തിരക്കുള്ള ജീവിതത്തിൽ നമ്മുടെ കുഞ്ഞുങ്ങൾക്കായി അല്പസമയം മാറ്റിവെക്കാം... നല്ല ശീലങ്ങൾ പകർന്നു നൽകാം...
- പ്രാതലില്ലെങ്കിൽ കാതലില്ല.
- പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക.
- സീരിയലുകൾ ഒഴിവാക്കുക.
- 8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ.
- പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ.
- ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.
- ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക.
- വീട്ടിലെ പണികളിൽ പങ്കാളിയാക്കുക.
- യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.
- ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക.
- ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക.
- പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.
- വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ.
- ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത് എള്ളുണ്ട, മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ.
- രാത്രി ഭക്ഷണം മിതമായിരിക്കട്ടേ. നേരത്തേയും.
- കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ.
- മനസിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക.
- മൊബൈൽ മാറ്റി വച്ച് ഇത്തിരി നേരം സംസാരിക്കൂ.
- അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കുക.
- വ്യക്തി ശുചിത്യം പാലിക്കുക.
- സ്വന്തം മുറി ,പഠന ഇടം എന്നിവ കുട്ടി സ്വന്തം വ്യത്തിയാക്കട്ടേ.
- സാധനങ്ങൾ അടുക്കും ചിട്ടയോടെയും വയ്ക്കാൻ ശീലിപ്പിക്കുക.
- പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക.
- ദോശ ചുടാനും ,ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക.
- മിതത്വം ശീലിപ്പിക്കുക.
- പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.
- കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്.
- ഞായറാഴ്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക.
- മതപരമായ വിശ്വാസങ്ങളും കാര്യങ്ങളും നമ്മുടെ പ്രാർത്ഥനയ്ക്കായി മാത്രം എന്ന് നിർബന്ധമായും പഠിപ്പിക്കുക.
- അവരവരുടെ ദൈവ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കുക എന്ന് ചെറിയ പ്രായം മുതൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. മാത്രമല്ല മറ്റുള്ള മതങ്ങളെയും വിശ്വാസങ്ങളെയും നിന്ദിക്കാതിരിക്കുവാനും പ്രത്യേകം പറഞ്ഞു പഠിപ്പിക്കുക.
- ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക.
- രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക.
- രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വയ്ക്കരുത്.മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടേ....തനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ.
- നന്മയുള്ള വ്യക്തി, സ്നേഹമുള്ള കുട്ടി, മിടുക്കരായ കുട്ടികൾ വളരട്ടേ....ഉയരട്ടേ...
No comments:
Post a Comment