Monday, October 3, 2022

MARCH-2022-GK & CURRENT AFFAIRS-പ്രധാന സംഭവങ്ങള്‍

 


MARCH-2022-പ്രധാന സംഭവങ്ങള്‍

01

  • വ്യോമസേനയുടെ പടിഞ്ഞാറന്‍ കമാന്‍ഡിന്റെ മേധാവിയായി മലയാളിയായ എയര്‍ മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍ ചുമതലയേറ്റു.

03

  • ചെന്നൈ നഗരത്തിന്റെ മേയറായി ഡിഎംകെ അംഗം ആര്‍.പ്രിയ തിരഞ്ഞെടുക്കപ്പെട്ടു. 334 വര്‍ഷത്തെ കോര്‍പറേഷന്റെ ചരിത്രത്തില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ആദ്യ മേയറാണ്.

04

  • സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

05

  • സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് നടത്തുന്ന സുസ്ഥിര വികസന സര്‍വേയില്‍ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം, ഹിമാചല്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവ മുന്‍നിരിയില്‍.

06

  • സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ് കിരീടം പാലക്കാട് ജില്ലയ്ക്ക്. കോട്ടയവും തിരുവനന്തപുരവും അടുത്ത സ്ഥാനങ്ങളില്‍.
  • ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം (50,001 രൂപയും 10 ഗ്രാം സ്വര്‍ണപ്പതക്കവും) കെ. ജയകുമാറിന് സമ്മാനിച്ചു.

07

  • പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ പുരസ്‌കാരം സരോദ് വാദകന്‍ അംജദ് അലി ഖാന് സമ്മാനിച്ചു.
  • മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.

08

  • കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നാരി ശക്തി പുരസ്‌കാരങ്ങള്‍ മലയാളികളായ കാഴ്ചവൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തക ടിഫാനി ബ്രാറും മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനായ രാധിക മേനോനും ഉള്‍പ്പെടെ 29 പേര്‍ക്ക് ലഭിച്ചു.
  • കേരള സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ (ഒരു ലക്ഷം രൂപ) ശാന്താ ജോസ്, വൈക്കം വിജയലക്ഷ്മി, ഡോ. സുനിത കൃഷ്ണന്‍, ഡോ. യു.പി.വി.സുധ എന്നിവര്‍ക്ക് സമ്മാനിച്ചു.
  • കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. എം.വി.നാരായണന്‍ ചുമതലയേറ്റു.
  • മലയാളി ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ എസ്.എല്‍.നാരായണന് ഗ്രാന്‍ഡിസ്‌കാച്ചി കറ്റോലിക്ക ഇന്റര്‍നാഷനല്‍ ഓപ്പണ്‍ ചെസ് കിരീടം. ഇന്ത്യന്‍ താരം ആര്‍.പ്രഗ്നാനന്ദയ്ക്കാണ് 2-ാം സ്ഥാനം.

09

  • ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി യൂണ്‍ സോക് യൂള്‍ വിജയിച്ചു.

10

  • നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം നിലനിര്‍ത്തി. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം. ഉത്തര്‍പ്രദേശിലെ ഷാഹിബാബാദ് മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ സുനില്‍ ശര്‍മക്ക് (ബിജെപി) 2,14,835 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം.

11

  • ഖത്തറിനെ അമേരിക്കയുടെ സുപ്രധാന നാറ്റോ-ഇതര സഖ്യ കക്ഷിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
  • ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ചിലെയുടെ പ്രസിഡന്റായി ഗബ്രിയേല്‍ ബോറിക് അധികാരമേറ്റു.
  • നാടക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി, കാഥികന്‍ കൊല്ലം വി. ഹര്‍ഷകുമാര്‍, കര്‍ണാടക സംഗീതജ്ഞന്‍ മാവേലിക്കര പി. സുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ). 17 പേരെ അവാര്‍ഡിനും 23 പേരെ ഗുരുപൂജ പുരസ്‌കാരത്തിനും തിരഞ്ഞെടുത്തു (30,000 രൂപ വീതം).
  • രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ പൂര്‍ണ ബജറ്റ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചു.

12

  • ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി കാറ്റലിന്‍ നൊവാക് തിരഞ്ഞെടുക്കപ്പെട്ടു.
  • വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ (24) ക്യാപ്റ്റനായതിന്റെ റെക്കോര്‍ഡ് ഇന്ത്യയുടെ മിതാലി രാജിന്. ഇന്ത്യന്‍ ബോളര്‍ ജുലന്‍ ഗോസ്വാമി വനിതാ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ (40) വിക്കറ്റ് നേടുന്ന താരമായി.

