Tuesday, October 1, 2019

OCTOBER 2-GANDHI JAYANDI- ഓര്‍ക്കാം...ഇരുപതാം നൂറ്റാണ്ടിൻ്റെ ശക്തനായ നേതാവിനെ


'ഞാന്‍ ഒരു പടയാളിയാണ്. സമാധാനത്തിൻ്റെ പടയാളി...'അ‍ർദ്ധനഗ്നനായ ഫക്കീ‍ർ സോഷ്യൽമീഡിയയും നെറ്റുമില്ലാത്ത, കാലത്ത് ചെറു നാട്ടുരാജ്യങ്ങളെ ഒരൊറ്റ വികാരമാക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ആ മഹാത്മാവിൻ്റെ ജന്മദിനമാണ് ഗാന്ധിജയന്തിയായി ആഘോഷിക്കുന്നത്. ബാപ്പുജിയുടെ1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. മഹത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തിൻ്റെ ജീവിതം പകര്‍ത്തണമെന്ന സന്ദേശവുമായി 2001 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനവും അന്താരാഷ്ട്രാ അഹിംസാ ദിനവുമായി ആചരിക്കാന്‍ തീരുമാനിച്ചത്. 
ദക്ഷിണാഫ്രിക്കയില്‍ വക്കീല്‍ പഠനത്തിനുപോയ ഗാന്ധി നാട്ടിൽ തിരിച്ചെത്തി 1906ല്‍ ഗാന്ധിജി തൻ്റെ സത്യഗ്രഹത്തെ പ്രായോഗികതലത്തിലെത്തിച്ചു. ബ്രിട്ടിഷുകാരെ കുഴക്കിയത് അഹിംസ എന്ന വ്രതത്തിൻ്റെ കരുത്താണ്. 1930-31 കാലഘട്ടത്തിലെ ഉപ്പു സത്യാഗ്രഹം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട സമരമുറയാണ്. 1948 ജനുവരി 30 ന് ഗാന്ധിജി വെടിയേറ്റു മരിച്ചു. ഇതുപോലൊരു മനുഷ്യന്‍ ഭൂമിയില്‍ മജ്ജയും മാസവുമോടെ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ ഭാവി തലമുറകള്‍ വിശ്വസിച്ചെന്നു വരില്ല എന്നാണ് എെൻസ്റ്റിൽ അദ്ദേഹത്തിൻ്റെ മരണത്തെക്കുറിച്ച് പറഞ്ഞത്. ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുന്നു. ലോകത്തിന് മുന്നില്‍ ഗാന്ധി ചിന്തകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. അതേ ആ ജീവിതം തന്നെയാണ് അദ്ദേഹത്തിന് നൽകാനുള്ള സന്ദേശവും.

രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി യുടെ 150ാം ജന്മ ദിനം രാജ്യം ആഘോഷിക്കുകയാണ്. അധികാരങ്ങളൊന്നും കയ്യാളാതെ തന്നെ ഒരു ജനതയുടെ നേതാവായി മാറിയ ചരിത്രമാണ് മഹാത്മാ ഗാന്ധി യുടേത്. ഗുജറാത്തില്‍ ഹിന്ദു മതത്തിലെ ഒരു ജാതിയായ ബനിയ വിഭാഗത്തില്‍ ജനിച്ച് നിരവധി സമരങ്ങള്‍ ഏറ്റെടുത്ത് നേതാവായ ചരിത്രമാണ് മഹാത്മാ ഗാന്ധി യുടേത്. ബനിയകളുടെ കുലത്തൊഴില്‍ വ്യാപാരമാണ്.  എന്നാല്‍ മഹാത്മാ  എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി  യുടെ പൂര്‍വികര്‍ രാജ്യസേവനം തൊഴിലാക്കിയവര്‍ ആയിരുന്നു. ഗാന്ധി യുടെ അഛനും മുത്തഛനും മന്ത്രിയും ദിവാനും ഒക്കെ ആയി സേവനം ചെയ്തവരാണ്. കരംചന്ദ് ഗാന്ധി യുടെ മകനായി 1869ല്‍ ആണ് മോഹന്‍ദാസ് ജനിക്കുന്നത് ഗാന്ധി കുടുംബ പ്പേരാണ്. അന്നത്തെ രീതി അനുസരിച്ച് 14ാം വയസ്സില്‍ ഒരു വ്യാപാരിയുടെ മകളായ കസ്തൂര്‍ബയെ വിവാഹം ചെയ്തു. 19 വയസ്സുള്ളപ്പോള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വക്കീല്‍ ബിരുദം പഠിക്കാന്‍ ഇംഗ്ലണ്ടിലേക്കു പോയി. അധികം താമസിയാതെ ഇന്ത്യയിലുള്ള ഭാര്യ ആദ്യ കുഞ്ഞിനു ജന്മം നല്‍കി. മകന്‍ വഴി തെറ്റി പോകാതിരിക്കാനായി അമ്മ രണ്ടു സത്യം ചെയ്യിച്ചു. മദ്യം മാംസം എന്നിവ കഴിക്കില്ല എന്നവയായിരുന്നു അത്. മോഹന്‍ദാസ്  ലണ്ടനില്‍ വച്ച് സമ്പൂര്‍ണ സസ്യഭുക്കായി മാറി. മൂന്നു വര്‍ഷം കഴിഞ്ഞ് ബിരുദവുമായി ഇന്ത്യയില്‍ മടങ്ങി എത്തി. ഇവിടത്തെ കോടതികളില്‍ ശോഭിക്കാന്‍ കഴിയാതെ വലയുമ്പോഴാണ് സൗത്ത് ആഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ കമ്പനിയുടെ വക്കീലായി ജോലി ലഭിച്ചത്. സൗത്ത് ആഫ്രിക്കയിലെ കടുത്ത വര്‍ണ വിവേചനം നേരിട്ട് അനുഭവിക്കേണ്ടി വന്നത് ഗാന്ധി യെ ഒരു പോരാളി ആക്കി മാറ്റി. ആതിലെ പ്രധാന പ്രത്യേകത സമരങ്ങളെല്ലാം അഹിംസാ മാര്‍ഗ്ഗത്തില്‍ ആയിരുന്നു എന്നതാണ്. സൗത്ത് ആഫ്രിക്കയില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചു കാരും തമ്മില്‍ യുദ്ധം തുടങ്ങി . അവിടെ മേല്‍ക്കൈ നേടുക എന്നതാണ്  ലക്ഷ്യം. ഇതിനകം ഇന്ത്യക്കാരുടെ നേതാവായി മാറിയിരുന്ന ഗാന്ധി യോട് ഇംഗ്ലീഷുകാരെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. യുദ്ധം കഴിഞ്ഞാല്‍ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാം എന്നതായിരുന്നു കരാര്‍. ഇന്ത്യക്കാര്‍ യുദ്ധത്തില്‍ ഇംഗ്ലീഷുകാരെ സഹായിച്ചെങ്കിലും യുദ്ധം ജയിച്ച ഇംഗ്ലീഷുകാര്‍ വാക്കു പാലിച്ചില്ല. അതോടെ കടുത്ത ഇംഗ്ലീഷ് വിരുദ്ധനായി ഗാന്ധി  മാറി. സൗത്താഫ്രിക്കയിലെ സമരങ്ങളെ കുറിച്ചറിഞ്ഞ ഗോപാല കൃഷ്ണ ഗോഘലെ ഇന്ത്യയില്‍ വന്ന് പോരാടാന്‍ ഗാന്ധി യോട് ആവശ്യപ്പെട്ടു. തുടക്കത്തില്‍ വലിയ സമരങ്ങള്‍ക്കൊന്നും അവസരം ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് ബീഹാറിലെ ചമ്പാരന്‍ പ്രദേശത്തെ കര്‍ഷകര്‍ സഹായിക്കണം എന്ന ആവശ്യവുമായി ഗാന്ധി യെ സമീപിക്കുന്നത്. വെള്ളക്കാരും ജന്മികളും ചേര്‍ന്നുണ്ടാക്കിയ കരാര്‍ അനുസരിച്ച് വ്യവസായിക ആവശ്യത്തിനുള്ള നീലം മാത്രമെ ചമ്പാരനില്‍ കൃഷി ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. കര്‍ഷകര്‍ക്ക് നാമമാത്രമായ പ്രതിഫലമെ ലഭിക്കു. ഭഷ്യ വിളകളൊന്നും കൃഷി ചെയ്യാനും പാടില്ല. അവരുടെ വിഷമതകള്‍ നേരിട്ടു കണ്ട ഗാന്ധി  ആ സമരം ഏറ്റെടുത്തു. സര്‍ക്കാരും ജന്മികളും സമരക്കാരെ അടിച്ചൊതുക്കാന്‍ തുടങ്ങിയതോടെ ഗാന്ധി  നിരാഹാര സമരം ആരംഭിച്ചു. ദിവസങ്ങള്‍ കഴിഞ്ഞതോടെ മുഴുവന്‍ ഇന്ത്യയുടെയും ശ്രദ്ധ ചമ്പാരനിലെ സമരത്തിലായി. സര്‍ക്കാരിനു മേല്‍ കടുത്ത  സമ്മര്‍ദ്ധമായി. അവസാനം സന്ധിയായി. കര്‍ഷകര്‍ക്ക് ഇഷ്ടമുള്ള കൃഷി ചെയ്യാം എന്നായി. ആ സമരം വിജയിച്ചതോടെ സ്വാതന്ത്ര്യ സമര നേതാവായി  ഗാന്ധി  മാറി. അദ്ദേഹത്തെ മഹാത്മാ ഗാന്ധി യെന്ന് ആദ്യം വിളിച്ചത് രവീന്ദ്ര നാഥ ടാഗോറാണ്. പില്‍ക്കാലത്ത് ഗാന്ധി  നേതൃത്വം നല്‍കിയ ഉപ്പു സമരം , നിസ്സഹകരണ സമരം ,ക്യിറ്റ് ഇന്ത്യാ സമരങ്ങളെല്ലാം ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാന്‍ കാരണങ്ങളായി. എന്നാല്‍ ഗാന്ധി  വളര്‍ത്തിയ മത മൈത്രി ജാതീയമായ വേര്‍തിരിവ് ഇല്ലാതാക്കല്‍ സ്ത്രീ പുരുഷ സമത്വം എന്നിവ സ്വാതന്ത്ര്യ സമരത്തോളം പ്രാധാന്യമുള്ളതാണ്. അഥവ ഈ കര്‍മ്മ പദ്ധതികളാണ് ഒരൊറ്റ ജനതയാക്കി ഇന്ത്യക്കാരെ മാറ്റി സ്വാതന്ത്ര്യ സമരത്തിന്‍റെ ഊര്‍ജ്ജമായി മാറിയത്. മഹാത്മാ ഗാന്ധി വധിക്കപ്പെട്ട് 70 വര്‍ഷം കഴിയുമ്പോള്‍ അദ്ദേഹം മുന്നോട്ടു വച്ച ആദര്‍ശങ്ങളുടെ ഇന്നത്തെ അവസ്ഥ എവിടെ ചെന്നെത്തി നില്‍ക്കുന്നു എന്നു പരിശോധിക്കാൻ മഹാത്മാ ഗാന്ധി യുടെ 150ജന്മദിന ആഘോഷ വേളയില്‍ എല്ലാവരുടെയും ബാധ്യതയാണ്.

