Tuesday, June 18, 2024

പി.എന്‍ പണിക്കര്‍ വായനയുടെവളർത്തച്ഛൻ

   


എന്തിനാണു വായന? എന്തൊരു ചോദ്യമാണ് അല്ലെ. ക്ലീഷേ വാചകങ്ങൾ ആവർത്തിച്ചാൽ മികച്ച രീതിയിൽ വളരാനും അറിവുകൾക്കായുള്ള ആന്തരിക ഇടങ്ങൾ വികസിപ്പിക്കാനും വായന കൂടിയേ കഴിയൂ. എന്നാൽ വായനയ്ക്ക് സവിശേഷപ്പെട്ട ദിനങ്ങൾ ഒരുക്കി വയ്ക്കേണ്ടതിന്റെ പ്രസക്തിയെ കുറിച്ചും ഓർമ്മിക്കേണ്ടതുണ്ട്‌. അത്തരമൊരു ദിവസമാണ്‌ ജൂൺ 19. ഈ ദിനത്തിന് എന്താണു വായനയിൽ ഇത്ര പ്രസക്തി?  കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട എഴുത്തുകാരനായിരുന്നു പി.എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമ ദിനമാണ് വായനാദിനമായി ആചരിക്കുന്നത്.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട എഴുത്തുകാരനായിരുന്നു പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമ ദിനമാണ് വായനാ ദിനമായി ആചരിക്കുന്നത്.
പുസ്തകങ്ങൾ ശേഖരിച്ചു സ്വന്തം നാട്ടിൽ ഒരു വായനശാല ആരംഭിച്ചാണ് വായനാപ്രസ്ഥാനത്തിനു അദ്ദേഹം വഴിമരുന്നിട്ടത്. ഇതുമായി ബന്ധപ്പെട്ടു ഒരു വായനശാല ആരംഭിച്ചു പിന്നീട് അദ്ദേഹം നിശബ്ദനായി ഇരുന്നുമില്ല. കേരളത്തിലുടനീളം വായനയുമായി ബന്ധപ്പെട്ട സെമിനാറുകളും വായനശാലകളുമായി ബന്ധപ്പെട്ടു സമ്മേളനങ്ങളും ഒക്കെ നടത്താൻ അദ്ദേഹം ആഗ്രഹിച്ചു. സംസ്ഥാനത്ത്‌ ഉടനീളം വായനശാലകൾ തുറക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. 

വായനശാലകൾ കേരളത്തിൽ ഇന്ന് വളരെയേറെ സജീവമാണ്. ഓരോ പഞ്ചായത്തുകളിലും സ്കൂളുകളിലും വായനകൾ പക്ഷേ സജീവമാണോ എന്നേ ചോദ്യമുയരുന്നുള്ളൂ. വായനശാലകളുടെ പ്രസക്തി ഒരുകാലത്ത് വളരെയധികമായിരുന്നു. മിണ്ടാനും ലോകം തന്നിലേയ്ക്ക് ചുരുങ്ങുന്നതും അറിയാൻ പൊതുവേ മലയാളികൾ പോയി ചേർന്നിരുന്ന ഇടം. വായനശാലകൾക്കായി സർക്കാർ തലത്തിൽ ഗ്രാന്റുകളും അനുവദിക്കപ്പെട്ടതോടെ പുസ്തക മേളകളും സജീവമായി. വായനയുടെ പൂക്കാലം. 

