APRIL-2022-പ്രധാന സംഭവങ്ങള്‍
01
- അറേബ്യന്‍ വേഷമണിഞ്ഞ് പറന്നുല്ലസിച്ചു നടക്കുന്ന ലഈബ് ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നം.
- വൈസ് അഡ്മിറല്‍ സഞ്ജയ് മഹീന്ദ്രു നാവികസേനാ ഉപ മേധാവി.
02
- ലഫ്. ജനറല്‍ ജോണ്‍സണ്‍ പി. മാത്യു കരസേന ഉത്തര്‍ ഭാരത് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്.
03
- വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം ഓസ്‌ട്രേലിയയ്ക്ക്.
- മയാമി ഓപ്പണ്‍ വനിതാ ടെന്നിസ് കിരീടം പോളണ്ട് താരം ഇഗ സ്യാംതെക്കിന്.
04
- വിക്ടര്‍ ഒര്‍ബാന്‍ ഹംഗറി പ്രധാനമന്ത്രിയായി നാലാം തവണ തിരഞ്ഞെടുക്കപ്പെട്ടു.
- ഗ്രാമി സംഗീത പുരസ്‌കാരത്തിലെ ആല്‍ബം ഓഫ് ദി ഇയര്‍ പുരസ്‌കാരം ബറ്റിസ്റ്റിന്റെ 'വി ആര്‍' സ്വന്തമാക്കി. സില്‍ക്ക് സോണിക്കിന്റെ 'ലീവ് ദ് ഡോര്‍ ഓപ്പണ്‍' റിക്കോര്‍ഡ് ഓഫ് ദി ഇയര്‍, സോങ് ഓഫ് ദി ഇയര്‍ ബഹുമതികള്‍ നേടി. ബെംഗളൂരു സ്വദേശി റിക്കി കേജിന്റെ 'ഡിവൈന്‍ ടൈഡ്‌സി'നു മികച്ച ന്യൂഏജ് ആല്‍ബം വിഭാഗത്തിലും ഫല്‍ഗുനി ഷായുടെ 'എ കളര്‍ഫുള്‍ വേള്‍ഡി'നു കുട്ടികളുടെ ആല്‍ബം വിഭാഗത്തിലും പുരസ്‌കാരം.
05
- ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാനായി തന്മയ് മഹേശ്വരിയെയും വൈസ് ചെയര്‍മാനായി മറിയം മാമ്മന്‍ മാത്യുവിനെയും തിരഞ്ഞെടുത്തു.
06
- കൊച്ചി രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം (അരലക്ഷം രൂപ) പ്രഫ.എം.കെ.സാനുവിന്.
07
- മത്സ്യബന്ധന തുറമുഖ വകുപ്പിനു കീഴിലുള്ള കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാനായി എന്‍.എസ്.പിള്ള ചുമതലയേറ്റു. 3 വര്‍ഷമാണ് കാലാവധി.
09
- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു.
- യുഎസ് സുപ്രീം കോടതി ജഡ്ജിയായി ആഫ്രോ അമേരിക്കന്‍ വംശജ കേതന്‍ജി ബ്രൗണ്‍ ജാക്‌സന്റെ നിയമനത്തിനു സെനറ്റ് അനുമതി. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രോ അമേരിക്കന്‍ വംശജ.
10
- കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യച്ചൂരിയെ മൂന്നാം വട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
- എംജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാറിനെ അന്റാര്‍ട്ടിക്ക പരിസ്ഥിതി ആഘാതപഠനത്തിനും അന്റാര്‍ട്ടിക്കയിലെ പരിസ്ഥിതിസംരക്ഷണ സംവിധാനത്തിനുമായുള്ള ഉപദേശകസമിതിയുടെ അധ്യക്ഷനായി നിയോഗിച്ചു.
- ദേശീയ സീനിയര്‍ ബാസ്‌കറ്റ്‌ബോളിലെ പുരുഷ വിഭാഗം കിരീടം പഞ്ചാബിനെ പരാജയപ്പെടുത്തിയ തമിഴ്‌നാടിന്. വനിതാ വിഭാഗത്തില്‍ റെയില്‍വേ തെലങ്കാനയെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തി.
11
- ഷഹബാസ് ഷരീഫ് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി.
12
- ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷിന് 'മനോരമ സ്‌പോര്‍ട്‌സ് സ്റ്റാര്‍- 2020-21' പുരസ്‌കാരം.
- 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനം ആതിഥേയത്വം വഹിക്കും.
13
- ഇക്ബാല്‍ സിങ് ലാല്‍പുര ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍.
- കെ.കെ.ബിര്‍ല ഫൗണ്ടേഷന്‍ നല്‍കുന്ന സരസ്വതി സമ്മാന്‍ പുരസ്‌കാരം (15 ലക്ഷം രൂപ) പ്രമുഖ ഹിന്ദി കവി രാംദര്‍ശ് മിശ്രയ്ക്ക്.
