Thursday, April 11, 2019

SCHOLARSHIPS FOR STUDENTS

അക്കാദമിക മികവില്‍  വിദ്യാര്‍ത്ഥികള്‍ക്ക് അനേകം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നു. അപേക്ഷകള്‍ എല്ലാം തന്നെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സ്‌കൂളിലെയും കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ വ്യത്യസ്ത തരത്തിലുള്ള സ്‌കോളര്‍ഷിപ്പ്  ഏതെല്ലാമെന്ന് നമുക്ക് നോക്കാം. സ്‌കോളര്‍ഷിപ്പ്, അര്‍ഹത, സ്‌കോളര്‍ഷിപ്പ് തുക, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നു.
Maulana Azad National  Scholarship
         മുസ്ലീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി തുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം അവസാനിപ്പിക്കേണ്ടി വരുന്ന ന്യൂനപക്ഷ വിഭാഗത്തിലെ സമര്‍ത്ഥരായ പെണ്‍കുട്ടികള്‍ക്ക് ഉപരി പഠനത്തിനുള്ള സ്‌കൂള്‍/കോളേജ് ഫീസ്, പുസ്തകം വാങ്ങല്‍, സ്റ്റേഷനറി, മറ്റ് ഉപകരണങ്ങള്‍, ഹോസ്റ്റല്‍ ഫീസ് ഇനങ്ങളിലാണ് തുക നല്‍കുന്നത്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍  55 ശതമാനം മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി ജയം അല്ലെങ്കില്‍ തത്തുല്ല്യ വിദ്യാഭ്യാസം നേടിയവരും ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പഠനത്തിന് അര്‍ഹത നേടിയവരുമായിരിക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. സ്‌കോളര്‍ഷിപ്പ് തുക പന്ത്രണ്ടായിരം രൂപ. വിലാസം സെക്രട്ടി, മൗലാനാ ആസാദ് എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍, ചെംസ്‌ഫോഡ് റോഡ്, ന്യൂഡല്‍ഹി-110 055 . വിശദാംശങ്ങള്‍..
Online portal

Post Matric Scholarships for Higher Secondary Students
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഓൺലൈൻ അപേക്ഷകൾ ന്യൂനപക്ഷ മന്ത്രാലയം പുരസ്കാരം ന്യൂനപക്ഷത്തെ (മുസ്ലിം / ക്രിസ്ത്യൻ / ബുദ്ധമതാചാരപ്രകാരവും / സിഖ് പാർസി) പെടുന്ന വിദ്യാർത്ഥികളിൽ നിന്നും അധ്യയന വർഷം 2017-18 പോസ്റ്റ് മെട്രിക് ഫ്രെഷ് / പുതുക്കൽ-  അപേക്ഷകൾ ക്ഷണിച്ചു. 
അപേക്ഷ ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പോർട്ടൽ, ഇന്ത്യ ഗവൺമെന്റ് ഓൺലൈനിൽ സമര്പ്പിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് നിർദ്ദേശങ്ങൾ ഈ ബ്ലോഗ് നൽകിയിരിക്കുന്ന ലിങ്ക് വഴി ആക്സസ് ചെയ്യാം.  സ്കോളർഷിപ്പ് വിശദാംശങ്ങൾ താഴെ കൊടുക്കുന്നു .
Online portal

Aam Aadmi Bima Yojana (AABY) Scholarship
ആം ആദ്മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിയവരുടെ കുട്ടികൾക്കു സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വീകരിക്കും.
ആബി പദ്ധതിയിൽ അംഗങ്ങളായവരുടെ ഒൻപത് മുതൽ 12 വരെ (ഐടിഐ ഉൾപ്പെടെ) ഉള്ള ക്ലാസുകളിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്കു പ്രതിവർഷം 1200 രൂപ വീതം സ്കോളർഷിപ്പായി ലഭിക്കും. അപേക്ഷാഫോമും വിവരവും www.chiak.org ലും അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കും.

INSPIRE Scholarship
INSPIRE Scholarship for Higher Education (SHE) is a scholarship programme implemented by the Department of Science and Technology (DST), Government of India. It is a scholarship scheme that comes under Innovation in Science Pursuit for Inspired Research (INSPIRE), a flagship programme of DST. Meant for meritorious students undertaking bachelor’s and master’s courses in Natural and Basic Sciences, INSPIRE Scholarship offers 12,000 scholarships every year. Under SHE, each selected candidate receives INR 80,000 annually for pursuing any subject of Natural or Basic Sciences.

