Tuesday, December 31, 2019

SSLC-A+ EDUCARE-EXAM CODE 2019 [EM & MM]


2020 വര്‍ഷത്തെ എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് എഡ്യുകെയര്‍ തയ്യാറാക്കുന്ന എക്‌സാം കോഡ്-2020

  • പത്ത്‌ വിഷയങ്ങളുടേയും പുതിയ പാറ്റേണിലുള്ള  20 സെറ്റ്  പരീക്ഷാ ചോദ്യപേപ്പര്‍
  • പുതുക്കിയ പാഠഭാഗങ്ങളെ അടിസ്ഥാനപെടുത്തി തയ്യാറാക്കിയത്‌

MALAYALAM MEDIUM
A+ EDUCARE-EXAM CODE MALAYALAM I-2019-20 SET
A+ EDUCARE-EXAM CODE MALAYALAM II-2019-20 SET
A+ EDUCARE-EXAM CODE HINDI-2019-20 SET
A+ EDUCARE-EXAM CODE ENGLISH-2019-20 SET
A+ EDUCARE-EXAM CODE PHYSICS-2019-20 SET
A+ EDUCARE-EXAM CODE CHEMISTRY-2019-20 SET
A+ EDUCARE-EXAM CODE BIOLOGY-2019-20 SET
A+ EDUCARE-EXAM CODE SOCIAL SCIENCE-2019-20 SET
A+ EDUCARE-EXAM CODE MATHEMATICS-2019-20 SET
A+ EDUCARE-EXAM CODE ICT-2019-20 SET

ENGLISH MEDIUM
A+ EDUCARE-EXAM CODE MALAYALAM I-2019-20 SET
A+ EDUCARE-EXAM CODE MALAYALAM II-2019-20 SET
A+ EDUCARE-EXAM CODE HINDI-2019-20 SET
A+ EDUCARE-EXAM CODE ENGLISH-2019-20 SET
A+ EDUCARE-EXAM CODE PHYSICS-2019-20 SET
A+ EDUCARE-EXAM CODE CHEMISTRY-2019-20 SET
A+ EDUCARE-EXAM CODE BIOLOGY-2019-20 SET
A+ EDUCARE-EXAM CODE SOCIAL SCIENCE-2019-20 SET
A+ EDUCARE-EXAM CODE MATHEMATICS-2019-20 SET
A+ EDUCARE-EXAM CODE ICT-2019-20 SET

SSLC-PHYSICS - UNIT 5 - REFRACTION OF LIGHT

പത്താം ക്ലാസിലെ ഫിസിക്സ് അഞ്ചാം അധ്യായം പ്രകാശത്തിന്റെ അപവർത്തനം  എന്ന പാഠത്തിന്റെ ലളിതമായ അവതരണം  എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




Saturday, December 28, 2019

SSLC-A LIST GENERATOR

SSLC A LIST GENERATOR എന്ന സ്പ്രെഡ്ഷീറ്റ്  അപ്ലികേഷന്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ   പരിചയപ്പെടുത്തുകയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

സമ്പൂര്‍ണ്ണയില്‍ ഡാറ്റാ കണ്‍ഫേം ചെയ്ത് ശേഷം iExaMSല്‍  ലഭിക്കുന്ന ലിസ്റ്റ്‌
 പി.ഡി.എഫ് രൂപത്തിലാണ്‌ ലഭിക്കുക. അതിനാല്‍തന്നെ ആ ഫയലിനെ മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി സ്പെഡ്ഷീറ്റ് രൂപത്തിലേക്ക് മാറ്റുന്നത്  അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. അതിനൊരു പ്രതിവിധിയെന്ന നിലയ്ക്കാണ് ഈ സ്പ്രെഡ്ഷീറ്റ്  അപ്ലികേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് ഉബുണ്ടുവില്‍ (Ubuntu)മാത്രം പ്രവര്‍ത്തികുന്ന സോഫ്ട്‍വെയര്‍ . 

SSLC A LIST GENERATOR APPLICATION


ഈ സോഫ്ട്‍വെയറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, ഇതിന്റെ പ്രത്യേകതകള്‍ എന്തെല്ലാം

Friday, December 27, 2019

SSLC-ICT-CHAPTER-8-DATABASE-AN INTRODUCTION-VIDEO LESSON


പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ വിവരസഞ്ചയം ഒരാമുഖം എന്നതിലെ  പ്രവര്‍ത്തനങ്ങളുടെയും മൂന്ന് മോഡല്‍ ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകള്‍ എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   

SSLC-ICT-CHAPTER-8-DATABASE-AN INTRODUCTION-ACTIVITY-8.1

SSLC-ICT-CHAPTER-8-DATABASE-AN INTRODUCTION-ACTIVITY-8.2

SSLC-ICT-CHAPTER-8-DATABASE-AN INTRODUCTION-ACTIVITY-8.3



SSLC-ICT-CHAPTER-8-DATABASE-AN INTRODUCTION-ACTIVITY-8.4

SSLC-ICT-CHAPTER-8-DATABASE-AN INTRODUCTION-ACTIVITY-8.5

SSLC-ICT-CHAPTER-8-DATABASE-AN INTRODUCTION-ACTIVITY-8.6

MODEL QUESTIONS - 1

MODEL QUESTIONS - 2

MODEL QUESTIONS - 3


Thursday, December 26, 2019

SSLC-SOCIAL SCIENCE II-CHAPTER-8- RESOURCE WEALTH OF INDIA-PPT

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം II-എട്ടാം അധ്യായം  RESOURCE WEALTH OF INDIA എന്ന പാഠഭാഗത്തിന്റെ  പ്രസന്റേഷന്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് സലീം കെ.എ ;  ജി.എച്ച്.എസ്.എസ് ആലംപാടി, കാസറഗോഡ്. ശ്രീ മുഹമ്മദ് സലീം സാറിന് ഞങ്ങളുടെ ന്നദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PPT- MM
SSLC SOCIAL SCIENCE  II - RESOURCE WEALTH OF INDIA  - PPT-EM 

SSLC-MATHEMATICS-CHAPTER-9-ജ്യാമിതിയും ബീജഗണിതവും [MM]


പത്താം ക്ലാസ് ഗണിതം  ജ്യാമിതിയും ബീജഗണിതവും എന്ന ഒന്‍പതാംപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ റിവിഷന്‍ നോട്ട് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ   ജിതേഷ് പി സാര്‍, ജി.ജി.വി.എച്ച്.എസ്.എസ് വണ്ടൂര്‍ .ശ്രീ ജിതേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-CHAPTER-9-ജ്യാമിതിയും ബീജഗണിതവും - REVISION NOTE 

SSLC-HINDI-2020- WORK SHEETS


പത്താം ക്ലാസ് ഹിന്ദി വര്‍ക്ക്ഷീറ്റ്  2020 എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗവ : ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍. ശ്രീ അരുണ്‍ദാസ് സാറിന്   നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC HINDI WORKSHEETS-2020
SSLC HINDI रूपरेखा MARCH 2020

Wednesday, December 25, 2019

SSLC 2020 iExams

SSLC 2020 iExaMS
       Sampoorna മുഖേന iExaMS പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ടല്ലോ. ഡിസംബര്‍ 26ന് ആരംഭിച്ച് ജനുവരി 9ന് Candidate Registration പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദ്ദേശം. സമ്പൂര്‍ണ്ണയിലൂടെ ആദ്യം ക്ലാസ് ടീച്ചര്‍ യൂസര്‍മാരെ തയ്യാറാക്കുകയാണ് ആദ്യ പ്രവര്‍ത്തനം. ഇതിനായി സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലെ വിദ്യാലയത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക

അപ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ മുകള്‍ ഭാഗത്തുള്ള More എന്നതിലെ Manage Data Entry Users എന്നതില്‍ ക്ലിക്ക് ചെയ്യുക




