Thursday, January 30, 2020

SSLC - ഫിസിക്സ്പരീക്ഷാപരിശീലനം: QUESTION-10

ഫിസിക്സ്.പരീക്ഷയ്ക്ക്‌ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും  തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC - ഫിസിക്സ്പരീക്ഷാപരിശീലനം: QUESTION-10

കാന്തിക മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന വൈദ്യുതവാഹിയായ ആര്‍മേച്ചറിന്റെ ഭ്രമണദിശ,ഭ്രമണം ചെയ്യുന്ന ആര്‍മേച്ചറില്‍ പ്രേരിതമാകുന്ന വൈദ്യുതിയുടെ ദിശ എന്നിവ യഥാക്രമം ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും വലതുകൈനിയമവും ഉപയോഗിച്ച് എങ്ങനെ കണ്ടെത്താമെന്നുള്ള സുവ്യക്തമായ വിവരണം.

                              
SSLC - ഫിസിക്സ്പരീക്ഷാപരിശീലനം: QUESTION-9
ഫ്ലമിങ്ങിന്റെ വലതുകൈനിയമവും ഫ്ലമിങ്ങിന്റെ ഇടതുകൈനിയമവും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ആപ്ലിക്കേഷന്‍ ലെവലിലുള്ള ചോദ്യങ്ങള്‍ SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങളെ സധൈര്യം നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ഉപകരിക്കുന്ന 5 വ്യത്യസ്ഥ ചോദ്യങ്ങളും അവയുടെ പരിഹാരവും വീഡിയോ രൂപത്തില്‍ ....
SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-8
പത്താം ക്ലാസ് പാഠപുസ്തകത്തിലെ ഒരു ചിത്രത്തിലെ അവ്യക്തത മൂലമുണ്ടായ പ്രശ്നം വിശദീകരിക്കുന്നതോടൊപ്പം വൈദ്യുതവാഹിയായ ഒരു വൃത്തവലയം സൃഷ്ടിക്കുന്ന കാന്തിക ബലരേഖകളുടെ ദിശവ്യക്തമാക്കുന്ന വീഡിയോ.

ഒരു സര്‍ക്യൂട്ടിലെ ഉപകരണങ്ങളില്‍ സമാന്തരമായി റെസിസ്റ്റന്‍സ് ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ പവറിലുണ്ടാകുന്ന മാറ്റം എന്തെന്ന് പരിശോധിക്കുന്നു. ഓം നിയമം, റെസിസ്റ്ററുകളുടെ ക്രമീകരണം,വൈദ്യുതോപകരണത്തിന്റെ പവര്‍ എന്നിങ്ങനെ വിവിധഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സര്‍ക്യൂട്ട് വിശകലനം

SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-6
ഒരു വൂത്തവലയത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന ചിത്രത്തെ നിരീക്ഷിച്ച് അതിന്റെ കാന്തികധ്രുവത കണ്ടെത്തുക എന്ന ലളിതമായ ചോദ്യത്തിന്റെ ഉത്തരവും അതില്‍ ഒളിഞ്ഞിരിക്കുുന്ന വസ്തുതകളും ലളിതമായി വെളിപ്പെടുത്തുന്നു.
                                     

SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-1
ഒരു സര്‍ക്യൂട്ടില്‍ റെസിസ്റ്റിവിറ്റിയില്‍ വ്യത്യാസമുള്ളതും ഒരേ റെസിസ്റ്റന്‍സുള്ളതുമായ രണ്ട് റെസിസ്റ്ററുകള്‍ സീരീസായി ക്രമീകരിച്ചാല്‍ ഏതിലാണ് കൂടുതല്‍ താപം ജനറേറ്റ് ചെയ്യുന്നത്? ഏതാണ് കൂടുതല്‍ ചൂടാകുന്നത്?


SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-2
റെസിസ്റ്ററുകളെ വ്യത്യസ്തരീതിയില്‍ ബന്ധിപ്പിച്ച് , അതില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന താപം താരതമ്യം ചെയ്യുന്നു.

SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-3
മിറര്‍, ലെന്‍സ് എന്നിവയിലെ ഇമേജ് രൂപീകരണവുമായി ബന്ധപ്പെട്ട ന്യൂമെറിക്കല്‍ പ്രോബ്ളം SSLC പരീക്ഷക്ക് ചോദിക്കുവാനുള്ള സാധ്യത വളരെക്കൂടുതലാണ്. ഇത്തരത്തില്‍ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു ചോദ്യവും ആ ചോദ്യത്തില്‍ ചെറിയമാറ്റം വരുത്തി വ്യത്യസ്തങ്ങളായ മൂന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയിരിക്കുന്നു.


SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-4

1000W പവറുള്ള ഒരു ഹീറ്ററിന്റെ കോയില്‍ രണ്ട് തുല്യഭാഗങ്ങളായി മുറിച്ച് അതില്‍ ഒന്ന് ഹീറ്ററില്‍ കണക്റ്റ് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ പവര്‍ എത്രയാകും?

 
SSLC - ഫിസിക്സ്.പരീക്ഷാപരിശീലനം.- QUESTION-5
പരീക്ഷക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളും, അത് അവര്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകരും ആവനാഴിയിലെ മുഴുവന്‍ അമ്പുകളും, എല്ലാ അടവുകളും പയറ്റും. ഇതിന്റെ ഭാഗമായി ചില റെഡിമേഡ് ഉത്തരങ്ങളും അവര്‍ക്ക് കൊടുക്കാറുണ്ട്/ഓര്‍ത്ത് വയ്ക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ സൂത്രപ്പണി അപകടം വിളിച്ചുവരുത്തും. അതിനാല്‍ യഥാര്‍ത്ഥആശയം മനസ്സിലാക്കിയതിന് ശേഷം മാത്രമേ എളുപ്പവഴികള്‍ ഓര്‍ത്തുവയ്ക്കാവൂ. ഇന്ന് ഒരു ഗ്രൂപ്പില്‍ ഒരു ടീച്ചര്‍ ഉന്നയിച്ച ചോദ്യത്തെ ആസ്പദമാക്കിയാണ് ഈ വിഷയം ഒരു ഉദാഹരണത്തിലൂടെ ഇവിടെ അവതരിപ്പിക്കുന്നത്.










No comments:

Post a Comment