Vidya Samunnathi Scholarship
കേരള സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍  മാസ്റ്റേഴ്‌സ് ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി  ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പ 
വെബ്സൈറ്റ്: www.kswcfc.org

Snehapoorvam  Scholarship Scheme 
Snehapoorvam scholarship is for the students whose father or mother or both have passed away.
The scholarship amount is from Rs.3000/- to Rs.10,000/- every year. Snehapoorvam scholarship is sponsored by the Social Security Mission of the State Govt as fincancial assistance for education to the students whose father or mother or both have expired. It is Rs.3000/- every year for children below 5 years and for students studying from 1st to 5th standard. From 6th to 10th standard students would get Rs.5000/- a year and it is Rs.7000/- for students studying in plus two or equivalency courses. Rs.10000/- is given as scholarship for students of degree or professional degree courses.
Online portal

Prof. Joseph Mundasserry Scholarship
സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. കോഴ്‌സുകളില്‍ എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ പരിഗണിക്കും. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മുസ്ലീങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 80:20 അനുപാതത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഒരു വിദ്യാര്‍ത്ഥിക്ക് 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ക്ക് എസ്.ബി.ഐ. യുടെ ഏതെങ്കിലും ശാഖയില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടാവണം. www.minoritywelfare.kerala.gov.in വഴി അപേക്ഷിക്കാം.

The Blind / Deaf / Handicapped students scholarship
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍/സംഗീത കോളേജുകള്‍/ട്രെയിനിംഗ് കോളേജുകള്‍/ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അന്ധ/ബധിര/വികലാംഗ വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ആനുകൂല്യത്തിനും, സൗജന്യ ഹോസ്റ്റല്‍ താമസത്തിനും/ബോര്‍ഡിംഗ് ഗ്രാന്റിനും അപേക്ഷക, Blind/PH Scholarship (BPHFC) ലഭിക്കുന്നതിന് ഓരോ അദ്ധ്യയന വര്‍ഷവും പുതിയ അപേക്ഷകള്‍ഓണ്‍ലൈന്‍വഴിസമര്‍പ്പിക്കണം.വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ല്‍ Blind/PH Scholarship (BHHFC) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്  അപേക്ഷ സമര്‍പ്പിക്കാം.

Central Sector Scholarship (CSS) 
ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് www.scholarships.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഇരുപത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. 
മൊത്തം സ്‌കോളര്‍ഷിപ്പിന്റെ 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും, 15 ശതമാനം എസ്.സി വിഭാഗത്തിനും 7.5 ശതമാനം എസ്.റ്റി വിഭാഗത്തിനും നീക്കിവച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും മൂന്ന് ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ ഭിന്നശേഷിയുള്ളവര്‍ക്ക് നല്‍കും. അഞ്ച് വര്‍ഷമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം പതിനായിരം രൂപയും അവസാന രണ്ട് വര്‍ഷം ഇരുപതിനായിരം രൂപയുമാണ് ലഭിക്കുക. പ്രായം 18 നും 25 നും മധ്യേയായിരിക്കണം. 
രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.collegiateedu.kerala.gov.inwww.dcescholarship.gov.in എന്നിവയില്‍ ലഭിക്കും. 

Pre-Matric Scholarship for Minority Students
കേരളത്തില്‍ സര്‍ക്കാര്‍/ എയ്ഡഡ്/അംഗീകൃത സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗ വിദ്യാര്‍ഥികള്‍ക്ക്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ജയിന്‍ സമുദായങ്ങളിലൊന്നില്‍നിന്നായിരിക്കണം. 
മുന്‍ വര്‍ഷത്തെ വാര്‍ഷിക ക്ലാസ് പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കു നേടിയിരിക്കണം. ഒന്നാം ക്ലാസിലെ അപേക്ഷകര്‍ക്ക്, ഈ വ്യവസ്ഥ ബാധകമല്ല. ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കു മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുള്ളൂ. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ കവിയാന്‍ പാടില്ല. ഈ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 
https://scholarships.gov.in/

National Means-Cum-Merit Scholarship
SCERT, Kerala, has invited applications for the Centrally Sponsored National Means-Cum-Merit Scholarship Scheme for students of Kerala. Under this scheme, MHRD, Government of India, proposes to award 100,000 scholarships to the gifted or meritorious students whose parental income is not more than Rs 1,50,000/- per annum from all sources. Each State / UT shall have fixed quota of scholarship which will be decided on the basis of defined criteria.
For details, visit http://www.scert.kerala.gov.in/

NTSE/NMMS Scholarship 
The National Means— cum- Merit Scholarship Examination (NMMS) is conducted every year by Science Branch of Directorate of Education, Delhi usually in the month of November for the students studying in class VIII of Govt./Aided schools.

C.H.Muhammed Koya Scholarship
The Government of Kerala offers scholarships to girl students belonging to the Muslim Community or Latin Catholic Community or Converted Christians 
Online Application Portal

State Merit Scholarship
Online Application Portal


Scheme for Promoting Young talents in Science (SPYTIS)
സ്‌കൂള്‍, കോളേജ്, പോളിടെക്നിക് വിദ്യാര്‍ഥികള്‍ക്ക്, സയന്‍സ് പ്രോജക്ടുകള്‍ ചെയ്യുന്നതിനായി ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതികാര്യങ്ങള്‍ക്കായുള്ള കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (KSCSTE) ) സാമ്പത്തിക സഹായം നല്‍കുന്നു. 

3 comments:

  1. What is the process to apply for the National Scholarship “Mudrabhandar

    ReplyDelete
  2. Hello Friend today we share with you Nabanna Scholarship 2020 pdf download. Here you can download for free Nabanna Scholarship 2020 application form, Nabanna Scholarship form 2020 pdf, Chief Minister Nabanna Scholarship 2020 application form,

    ReplyDelete