ഗാന്ധിജിയുടെ വചനങ്ങൾ
  • ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
  • പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം.
  • എന്റെ ജീവിതമാണ് എന്റെ സന്ദേശം.
  • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  • കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
  • കഠിനമായ ദാരിദ്രത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
  • ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  • നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
  • സത്യം ദൈവമാണ്.
  • ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
  • ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ
  • കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
  • സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം
  • ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു
  • പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
  • ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
  • സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
  • ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
  • എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം, മനസ്സിനെ ചങ്ങലയ്ക്കിടനാവില്ല
  • നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല.
ഗാന്ധി ക്വിസ്
1. ഗാന്ധിജിയുടെ ജനനം എന്ന്, എവിടെ വച്ചായിരുന്നു? 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്‍ബന്തറില്‍
2. ഗാന്ധിജിയുടെ മാതാപിതാക്കള്‍ ആരെല്ലാമായിരുന്നു?പിതാവ് കരംചന്ദ്, മാതാവ് പുത്ത് ലീഭായ്
3. ഗാന്ധിജിയുടെ യഥാര്‍ത്ഥ പേര് എന്തായിരുന്നു?മോഹന്‍ദാസ് കരംചന്ദ് ഗാന്ധിജി
4. ഗാന്ധിജി വിവാഹം കഴിച്ചതാരെ? എന്ന്?കസ്തൂർബായെ (1883-ല്‍ തന്റെ പതിനാലാം വയസ്സില്‍)
5. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്? ആദ്യ സന്ദര്‍ശനം എന്നായിരുന്നു?
അഞ്ചു തവണ (1920 ആഗസ്റ്റ് 18-ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര്‍ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി)
6. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?സുബാഷ് ചന്ദ്രബോസ്
7. ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?രവീന്ദ്ര നാഥ ടാഗോര്‍
8. ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
1906-ല്‍ ( ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ നിയമത്തില്‍ പ്രതിഷേധിച്ച്)
9. ഇന്ത്യയില്‍ ഗന്ധിജിയുടെ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?ചമ്പാരന്‍ സമരം (ബീഹാര്‍)
10. ഗാന്ധിജിയെ “അര്‍ദ്ധ നഗ്നനായ ഫക്കീര്‍“ (Half naked Faqir) എന്ന് വിശേഷിപ്പിച്ചതാര്?
വിന്‍സ്റ്റന്‍ ചര്‍ച്ചില്‍
11. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
ഭഗവദ് ഗീത
12. “നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
13. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?ഗോപാലകൃഷ്ണ ഗോഖലെ
14. ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?1922-ല്‍ ജയില്‍ വാസത്തിനിടയില്‍
15. “എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍“ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?ഗുജറാത്തി
16. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഏത് പേരിലാണ്?
“സത്യശോധിനി”- എന്ന പേരില്‍ മറാത്തി ഭാഷയില്‍
17. ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?ബര്‍ദോളി
18. ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ രണ്ട് നാടകങ്ങള്‍ ഏതെല്ലാമായിരുന്നു?
ഹരിശ്ചന്ദ്ര, ശ്രാവണകുമാരന്‍
19. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബണില്‍ നിന്ന് ഗാന്ധിജി പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ പേരെന്തായിരുന്നു?
ഇന്ത്യന്‍ ഒപ്പീനിയന്‍ (Indian Opinion)
20. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
തന്റെ “രാഷ്ട്രീയ പരീക്ഷണ ശാല” എന്നാണ് വിശേഷിപ്പിച്ചത്
21. കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?ആഖാഘാന്‍ പാലസ്
22. നിയമലംഘന പ്രസ്ഥാനം നിര്‍ത്തി വെയ്ക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?ചൌരിചൌരാ സംഭവം
23. “ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?വാര്‍ദ്ധയില്‍
24. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ഗ്രന്ഥം ഏതാണ്?
ജോണ്‍ റസ്കിന്റെ “അണ്‍ റ്റു ദ ലാസ്റ്റ്“ (Unto the last)
25. തന്റെ ദര്‍ശനങ്ങളെപ്പറ്റി ഗാന്ധിജി പുസ്തക രൂപത്തിലെഴുതിയ ഏക ഗ്രന്ഥം?ഹിന്ദ് സ്വരാജ്
26. ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?ജോഹന്നാസ് ബര്‍ഗില്‍
27. ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?അയ്യങ്കാളിയെ
28. ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?ദണ്ഡിയാത്ര
29. ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?നവ്ഖാലി
30. “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
31. “പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?ക്രിപ്സ് മിഷന്‍
32. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
33. ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
കെ.രാമകൃഷ്ണപ്പിള്ള (സ്വദേശാഭിമാനി പത്രാധിപര്‍ )
34. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?സി.രാജഗോപാലാചാരി
35.ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?നവ ജീവന്‍ ട്രസ്റ്റ്
36. ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?എന്റെ ഗുരുനാഥന്‍
37. ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?മഹാദേവ ദേശായി
38. ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
39. മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?മഡലിന്‍ സ്ലേഡ് (Madlin Slad)
40. ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
41. സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?യേശുക്രിസ്തു
42. “രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
43. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
44. “നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?ജവഹര്‍ലാല്‍ നെഹ്രു
45. റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?ജോണ്‍ ബ്രെയ് ലി
46. ദേശസ്നേഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിളിച്ചത് ആരെയാണ്?സുഭാഷ് ചന്ദ്രബോസ്
47. ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
48. ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
49. ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
50. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്? രാജ്ഘട്ടില്‍
51. രക്തസാക്ഷി ദിനമായി നാം ആചരിക്കുന്നത് എന്നാണ്?
1948-ജനുവരി 30-നാണ് ഗാന്ധിജി, നാഥൂറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി-30 നാം രക്തസാക്ഷിദിനമായി ആചരിച്ചു വരുന്നു.

ഗാന്ധി ക്വിസ്
GANDHI JAYANTHI -LP QUIZ 2019
GANDHI JAYANTHI -UP/HS QUIZ 2019






No comments:

Post a Comment