മുന്‍വര്‍ഷം ചെയ്‌തിരുന്ന Data Entry Users ന്റെ വിവരങ്ങളടങ്ങിയ പേജ് ലഭിക്കും. ഈ ജാലകത്തിന്റെ മുകളിലായി കാണുന്ന New Data Entry User എന്നതില്‍ ക്ലിക്ക് ചെയ്താല്‍ പുതിയയൂസര്‍മാരെ തയ്യാറാക്കുന്നതിനുള്ള ജാലകം ലഭിക്കും.
     ഈ വര്‍ഷവും User Guideല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് User മാരെ School Code_10Div എന്ന ക്രമത്തില്‍ തയ്യാറാക്കാനാണ്. ഉദാഹരണത്തിന് സ്കൂള്‍ കോഡ് 21000 ആയ വിദ്യാലയത്തില്‍ A മുതല്‍ C വരെ ഡിവിഷനുകളുണ്ടെങ്കില്‍ Username ആയി നല്‍കേണ്ടത് 21000_10A , 21000_10B, 21000_10C എന്നീ ക്രമത്തിലാവണം. കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയതും ഇതേ രീതിയിലായതിനാല്‍ Manage Data Entry User പേജില്‍ നിലവിലുള്ള യൂസര്‍മാരുടെ പേരുകള്‍ ഉണ്ടാവും. New Data Entry User  ക്ലിക്ക് ചെയ്ത് പുതിയ യൂസര്‍മാരെ തയ്യാറാക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ പേരില്‍ യൂസറെ തയ്യാറാക്കിയതിനാല്‍ Username Already Exists എന്ന മെസ്സേജ് ലഭിക്കും . മുന്‍വര്‍ഷം ചെയ്‌തിരുന്ന Data Entry Users ന്റെ ഈ ജാലകത്തിന്റെ താഴെയുള്ള പേരുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അവരുടെ Username ഉള്‍പ്പെട്ട താഴെക്കാണുന്ന മാതൃകയിലുള്ള പേജ് ലഭിക്കും
ഇവയുടെ പാസ്‌വേര്‍ഡുകള്‍ മറന്നു പോയെങ്കില്‍ Change Password എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ പാസ്‌വേര്‍ഡ് Reset ചെയ്യുന്നതിനുള്ള ഓപ്‌ഷന്‍ ലഭിക്കും. പുതിയ പാസ്‌വേര്‍ഡ് നല്‍കി Update നല്‍കുക
ഈ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ഇപ്പോള്‍ തയ്യാറാക്കിയ യൂസര്‍ ആയി ലോഗിന്‍ ചെയ്യുക. ഈ ക്ലാസിലെ ക്ലാസ് ടീച്ചര്‍ ലോഗിന്‍ ജാലകം ലഭിക്കും. നിലവില്‍ ഇതില്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ യൂസറിന്റെ വിശദാംശങ്ങള്‍ ആവും ഉണ്ടാവുക.
ഇത് മാറ്റി ഈ വര്‍ഷത്തെ ക്ലാസ് ടീച്ചറിന്റെ പേരും വിശദാംശങ്ങളും നല്‍കുന്നതിന് Logout എന്നതിന്റെ ഇടത് വശത്തായി കാണുന്ന ടീച്ചറിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക .താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ലഭിക്കും . ഇതിലെ എഡിറ്റ് ബട്ടണ്‍ അമര്‍ത്തുക
ലഭ്യമാകുന്ന പുതിയ ജാലകത്തില്‍ First Name, Last Name . Email എന്നിവ ഈ വര്‍ഷത്തെ ക്ലാസ് ടീച്ചറിന്റേത് നല്‍കി Update ചെയ്യുക. ഡാഷ് ബോര്‍ഡിലെ iExaMS എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക. iExaMS ജാലകം ലഭിക്കും . ഇവിടെ Total Students in Division എന്നത് 0 ആയിരിക്കും.
         എല്ലാ യൂസര്‍മാരെയും തയ്യാറാക്കി കഴിഞ്ഞാല്‍ അവരുടെ ഡിവിഷനുകള്‍ Assign ചെയ്യേണ്ടതുണ്ട് . ഇതിനായി  HM Login ലെ Manage Data Entry Users എന്ന പേജിലെ യൂസര്‍മാരുടെ പേരിന് നേരെയുള്ള Edit Allowed Class എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ വിദ്യാലയത്തിലെ എല്ലാ ക്ലാസുകളും അവയിലെ ഡിവിഷനുകളുടെയും ലിസ്റ്റ് ഉള്‍പ്പെട്ട പേജ് ലഭിക്കും . ഇതില്‍ 10 എന്നതിന് നേരെയുള്ള ബോക്‌സിലും പ്രസ്‌തുത യൂസര്‍ ക്ലാസ് ടീച്ചര്‍ ആയ ഡിവിഷനും നേരെയുള്ള ബോക്‌സില്‍ ടിക്ക് മാര്‍ക്ക് നല്‍കി Update ചെയ്യുക

