Friday, April 12, 2019

ADMISSION TO GOVT TECHNICAL HIGH SCHOOL

സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലേക്കുള്ള പ്രവേശനം: അപേക്ഷ ക്ഷണിച്ചു
       സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 39 ടെക്നിക്കല്‍ ഹൈസ്‌കൂളുകളിലേക്കുള്ള എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള അപേക്ഷ അതാത് ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ ഏപ്രില്‍ 30 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ സമര്‍പ്പിക്കാം. മെയ് മൂന്നിന് ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഏഴാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ജനറല്‍ നോളേജ്, മെന്റല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍ നിന്നുമായിരിക്കും പ്രവേശന പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍.
      പഠന മാധ്യമം ഇംഗ്ലീഷാണ്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ പഠിക്കുന്നതോടൊപ്പം സാങ്കേതിക വിഷയങ്ങളില്‍ പരിജ്ഞാനവും അവയുടെ പ്രായോഗിക പരിശീലനവും ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
     ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നും പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളില്‍ പ്രവേശനത്തിനായി 10% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രയോഗിക പരിശീലനം നല്‍കുന്നതിനുള്ള ആധുനിക സൗകര്യങ്ങളുണ്ട്.
അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള നിശ്ചിത വിവരങ്ങള്‍ക്കും അതാത് ടെക്നിക്കല്‍ ഹൈസ്‌കൂളുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment