GRACE MARK APPLICATION STATUS
personAplus Educare
April 12, 2019
ഗ്രേസ് മാര്‍ക്ക്: അപേക്ഷാ സ്ഥിതി ഓണ്‍ലൈനായി പരിശോധിക്കാം
2019 മാര്‍ച്ച് SSLC/THSLC/SSLC (HI), THSLC (HI) പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളില്‍ ഗ്രേസ്മാര്‍ക്കിന് അര്‍ഹതയുളളവരുടെ അപേക്ഷയുടെ സ്ഥിതി ഓണ്‍ലൈനായി അറിയാം.
SSLC വിദ്യാര്‍ത്ഥികള്‍
റ്റി.എച്ച്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍
SSLC (HI) വിദ്യാര്‍ത്ഥികള്‍
'GRACE MARK APPLICATION STATUS'എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പരിശോധിക്കാം.
ലിങ്കില്‍ രജിസ്റ്റര്‍ നമ്പറും, ജനനത്തീയതിയും നല്‍കിയാല്‍ അപേക്ഷയുടെ സ്ഥിതി അറിയാം. ഇതുവരെയും അപ്രൂവ് ചെയ്യാത്ത അപേക്ഷകളുടെ സ്ഥിതി അതത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ മുഖാന്തരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. നിരസിച്ച അപേക്ഷകള്‍ പോരായ്മ പരിഹരിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് പുന:സമര്‍പ്പിക്കാം. ഏപ്രില്‍ 23ന് മുന്‍പ് ഗ്രേസ്മാര്‍ക്ക് അപേക്ഷകളുടെ അപ്രൂവല്‍ പൂര്‍ത്തീകരിക്കും. അതിനുശേഷം യാതൊരുവിധ ഉള്‍പ്പെടുത്തലുകളും/ തിരുത്തലുകളും അനുവദിക്കില്ലെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
Share to other apps