     ഇതേ മാതൃകയില്‍ എല്ലാ ഡിവിഷനുകള്‍ക്കും യൂസര്‍മാരെ തയ്യാറാക്കി അവര്‍ ആദ്യ തവണ ലോഗിന്‍ ചെയ്യണം. എല്ലാ യൂസര്‍മാരെയും തയ്യാറാക്കി അവരുടെ ആദ്യ ലോഗില്‍ പൂര്‍ത്തിയാക്കിയ ശേഷം HM Login വഴി സമ്പൂര്‍ണ്ണയില്‍ പ്രവേശിച്ച് ഡാഷ് ബോര്‍ഡിലെ iExaMS എന്ന ലോഗോയില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ പ്രധാനാധ്യാപകരുടെയും വിദ്യാലയത്തിലെയും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇതില്‍ ഫോണ്‍ നമ്പരുകള്‍, ഇ മെയില്‍ ഐ ഡി, പ്രധാനാധ്യാപകന്റെ പെന്‍നമ്പര്‍, ഡിവിഷനുകളുടെ എണ്ണം , എന്നിവയോടൊപ്പം പ്രധാനാധ്യാപകന്റെ Signature അപ്‌ലോഡ് ചെയ്യണം. എല്ലാ അധ്യാപകരുടെയും ഡിവിഷനുകള്‍ Assign ചെയ്‌തിട്ടുണ്ടെന്നും ഈ പേജിലെ വിവരങ്ങള്‍ കൃത്യവുമാണങ്കില്‍ Save and initiate നല്‍കിയാല്‍ Data Entry ക്ക് വേണ്ടി iExaMS സജ്ജമായിട്ടുണ്ടാവും.. തുടര്‍ന്ന് User Guide ല്‍ പറഞ്ഞിരിക്കുന്ന രീതിയില്‍ ഡേറ്റാ എന്‍ട്രി നടത്തുക
കടപ്പാട് : Sitc palakkad

Tuesday, December 24, 2019

USS-2020-അറിയേണ്ട കാര്യങ്ങൾ


USS 2020 notification വന്നു .
പരീക്ഷ ഫെബ്രുവരി 29  ന്  പുതിയ നോട്ടിഫിക്കേഷൻ പ്രകാരം USS എഴുതുന്ന കുട്ടികളും രക്ഷിതാക്കളും  അറിയേണ്ട കാര്യങ്ങൾ വിവരിക്കുന്ന വീഡിയോ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Sunday, December 22, 2019

BHARAT SCOUTS& GUIDES- RAJA PURASKAR TEST

 

കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ്‌ന്റെ കീഴില്‍ നടത്തപ്പെടുന്ന രാജ്യപുരസ്‌കാര്‍ ടെസ്റ്റില്‍ പങ്കെടുത്തുന്ന കൂട്ടുകാര്‍ക്കായ് പഠിക്കേണ്ട പാഠങ്ങള്‍ എ പ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ജില്ലയിലെ  കൊണ്ടോട്ടി പി പി എം എച്ച് എസ് സ്‌കൂളിലെ സ്കൗട്ട് മാസ്റ്റർ ഫസീഹുദ്ദീന്‍ പി,വി.   സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


സ്കൗട്ട് ആൻഡ് ഗൈഡ്സ് കുട്ടികൾ രാജ്യപുരസ്കാർ നേടുന്നത് വരെ പഠിക്കേണ്ട പാഠങ്ങൾ



രാജ്യപുരസ്കാറിനു കുട്ടികൾ തയ്യാറാക്കുന്ന റെക്കോർഡ് ബുക്കിനു വേണ്ടി...

Thursday, December 19, 2019

പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ എങ്ങനെ കണ്ടുപിടിക്കാം?


പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ എങ്ങനെ കണ്ടുപിടിക്കാം?
I. യോഗ്യസേവനകാലം
ആകെ സർവീസ് = സർവീസിൽ നിന്നു വിരമിച്ച തീയതി- സർവീസിൽ പ്രവേശിച്ച തീയതി.
യോഗ്യസേവനകാലം= ആകെ സർവീസ്- അയോഗ്യസർവീസുകൾ +കൂട്ടിച്ചേർക്കേണ്ട സർവീസുകൾ
കുറഞ്ഞത് പത്തുവർഷത്തെ യോഗ്യ സർവീസെങ്കിലും ഉണ്ടെങ്കി ലേ KSR Vol.II Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷമേ പരിഗണിക്കൂ.
II. ശരാശരി വേതനം (Average Emoluments -AE )
ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ ഏറ്റവും അവസാനത്തെ പത്തുമാസത്തെ അടിസ്ഥാനശന്പളത്തിന്‍റെ ശരാശരി. ക്ഷാമബത്തയോ(DA) മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല.
III. പെൻഷൻ തുക കണ്ടുപിടിക്കുന്ന വിധം-
Rule 64(B)
പെൻഷൻ= ശരാശരി വേതനം x യോഗ്യസേവനകാലം
2 x 30 (29 വര്‍ഷവും ഒരു ദിവസവും ഉണ്ടെങ്കിലും 30 ആയി കണക്കാക്കും)
ഉദാ: 1. ശരാശരി വേതനം = 40,500, യോഗ്യസർവീസ്= 30 വർഷം.
പെൻഷൻ തുക = 40,500 x 30 = 20,250രൂപ
2 x 30
2. ശരാശരി വേതനം = 34,500, യോഗ്യസർവീസ് = 26 വർഷം.
പെൻഷൻ തുക = 34,500 x26 =14,950രൂപ
2 x 30
3. ശരാശരി വേതനം= 30,000, യോഗ്യസർവീസ്= 10 വർഷം
പെൻഷൻ തുക = 30,000x 10 =5000
2 x 30
കുറഞ്ഞ പെൻഷൻ തുക 8,500രൂപ
4. ശരാശരി വേതനം = 50,400, യോഗ്യസർവീസ് = 32 വർഷം
പെൻഷൻ തുക = 50,400 x 30 = 25,200രൂപ
2 x 30
(ഓരോ മാസവും പെൻഷൻ തുകയും ആ തുകയുടെ ക്ഷാമാശ്വാസവും കൂടി കിട്ടുന്ന തുകയാണ് ഓരോ പെൻഷൻകാർക്കും കൈ യിൽ ലഭിക്കുന്നത്.)
പെൻഷൻ തുക കണ്ടുപിടിക്കുന്ന വേളയിൽ 50 പൈസയിൽ താഴെയാണെങ്കിലും മുകളിലാണെങ്കിലും തൊട്ടടുത്ത രൂപയായി റൗണ്ട് ചെയ്യാം.
IV. ഗ്രാറ്റുവിറ്റി കണ്ടുപിടിക്കുന്ന വിധം (DCRG)
ഗ്രാറ്റുവിറ്റിക്ക് അർഹത നേടാൻ കുറഞ്ഞത് അഞ്ചുവർഷത്തെ യോഗ്യസർവീസ് പൂർത്തിയായിരിക്കണം. എന്നാൽ പരമാവധി 33 വർഷംവരെയേ പരിഗണിക്കൂ. ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ അവസാന തീയതിയിലെ പ്രതിമാസ അടിസ്ഥാനശബള നിരക്കും അതിനർഹമായ ക്ഷാമബത്തയുമാണ് ഗ്രാറ്റുവിറ്റി തുക നിർണയിക്കാൻ മാനദണ്ഡമായി എടുക്കുന്ന വേതനം.
DCRG = സേവനത്തിൽനിന്നു വിരമിച്ച മാസത്തിന്‍റെ അടിസ്ഥാന ശബളം (Basic Pay+ ക്ഷാമബത്ത (DA) x- യോഗ്യസേവനം ഭാഗം 2
ഉദാ:-
1. Basic Pay-42,500. DA=20%. യോഗ്യ സർവീസ്-26 വർഷം.
ഗ്രാറ്റുവിറ്റി= 42,500 x 20%=8500, 42,500+8500= 51,000 x26/2= 6.67,800

2. Basic Pay- 50,400. DA=20%. യോഗ്യ സർവീസ് - 33 വർഷം
ഗ്രാറ്റുവിറ്റി= 50,400 x 20%=10,080 50,400+10,080= 60,480 x 33/2=9,97.920

