Monday, August 8, 2022

JULY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍


JULY-2022-പ്രധാന സംഭവങ്ങള്‍

01

  • ഇസ്രയേലില്‍ ഇടക്കാല പ്രധാനമന്ത്രിയായി യയ്ര്‍ ലപീദും ഹോങ്കോങ്ങിന്റെ പുതിയ നേതാവായി ജോണ്‍ ലീയും ചുമതലയേറ്റു.
  • ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായി തപന്‍ കുമാര്‍ ദേക്ക ചുമതലയേറ്റു.

02

  • ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ (29). റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന വെസ്റ്റിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്ര സ്വന്തമാക്കി.

04

  • കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ സിനി ഷെട്ടി ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2022 സൗന്ദര്യകിരീടം സ്വന്തമാക്കി.

05

  • ഗണിത നൊബേല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഫീല്‍ഡ്‌സ് മെഡല്‍ മറീന വയാസോവ്‌സ്‌ക (യുക്രെയ്ന്‍), ഹ്യൂഗോ ഡുമിനില്‍ കോപിന്‍ (ഫ്രാന്‍സ്), ജൂണ്‍ ഹൂ (യുഎസ്), ജയിംസ് മയ്നാഡ് (ബ്രിട്ടന്‍) എന്നിവര്‍ക്ക് ലഭിച്ചു.
  • വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം പി.കെ.ഗോപിക്കു സമ്മാനിച്ചു.

06

  • ഇന്ത്യന്‍ ഭരണഘടനയെ ആക്ഷേപിച്ചു നടത്തിയ പ്രസംഗ വിവാദത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവച്ചു.
  • പി.ടി.ഉഷ, ഇളയരാജ, ഡി.വീരേന്ദ്ര ഹെഗ്‌ഡെ, വി.വിജയേന്ദ്ര പ്രസാദ് എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു.
  • ദക്ഷിണ സുഡാനിലെ യുഎന്‍ സമാധാനസേനയുടെ തലവനായി ലഫ്.ജന. മോഹന്‍ സുബ്രഹ്‌മണ്യനെ നിയമിച്ചു.

07

  • ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യയുടെ ഷെര്‍പയായി അമിതാഭ് കാന്തിനെ നിയമിച്ചു. അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്റെ പ്രതിനിധിയാണ് ഷെര്‍പ.

08

  • സജി ചെറിയാന്റെ രാജിയെത്തുടര്‍ന്ന് ഫിഷറീസ് വകുപ്പ് വി.അബ്ദു റഹ്‌മാനും സാംസ്‌കാരികവും സിനിമയും വി.എന്‍ വാസവനും യുവജനകാര്യം പി.എ.മുഹമ്മദ് റിയാസിനും നല്‍കി.
  • ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ കൊല്ലപ്പെട്ടു.

09

  • വിംബിള്‍ഡന്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ കസഖ്സ്ഥാന്‍ താരം എലേന റിബകീന ജേതാവായി. തുനീസിയയുടെ ഒന്‍സ് ജാബറെ തോല്‍പിച്ചു.

10

  • ഓസ്‌ട്രേലിയക്കാരന്‍ നിക്ക് കിറീയോസിനെ തോല്‍പ്പിച്ച നൊവാക് ജോക്കോവിച്ചിന് വിമ്പിള്‍ഡന്‍ കിരീടം. കരിയറിലെ 21-ാം ഗ്രാന്‍സ്‌ലാം സ്വന്തമാക്കി റോജര്‍ ഫെഡററെ (20) പിന്നിലാക്കി. 22 കിരീടങ്ങളുമായി റാഫേല്‍ നദാല്‍ മുന്നിലുണ്ട്.

11

  • നിതി ആയോഗ് സിഇഒ ആയി മലയാളിയും യുപി കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന പരമേശ്വരന്‍ അയ്യര്‍ ചുമതലയേറ്റു.

