷകളാണ് ബ്രസീൽ ആരാധകർക്ക്.
28 ഇത്തവണത്തെ ലോകകപ്പിൽ 'ഫേവറിറ്റ്'കളായി കണക്കാക്കപ്പെടുന്ന ടീം സ്പെയിൻ ആണ്.
29 റെക്കോർഡ് ടിക്കറ്റ് നിരക്കാണ് ഇക്കുറി. ഫൈനൽ മാച്ചിന് കാറ്റഗറി വൺ സീറ്റിന്റെ വില എത്രയെന്നോ? 25 ലക്ഷം രൂപ വരെ!
30 നാലുവട്ടം ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പോകുന്നത് ഇത്തുടർച്ചയായ മൂന്നാം തവണയാണ്. ലാറ്റിനമേരിക്കയിലെ കരുത്തരായ ചിലയ്ക്കും തുടർച്ചയായ മൂന്നാം വട്ടം യോഗ്യത നേടാനായില്ല.