3. Basic Pay- 65,400, DA 20%, യോഗ്യ സർവീസ്= 33 വർഷം
ഗ്രാറ്റുവിറ്റി= 65,400 x 20%= 13,080 65,400+13,080= 78,480 x 33/2= 12,94.920
V. കമ്യൂട്ടേഷൻ നിർണയിക്കുന്ന വിധം (Commutation of Pension)
സർവീസിൽനിന്നു വിരമിക്കുന്നവർക്ക് ഓരോ മാസവും കിട്ടാൻപോകുന്ന അടിസ്ഥാന പെൻഷന്‍റെ ഒരു ഭാഗം മൂല്യത്തിന നുസരിച്ച് പരിവർത്തനം ചെയ്യാം. അടിസ്ഥാന പെൻഷന്‍റെ 40 ശതമാനം ഇപ്പോൾ പരിവർത്തനം ചെയ്യാം (1/3/2006 മുതൽ). അടിസ്ഥാന പെൻഷൻ 40 ശതമാനം പരിവർത്തനം ചെയ്യുന്പോൾ പെൻഷൻകാരന്‍റെ പ്രായം പരിവർത്തന ഘടകം (Table Value) എന്നിവ പരിഗണിക്കേണ്ടതാണ്. പരിവർത്തനഘട കം തീരുമാനി ക്കുന്നത് അടുത്ത ജന്മദിനത്തിലെ പ്രായമാണ്. (57വയസ്=11.10)
കമ്യൂട്ടേഷൻ തുക= പെൻഷൻ തുകയുടെ 40% x 12 x Table Value:
ഉദാ:
1. പെൻഷൻ - 14,950, വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 14,950 x 40% = 5,980 x 12 x11.10=7,96,536
2. പെൻഷൻ- 8,500, വിരമിക്കൽ പ്രായം 56, Table Value- 11.10
കമ്യൂട്ടേഷൻ = 8500 x 40%= 3400 x 12 x11.10=4,52,880
3. പെൻഷൻ - 29,920, വിരമിക്കൽ പ്രായം 56, Table Value - 11.10
കമ്യൂട്ടേഷൻ = 29,920 x 40%= 11,968 x 12 x 11.10= 15,94,138
4. പെൻഷൻ -60,000. വിരമിക്കൽ പ്രായം 56, Table Value-11.10
കമ്യൂട്ടേഷൻ= 60,000 x 40 %= 24,000 x 12x 11.10= 31,96,800
കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃസ്ഥാപിക്കൽ
പെൻഷൻ കമ്യൂട്ടേഷന് ഉപയോഗിച്ച പരിവർത്തന ഘടകത്തെ അടുത്ത പൂർണസംഖ്യയായി തിട്ടപ്പെടുത്തിയ അത്ര യും വർഷം കഴിഞ്ഞാണ് കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃ സ്ഥാപിച്ചു കിട്ടുക.
56 വയസിലാണ് വിരമിക്കുന്നതെങ്കിൽ 57ന്‍റെ ടേബിൾ വാല്യു 11.10 ആണ് സ്വീകരിക്കേണ്ടത്. 55 വയസിലാണു വിരമിക്കുന്നതെ ങ്കിൽ 56ന്‍റെ ടേബിൾ വാല്യു 11.42 ആണ് സ്വീകരിക്കേണ്ടത്. ഈ രണ്ടു ടേബിൾ വാല്യുവും അടുത്ത പൂർണസംഖ്യയായി റൗണ്ട് ചെയ്യുന്പോൾ 12 ലഭിക്കുന്നു. ഇങ്ങനെയുളളവർക്ക് 12 വർഷത്തിനു ശേഷം പൂർണാവസ്ഥയിൽ പെൻഷൻ ലഭിക്കും.
VI. ഫാമിലി പെൻഷൻ കണ്ടുപിടിക്കുന്ന വിധം
ജീവനക്കാരൻ അവസാനമായി വാങ്ങിയ അടിസ്ഥാന ശബളത്തിന്‍റെ (സർവീസിൽനിന്നു വിരമിച്ചപ്പോൾ/ സർവീസിലിരുന്നു മരിച്ചപ്പോൾ) 30 ശതമാനം തുകയാണ് ജീവനക്കാരന്‍റെ /പെൻഷണറുടെ മരണത്തിനു ശേഷം കുടുംബത്തിലെ അവകാശിക്കു ഫാമിലി പെൻഷനായി ലഭിക്കുക. ഏറ്റവും കുറഞ്ഞ ഫാമിലി പെൻഷൻ 1/7/2014മുതൽ 8500രൂപയാണ്. അടിസ്ഥാന പെൻഷൻ തുകയായ 8500രൂപയും അതിന്‍റെ ക്ഷാമാശ്വാസവും മെഡിക്കൽ അലവൻസും കൂടിയ തുകയാണ് ഓരോ മാസവും ആദ്യ വാരത്തിൽ മുൻകൂറായി ലഭിക്കുന്നത്.
ഫാമിലി പെൻഷൻ - സ്പെഷൽ നിരക്ക്
സർവീസിലിരുന്നു മരിച്ച ജീവനക്കാരന്‍റെ കുടും ബ ത്തി നു ആദ്യ ഏഴുവർഷം അവസാനമായി വാങ്ങിയ അടിസ്ഥാനശന്പള ത്തിന്‍റെ 50ശതമാനമാണ് ഫാമിലി പെൻഷൻ കിട്ടുക. ഏഴു വർഷ ത്തിനു ശേഷം സാധാരണ നിരക്കായ 30 ശതമാനവും. പെൻഷനാ യിട്ട് ഏഴു വർഷത്തിനകം മരിച്ച പെൻഷണറുടെ ഫാമിലിക്ക് പെൻഷനായ തീയതി മുതൽ ഏഴു വർഷംവരെ അവസാനമായി വാങ്ങിയ അടിസ്ഥാനശന്പളത്തിന്‍റെ 50 ശതമാനം ഫാമിലി പെൻ ഷൻ കിട്ടും. അതായത് ഏഴു വർഷമോ 63 വയസോ ഇതിൽ ഏതാ ണ് ആദ്യം വരിക ആ കാലയളവുവരെ പ്രത്യേ ക നിരക്കായ 50 ശതമാനവും അതിനുശേഷം സാധാരണ നിരക്കായ 30 ശതമാ നവും. എങ്ങനെയായാലും ജീവിച്ചിരുന്നപ്പോൾ വാങ്ങിയ പെൻഷ ൻ തുകയേക്കാൾ അധികരിക്കാൻ പാടില്ല ഫാമിലി പെൻഷൻ.