12

  • ബഹിരാകാശ ദൂരദര്‍ശിനിയായ ജയിംസ് വെബ് പകര്‍ത്തിയ ആകാശഗംഗയുടെ ദൃശ്യങ്ങള്‍ സംയോജിപ്പിച്ചുള്ള ആദ്യചിത്രങ്ങള്‍ 'നാസ' പുറത്തുവിട്ടു. പുറംഗ്രഹമായ വാസ്പ് 96ബിയുടെ അന്തരീക്ഷത്തില്‍ ജലസാന്നിധ്യം കണ്ടെത്തി.

16

  • കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് (5 ലക്ഷം രൂപ) സംവിധായകന്‍ കെ.പി.കുമാരന് സമ്മാനിക്കും.
  • ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറെ ബി.ജെ.പി. പ്രഖ്യാപിച്ചു.
  • ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ രാജ്യത്തെ മികച്ച കാര്‍ഷിക ശാസ്ത്രസാങ്കേതിക സ്ഥാപനത്തിനു നല്‍കുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ പുരസ്‌കാരം (10 ലക്ഷം രൂപ) കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിനും മികച്ച കര്‍ഷകയ്ക്കുള്ള പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ് അന്ത്യോദയ കൃഷി ദേശീയ പുരസ്‌കാരം (ഒരു ലക്ഷം രൂപ) ബിന്ദു ജോസഫിനും സമ്മാനിച്ചു.

17

  • സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സ് കിരീടം പി.വി. സിന്ധുവിന്. ചൈനീസ് താരം വാങ് ജിയെ തോല്‍പിച്ചു.
  • പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് അല്‍വയെ പ്രഖ്യാപിച്ചു.

18

  • ലോക ചാംപ്യന്‍ഷിപ്പില്‍ ജമൈക്ക ഷെല്ലി ആന്‍ ഫ്രേസര്‍ക്ക് വനിതകളുടെ 100 മീറ്ററില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും സ്വര്‍ണം.
  • മണിപ്പുര്‍ ഗവര്‍ണര്‍ ലാ ഗണേശന് പശ്ചിമ ബംഗാളിന്റെ അധികച്ചുമതല.
  • വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായി രാജന്‍ എന്‍.ഖൊബ്രഗഡെ ചുമതലയേറ്റു.

21

  • ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെ സ്ഥാനമേറ്റു. ഗോട്ടബയ രാജപക്‌സെയുടെ ശേഷിക്കുന്ന കാലാവധിയായ 2024 നവംബര്‍ വരെ റനിലിനു തുടരാം.

22

  • 2020 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മലയാളത്തിന് 8 ബഹുമതികള്‍. പരേതനായ സച്ചി (കെ.ആര്‍.സച്ചിദാനന്ദന്‍) മികച്ച സംവിധായകന്‍ (അയ്യപ്പനും കോശിയും). അപര്‍ണ ബാലമുരളി മികച്ച നടി. തമിഴ് നടന്‍ സൂര്യയും ബോളിവുഡ് നടന്‍ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രാണു മികച്ച സിനിമ. ബിജു മേനോന്‍ മികച്ച സഹനടനായി. ആദിവാസി മുത്തശ്ശി നഞ്ചിയമ്മയാണു മികച്ച പിന്നണി ഗായിക. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണു മികച്ച മലയാള സിനിമ.
  • ശ്രീലങ്കയില്‍ പ്രധാനമന്ത്രിയായി ദിനേശ് ഗുണവര്‍ധനെയും 17 അംഗ മന്ത്രിസഭയും ചുമതലയേറ്റു.
  • ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം തുടര്‍ച്ചയായ രണ്ടാം തവണയും സെനഗല്‍ താരം സാദിയോ മാനെയ്ക്ക്.

23

  • വയലാര്‍ രാമവര്‍മ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ വയലാര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിച്ചു.

24

  • ലോക അത്ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചൊപ്ര വെള്ളി മെഡല്‍ (88.13 മീറ്റര്‍) നേടി. 2003ല്‍ അഞ്ജു ബോബി ജോര്‍ജ് നേടിയ വനിതാ ലോങ്ജംപ് വെങ്കലമായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ചാംപ്യന്‍ഷിപ്പ് നേട്ടം.
  • 2020 ലെ സ്വരലയ പുരസ്‌കാരം സരോദ് വിദ്വാന്‍ പണ്ഡിറ്റ് രാജീവ് താരാനാഥിന് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണു അവാര്‍ഡ്.

