പുതിയ ഒരു അദ്ധ്യയന വര്‍ഷം കൂടി തുടങ്ങുകയാണ്, പുത്തനുടുപ്പും പുത്തന്‍ കുടയും ചെരിപ്പുമില്ലാത്ത , ഉടുപ്പുകള്‍ നനഞ്ഞൊലിക്കാത്ത, മഴയുടെ നനവു പടര്‍ന്ന സ്‌കൂള്‍ ബെഞ്ചില്‍ അല്ലാതെ ഒരു പുതിയ അദ്ധ്യയന വര്‍ഷം. ഇങ്ങനെയൊരു സ്‌കൂള്‍ വര്‍ഷ തുടക്കം ഒരു തലമുറയുടേയും ഓര്‍മയില്‍ ഇല്ല......വിദ്ധ്യാരംഭം വീട്ടില്‍ ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ക്ക് ഇന്ന് ഫസ്റ്റ് ബെല്‍... എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും...പുതിയ കൂട്ടുകാര്‍ക്കും എപ്ലസ് എപ്ലസ് ബ്ലോഗിന്റെ ആശംസകള്‍...
ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ 'FIRST BELL' ആരംഭിക്കുകയാണ്. 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ദിവസവും രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ. ക്ലാസ്സുകള്‍ ലഭിക്കുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നു
ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ 'FIRST BELL' ആരംഭിക്കുകയാണ്. 1 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ദിവസവും രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ. ക്ലാസ്സുകള്‍ ലഭിക്കുന്ന ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നു
⭕️1.വെബ്ബ് വഴി
കമ്പ്യൂട്ടർ ഉപയോഗിയ്ക്കാം.
⭕️2.മൊബൈൽ ആപ്പ്
Android
Iphone
ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുക
⭕️3.യൂട്യൂബ്
തത്സമയം കാണാൻ കഴിയാത്തവർക്ക് പിന്നീട് കാണാം.
⭕4.സമഗ്ര
സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.
⭕5.കേബിൾ ടി വി.
പ്രാദേശിക കേബിൾ ടിവിയിലും ലഭ്യമാണ്.
AIRTEL D2H-624
VIDEOCON-DISH TV- 642
ASIANET DIGITAL-411
DEN NETWORK-639
KERALA VISION-42
CITY CHANNEL-116
TATA SKY-1899
SUN DIRECT-793
⭕6-FACE BOOK: https://www.facebook.com/victerseduchannel
⭕ ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്.
ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ 1-ലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ 8-ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.
വിഷയം തിരിച്ചുള്ള ടൈംടേബിള്‍
⭕ പ്ലസ് ടു
രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രി.
⭕ 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയം.
⭕ പത്താം ക്ലാസ്
11.00 മണിയ്ക്കു് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവും.
⭕ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയം.
⭕ മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും
⭕ നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും
⭕ അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും.
⭕ എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും
⭕ ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും.
⭕ പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 07.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 05.30 മുതലും ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും.
⭕ മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.
No comments:
Post a Comment