Median Calculator


പത്താം ക്ലാസ് ഗണിതത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന അധ്യായത്തിലെ മധ്യമം കാണുന്നത് (സൂത്രവാക്യമുപയോഗിച്ച്)പരിശീലിക്കുവാനും ഒരു ആവൃത്തിപട്ടികയിലെ വിവരങ്ങൾ ഇൻപുട്ട് ചെയ്ത് മാധ്യമം കണ്ടുപിടിക്കുവാനുമുള്ള ഒരു സോഫ്റ്റ്‍വെയർ തയ്യാറാക്കി  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ  അവതരിപ്പിക്കുകയാണ്  കുണ്ടൂര്‍കുന്ന്  ടി. എസ് എന്‍. എം എച്ച് എസ്സ്  സ്കൂളിലെ  അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .  ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  • പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശരിയോ എന്ന് പരിശോധിക്കുന്നതിനും അധ്യാപകര്‍ക്ക് പുതുതായി ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനും ഇത് സഹായകരമാകും. 
  • Median-calcuator-qt5_0.0.1-0ubuntu1_all.deb എനന .deb ഫയൽ Download ചെയ്ത് Double click ചെയ്ത് Install ചെയ്യുക. 
  • Application ----> Education -----> Median_Calculator എന്ന ക്രമത്തിൽ പ്രവർത്തിപ്പിക്കുക.
2 രീതികളിൽ ഇത് പ്രവർത്തിപ്പിക്കാം
രീതി : 1
ഒരു ആവൃത്തിപ്പട്ടികയിലെ വിവരങ്ങൾ Input ചെയ്ത് അതിന്റെ മീഡിയൻ കാണാം
രീതി : 2
കംപ്യൂട്ട‍ർ തയ്യാറാക്കുന്ന ഒരു പട്ടികയിലെ വിവരങ്ങൾ ഉപയോഗിച്ച് മധ്യമം കാണാം
ഇന്‍സ്റ്റാള്‍ ചെയ്‌ത സോഫ്ററ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി അറിയുന്നതിന് ഈ വീഡിയോ കാണുക

Click here to Download median-calcuator-qt5_0.0.1-0ubuntu1_all.deb

SSLC-MATHEMATICS-REVISION MODULE-2019-20 [EM & MM]


പത്താം  വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി
സഹായകമായ   ഗണിതം റിവിഷന്‍ മൊഡ്യൂള്‍ എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഹോളീ ഇന്‍ഫാന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ വാരാപ്പുഴയിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  



SSLC-MATHEMATICS-REVISION MODULE-2019-20 

PLUS TWO ZOOLOGY-HUMAN HEALTH AND DISEASES-VIDEO LESSON

PLUS TWO ZOOLOGY യിലെ 
SECOND TERM EXAM  നുള്ള HUMAN HEALTH AND DISEASES എന്ന ചാപ്റ്ററിലെ പ്രധാന ഭാഗങ്ങളുടെ അവതരണം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍.വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച   ഷഹീർ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