15
- യുപിഎസ്സി ചെയര്‍മാനായി മനോജ് സോണിയെ നിയമിച്ചു.
16
- ഡാനിഷ് ഓപ്പണ്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ മലയാളി താരം സജന്‍ പ്രകാശിനു സ്വര്‍ണം.
17
- തകഴി സ്മാരക സമിതിയുടെ തകഴി സാഹിത്യ പുരസ്‌കാരം (50,000 രൂപ) ഡോ.എം.ലീലാവതിക്ക് സമ്മാനിച്ചു.
18
- നടന്‍ മാധവന്റെ മകന്‍ വേദാന്ത് മാധവന്‍ ഡാനിഷ് ഓപ്പണ്‍ നീന്തല്‍ പരമ്പരയില്‍ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സ്വര്‍ണവും 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും നേടി.
- ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍.
19
- പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി.
20
- ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആറാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് വാഗ്ഷീര്‍ നീറ്റിലിറക്കി.
22
- ഡോ.സുമന്‍ കെ.ബെറി നിതി ആയോഗ് വൈസ് ചെയര്‍മാന്‍
- യൂറോപ്യന്‍ യൂണിയന്റെ മേരി സ്‌ക്ലോഡോവ്‌സ്‌ക- ക്യൂറി ആക്ഷന്‍സ് പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് ഡോ.ലിവ്ന ചാക്കോയ്ക്ക് ലഭിച്ചു.
23
- പ്രഫ.അജയ് കെ.സൂദ് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്.
24
- പ്രഥമ ലത മങ്കേഷ്‌കര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി.
- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന ജൂറിയുടെ അധ്യക്ഷനായി സയ്യിദ് അഖ്തര്‍ മിര്‍സയെ തീരുമാനിച്ചു.
- കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹമായ ളാലം, മുഖത്തല ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പ്രധാനമന്ത്രി പുരസ്‌കാരം സമ്മാനിച്ചു. 25 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
25
- നിലവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ വീണ്ടും ഫ്രഞ്ച് പ്രസിഡന്റ്.
- ഫോര്‍മുല വണ്‍ കാറോട്ട ചാംപ്യന്‍ മാക്‌സ് വേര്‍സ്റ്റപ്പനും (മികച്ച പുരുഷതാരം) ജമൈക്കന്‍ സ്പ്രിന്റ് താരം എലെയ്ന്‍ തോംസണ്‍ ഹെറായ്ക്കും (വനിതാ താരം) ലോറസ് സ്‌പോര്‍ട്‌സ് പുരസ്‌കാരം. യൂറോ കപ്പ് ഫുട്‌ബോള്‍ ജേതാക്കളായ ഇറ്റലിക്കാണ് മികച്ച ടീമിനുള്ള പുരസ്‌കാരം. യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ജേതാവായ ബ്രിട്ടന്റെ എമ്മ റഡുകാനുവിനാണ് ബ്രേക്ക്ത്രൂ ഓഫ് ദി ഇയര്‍ പുരസ്‌കാരം.
- സമൂഹമാധ്യമമായ ട്വിറ്റര്‍ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് സ്വന്തമാക്കി. 3.67 ലക്ഷം കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കല്‍.
26
- ഐടി കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്‌കോമിന്റെ അധ്യക്ഷനായി ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് പ്രസിഡന്റ് കൃഷ്ണന്‍ രാമാനുജത്തെ നിയമിച്ചു.
- യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയുടെ ബാരി ആന്‍ഡ് മാരി ലിപ്മാന്‍ ഫാമിലി പ്രൈസ് (76.5 ലക്ഷം രൂപ) ജിതിന്‍ സി.നെടുമല കൊച്ചിയില്‍ സ്ഥാപിച്ച 'മേക്ക് എ ഡിഫറന്‍സ് (മാഡ്)' എന്ന സംഘടനയ്ക്കു ലഭിച്ചു.
27
- വിജയ് സാംപ്ല ദേശീയ പട്ടികജാതി കമ്മിഷന്‍ അധ്യക്ഷന്‍.
- വേള്‍ഡ് ആര്‍ക്കിടെക്ചര്‍ കമ്യൂണിറ്റിയുടെ മികച്ച കെട്ടിട രൂപകല്‍പനയ്ക്കുള്ള രാജ്യാന്തര പുരസ്‌കാരം ശ്രീജിത് ശ്രീനിവാസന്.
30
- കരസേനാ മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. സേനാ മേധാവികളുടെ കൂട്ടായ്മയായ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ അധ്യക്ഷ പദവി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍.ചൗധരിക്ക്.
- ബാഡ്മിന്റന്‍ ഏഷ്യ ചാംപ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിന് വെങ്കലം.
No comments:
Post a Comment