വായനയുടെ മാധ്യമം മാറിയത് ഇതേ നൂറ്റാണ്ടിൽ തന്നെയാണ്. കൈകൾക്കിടയിൽ മറിച്ചു വായിക്കാവുന്ന പേപ്പർ താളുകൾക്ക് പകരം ഇത്തിരിപോന്ന മൊബൈലുകളും മടിയിൽ വയ്ക്കാവുന്ന ലാപ്പുകളിലേയ്ക്കും കാലം മാറിയതോടെ വായനയുടെ രീതിയും വ്യത്യാസപ്പെട്ടു. ഓൺലൈനിൽ സകല പ്രിന്റ്‌ പത്രങ്ങളുടെയും കൂടി ഓൺലൈൻ പതിപ്പുകൾ വന്നതോടെ ഇനിയുള്ള വായന ഓൺലൈനിൽ എന്നും നിരൂപകർ എഴുതി വച്ചു. അത് ഏറെക്കുറെ ശരിയുമാണ്. എങ്കിലും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇപ്പോഴും അച്ചടിയ്ക്കപ്പെടുന്ന പുസ്തകങ്ങൾക്ക് യാതൊരു കുറവും ഇല്ലാ എന്ന് മാത്രമല്ല സോഷ്യൽ മീഡിയയിലുള്ള സുഹൃത്തുക്കൾ പോലും കൂടി ചേർന്ന് പുതിയ പ്രസാധക സ്ഥാപനം തുടങ്ങുന്നുവെന്നതുമാണ്.

e-books
കവിതകളും കഥകളും നിരവധിയുണ്ടാകുന്നു. വായനയുടെ പൂക്കാലമല്ലെങ്കിൽ പോലും പുസ്തകങ്ങളുടെ പൂക്കാലമാണ് ഇന്നത്തെ സാംസ്കാരിക അന്തരീക്ഷം എന്ന് സംശയമില്ലാതെ പറയാം. അതിനു ശക്തി നൽകാൻ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് മാത്രമല്ല വൻകിട പ്രസാധകരും സാംസ്കാരിക സംഘടനകളും പുസ്തകമേളകൾ വർഷത്തിൽ ഒന്നും രണ്ടും ഒക്കെ വച്ചും നടത്തുന്നുമുണ്ട്. അത്രയധികം പുസ്തകങ്ങൾ ഇന്ന് ഇറങ്ങുന്നുമുണ്ട്.

എഴുതുന്ന എല്ലാവരും എഴുത്തുകാരാവുന്നതോട് കൂടി നഷ്ടപ്പെട്ടത് വായനക്കാരനെ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം ഒരു ചുറ്റുപാടിൽ നിന്ന് കൊണ്ടാണ് മാസം എണ്ണിയാലൊടുങ്ങാത്ത പുസ്തകങ്ങൾ നമ്മുടെ ഇടയിലേയ്ക്ക് അച്ചടിച്ചിറങ്ങുന്നത്‌. എഴുത്തുകാരന്റെ വട്ടത്തിനുള്ളിലെ സൗഹൃദം വായനക്കാരായി മാറുകയും ചെയ്യുന്നുണ്ട് എന്നത് വലിയ ഒരു കാര്യവുമാണ്. സോഷ്യൽ മീഡിയയിലെ ശക്തമായ വായനയേക്കാൾ ഗൗരവമുള്ള വായനയിടം അച്ചടി തന്നെയെന്നു ഇപ്പോഴും പല പ്രശസ്ത എഴുത്തുകാരും പറഞ്ഞു വയ്ക്കുന്നുമുണ്ട്.

എന്ത് തന്നെയായാലും വായനാ ദിനങ്ങൾ അനേകം കടന്നു പോയാലും വായന മരിക്കില്ലെന്നും അത് ഒരുപക്ഷേ സ്വന്തം എന്ന പദത്തിലേയ്ക്ക് ചുരുങ്ങിയാൽ പോലും അതില്ലാതാകുന്നില്ലെന്നും തിരിച്ചറിയപ്പെടണം. വായനശാലകൾ അത്ര തിരക്കേറിയ ഇടമല്ലെങ്കിൽ പോലും പ്രസക്തി നഷ്ടപ്പെടാത്ത വായനക്കൂടുകൾ ആയി ഇനിയും നിലനിൽക്കുമായിരിക്കാം. വായന ഗൗരവമായി കാണുന്ന, മൊബൈലുകൾ ഇല്ലാത്ത അപൂർവ്വം ചിലർക്കെങ്കിലും...
JUNE-19-വായന ദിന ക്വിസ്‌-400 ചോദ്യോത്തരങ്ങള്‍

വായന വാരം -വായനയെക്കുറിച്ച് ഇവര്‍



No comments:

Post a Comment