2019-20 സാമ്പത്തിക വർഷത്തിലെ വരുമാനനികുതി യുടെ ആന്റിസിപ്പേറ്ററി ഇൻകം സ്റ്റേറ്റ്മെൻറ് (anticipatory income Statement)കൊടുക്കുന്നതിനുള്ള സമയമായി. ഓൺലൈനായി വളരെ എളുപ്പത്തിൽ വരുമാന നികുതി കാൽക്കുലേറ്റ് ചെയ്യാനുള്ള ഒരു സൗകര്യത്തെക്കുറിച്ച് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജി എച്ച് എസ് തെറ്റാമലയിലെ അധ്യാപകന്‍ രാജീവ് എസ
. ശ്രീ രാജീവ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.Link click here
www.ecostatt.com എന്ന ജാലകത്തിൽ പ്രവേശിച്ച് വളരെ എളുപ്പത്തിൽ വരുമാന നികുതി കണക്കാക്കാം.
ഭാവി ആവശ്യങ്ങൾക്കായി ഡാറ്റ സൂക്ഷിച്ച് വയ്ക്കുവാൻ ആഗ്രഹിക്കുന്നവർക്ക് sign-up ചെയത് Login ചെയുന്നതിനുള്ള സൗകര്യവും ഉണ്ട്.പ്രാഥമിക വിവരങ്ങളായ പേര്, പാൻനമ്പർ, തസ്തിക, ഓഫീസ്, മാസ ശമ്പളം, സിഡക്ഷൻസ്,ഡി എ അരിയർ, പേ റിവിഷൻ അരിയർ, ലീവ് സറണ്ടർ, HRA, professional tax, housing loan interest,mediclaim, donation,contribution to NPS,SLI,GIS,GPAI,PLI,PF.TDS എന്നിവ നൽകി കാൽക്കുലേറ്റ് ബട്ടൺ അമർത്തിയാൽ വരുമാന നികുതി അറിയാൻ കഴിയും. സ്റേററ്റ്മെന്റ് പ്രിന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഉണ്ട്.