25

  • ഭാരതത്തിന്റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു (64) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പരമോന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ ഗോത്രവര്‍ഗക്കാരിയുമാണ്.
  • സ്വീഡിഷ് താരം അര്‍മാന്‍ഡ് ഡുപ്ലാന്റിസ്, പോള്‍വോള്‍ട്ടില്‍ സ്വന്തം പേരിലുള്ള ലോക റെക്കോര്‍ഡ് തിരുത്തി (6.21 മീറ്റര്‍) ലോക അത്ലറ്റിക്‌സ് സ്വര്‍ണമണിഞ്ഞു.
  • കുവൈത്ത് പ്രധാനമന്ത്രിയായി അമീറിന്റെ മകന്‍ ഷെയ്ഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ നിയമിച്ചു.

24

  • യൂറോപ്യന്‍ യൂണിയന്‍ യുക്രെയ്‌നിനും മാള്‍ഡോവയ്ക്കും കാന്‍ഡിഡേറ്റ് അംഗത്വം നല്‍കി.
  • വിവര്‍ത്തനത്തിനുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (50,000 രൂപ) സുനില്‍ ഞാളിയത്തിന്. മഹാശ്വേതാ ദേവിയുടെ 'ഓപ്പറേഷന്‍ ബാഷായി ടുഡു' എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്‌കാരം.

26

  • കേരള വനിതാ കമ്മിഷന്‍ അംഗമായി അഭിഭാഷകയായ ഇന്ദിരാ രവീന്ദ്രന്‍ ചുമതലയേറ്റു.
  • നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എംഡിയും സിഇഒയുമായി ആശിഷ് കുമാര്‍ ചൗഹാന്‍ ചുമതലയേറ്റു.

27

  • കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം ഏര്‍പ്പെടുത്തിയ 'എക്‌സലന്‍സ് ഇന്‍ അറ്റ്‌മോസ്ഫറിക് സയന്‍സ് ആന്‍ഡ് ടെക്നോളജി-2022' ദേശീയ പുരസ്‌കാരത്തിന് (ഒരു ലക്ഷം രൂപ) കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച് മുന്‍ ഡയറക്ടര്‍ ഡോ.കെ.മോഹന്‍കുമാറിന് സമ്മാനിച്ചു.

28

  • 186 രാജ്യങ്ങളില്‍നിന്ന് 2000 ലധികം താരങ്ങള്‍ പങ്കെടുക്കുന്ന ഫിഡെ ചെസ് ഒളിംപ്യാഡിന് തമിഴ്‌നാട്ടിലെ മഹാബലിപുരം വേദി. ചെസ് ഒളിംപ്യാഡിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നത് ചരിത്രത്തിലാദ്യം
  • ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മിത വിമാനവാഹിനി ഐഎന്‍എസ് വിക്രാന്ത് നിര്‍മാതാക്കളായ കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് നാവികസേനയ്ക്കു കൈമാറി.

29

  • ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ നടക്കുന്ന 22-ാം കോമണ്‍വെല്‍ത്ത് ഗെയിംസ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ അത്ലറ്റിക് സംഘത്തെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവും ഹോക്കി താരം മന്‍പ്രീത് സിങ്ങും നയിച്ചു.
  • ബംഗ്ലദേശിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി പ്രണയ് വര്‍മയെ നിയമിച്ചു.

30

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ മണിപ്പുരുകാരി മീരാബായ് ചാനു സ്വര്‍ണം നേടി.

31

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ജെറമി ലാല്‍റിന്‍നുംഗ (19) സ്വര്‍ണം നേടി.
  • സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ. അബ്ദുല്‍ ഹക്കീമിനെ നിയമിച്ചു.

JUNE-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍

MAY-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍

APRIL-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍

MARCH-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍

FEB-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍

JAN-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍


No comments:

Post a Comment