PLUS TWO ZOOLOGY-HUMAN HEALTH AND DISEASES-PART-1


PLUS TWO ZOOLOGY-HUMAN HEALTH AND DISEASES-PART-2
PLUS TWO ZOOLOGY-HUMAN HEALTH AND DISEASES-PART-3


Wednesday, December 18, 2019

CLASS-9-SECOND TERM EXAMINATION-QUESTIONS AND ANSWER KEYS

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ രീതിയില്‍  2019-20 അധ്യയന വര്‍ഷത്തെ ഒമ്പതാം ക്ലാസിലെ രണ്ടാം പാദ വാര്‍ഷിക പരീക്ഷയുടെ എല്ലാ വിഷയങ്ങളുടേയും ചോദ്യങ്ങളും ഉത്തരങ്ങളും
Standard IX
HEALTH & PHYSICAL EDUCATION
           Download Question [EM]
           Download Question [MM]
           Download Answer key[EM]
           Download Answer key[MM]
           A+ Educare 
           Ramanattukara
ART EDUCATION
           Download Answer key[MM]
           Download Answer key[EM]
           Suresh Kattillangadi [HST-Draw]
           GHSS Kattilangadi-Tanur
WORK EDUCATION
           Download Answer key [EM]
           Download Answer key [MM]
           Baby Mumthaz 
           PPMHSS Kottukkara
SOCIAL SCIENCE
           Download Question[EM]
           Download Answer key [EM]
           ABDUL VAHID U C
           SIHS UMMATHUR
SOCIAL SCIENCE
           Download Question[MM]
           Download Answer key[MM]
           Collin Jose e
           Dr AMMAR GHSS Kattela TVM

           Biju m
           GHSS Parappa
           Kasargod
MALAYALAM II
           Download Question
           Download Answer key
           HST-Malayalam
           PPMHSS Kottukkara
           Malappuram
CHEMISTRY
           Download Question[EM]
           Download Answer key[EM]
           SHINOY M M
           A+ Educare 
           Athanikkal
CHEMISTRY
           Download Question[MM]
           Download Answer key[MM]
           SHINOY M M
           A+ Educare 
           Athanikkal
PHYSICS
           Download Question[EM]
           Download Answer key[EM]
           Nisha Velayudhan
           A+ Educare Athanikkal
PHYSICS
           Download Question [MM]
           Download Answer key[MM]
           Nisha Velayudhan
           A+ Educare Athanikkal
           Download Answer key[MM]
           Ebrahim V A
           GHHS South Ezhpuram
BIOLOGY
           Download Question [EM]
           Download Answer key [EM]
           RIYAS 
           PPMHSS KOTTUKKARA
           KONDOTTY MALAPPURAM
BIOLOGY
           Download Question [MM]
           Download Answer key [MM]
           RIYAS 
           PPMHSS KOTTUKKARA
           KONDOTTY MALAPPURAM
HINDI
           Download Question
           Download Answer key
           A+ Educare 
           Athanikkal
           Download Answer key 2
           Rajesh Kumar N.P
           GVHSS Makkaraparamba
MATHEMATICS
           Download Question [EM]
           Download Answer key[EM]
           Muhammed Shafi C
           PPMHSS Kottukkara
           Download Answer key 2 [EM]
           Pradap S M
           GHSS Puthoor, Kollam
MATHEMATICS
           Download Question [MM]
           Download Answer key[MM]
           Muhammed Shafi C
           PPMHSS Kottukkara 
           Download Answer key-2[MM]
           BINOY PHILIP
           GHSS KOTTODI
ENGLISH
           Download Question      
           Download Answer Key 
           Rasheed Kuzhiyengal P [HST-ENG]
           PPMHSS Kottukkara
           Malappuram
MALAYALAM I
           Download Question
           Download Answer key
           [HST-Malayalam]
           PPMHSS Kottukkara
           Malappuram
ARABIC
           Download Question
           Download Answer key
           Nameer-[HST-Arabic]
           GVHSS Cheruvannur
           Calicut
URUDU
           Download Question
           Download Answer key
           Faisal Vafa [HST-Urudu]
           GHSS Chalissery-Palakkad
SANSKRIT
           Download Question
           Download Answer key
           NIJA [HST-Sanskrit]
           VHMHSS Morayur
           Malappuram


  • ഉത്തരസൂചികകള്‍ അധ്യാപകര്‍ തയ്യാറാക്കി തരുന്നവയാണ്‌. അവ കൂലങ്കഷമായി പരിശോധിച്ചിട്ടില്ല. തെറ്റുകളോ പോരായ്മകളോ കണ്ടേക്കാം. കമന്റ്‌ ബോക്സിലൂടെ ചര്‍ച്ചയാവാം.
  • Here are the Question Papers and Answer Keys of  Second terminal Exam 2019 Kerala Syllabus. The Answer keys are prepared by a group of curriculum experts