13

  • മികച്ച ചിത്രത്തിനുളള ബാഫ്റ്റ പുരസ്‌കാരം 'ദ് പവര്‍ ഓഫ് ഡോഗ്' നേടി. സംവിധായിക ജെയ്ന്‍ ക്യാംപ്യന്‍, വില്‍ സ്മിത് നടനും ജൊവാന സ്‌കാന്‍ലന്‍ നടിയുമായി.
  • പ്രഫഷനല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ (807) ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്.

14

  • ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതിയായി പ്രദീപ് കുമാര്‍ റാവത്ത് ചുമതലയേറ്റു.
  • ടാറ്റ സണ്‍സ് മേധാവി എന്‍.ചന്ദ്രശേഖരനെ എയര്‍ ഇന്ത്യ ചെയര്‍മാനായി നിയമിച്ചു.

15

  • തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഗുര്‍ബംഗുലി ബെര്‍ഡിമുഖ്‌ദേവിന്റെ മകന്‍ സെര്‍ദര്‍ ബെര്‍ഡിമുഖ്‌ദേവിന് ജയം.
  • ഫെഡറേഷന്‍ കപ്പ് ദേശീയ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ റെയില്‍വേ കേരള വനിതകളെ തോല്‍പിച്ചു.
  • സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന അവാര്‍ഡിന് (25,000 രൂപ) കലാമണ്ഡലം ക്ഷേമാവതിയും നിലമ്പൂര്‍ ആയിഷയും അര്‍ഹരായി.

16

  • പഞ്ചാബ് മുഖ്യമന്ത്രിയായി ആംആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് സിങ് മാന്‍ അധികാരമേറ്റു.

17

  • ലോകസുന്ദരിയായി പോളണ്ടിന്റെ കരലീന ബിയെലവ്‌സ്‌ക കിരീടം ചൂടി.

18

  • കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ തുര്‍ക്കിയില്‍ ഐഎസ് തീവ്രവാദികള്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനെ പ്രഥമ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം (5 ലക്ഷം രൂപ) നല്‍കി ആദരിച്ചു.
  • വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഫിന്‍ലന്‍ഡ്. ഡെന്‍മാര്‍ക്ക്, ഐസ്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നിവ അടുത്ത സ്ഥാനങ്ങളില്‍. കാനഡ- 15, യുഎസ്- 16, ബ്രിട്ടന്‍- 17, റഷ്യ-80, യുക്രെയ്ന്‍-98, പാക്കിസ്ഥാന്‍-121, ഇന്ത്യ-136.

19

  • ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയില്‍ ജപ്പാന്‍ ഇന്ത്യയില്‍ 3,20,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തീരുമാനം.

20

  • ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 3-1നു തോല്‍പിച്ച് ഹൈദരാബാദ് എഫ്‌സി കിരീടം സ്വന്തമാക്കി.
  • ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റനില്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സന്‍ ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തി.
  • ഇന്ത്യന്‍ ബില്യഡ്‌സ് താരം പങ്കജ് അദ്വാനിക്ക് എട്ടാം ഏഷ്യന്‍ കിരീടം. ഇന്ത്യന്‍ താരം ധ്രുവ് സിത്വാലയെ  തോല്‍പിച്ചു.

21

  • മണിപ്പുര്‍ മുഖ്യമന്ത്രിയായി എന്‍.ബിരേന്‍ സിങ് സ്ഥാനമേറ്റു.
  • ലോക ഇന്‍ഡോര്‍ ചാംപ്യന്‍ഷിപ്പില്‍ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലന്റിസ് പോള്‍വോള്‍ട്ട് ലോക റെക്കോര്‍ഡ് (6.20 മീറ്റര്‍) തിരുത്തി.

23

  • ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിങ് ധാമി സ്ഥാനമേറ്റു.

24

  • കേരളത്തില്‍നിന്ന് രാജ്യസഭാംഗങ്ങളായി എ.എ.റഹിം (സിപിഎം), പി.സന്തോഷ് കുമാര്‍ (സിപിഐ) ജെബി മേത്തര്‍ (കോണ്‍ഗ്രസ്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

25

  • ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് (ബിജെപി) വീണ്ടും ചുമതലയേറ്റു. കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി.
  • തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നതാലി അല്‍വാരിസ് മെസെന്‍ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'ക്ലാര സോള' നേടി. മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരവും നതാലിക്കാണ്. മികച്ച സംവിധാനത്തിനുള്ള രജത ചകോരം 'കമീലാ കംസ് ഔട്ട് ടുനൈറ്റി'ന്റെ സംവിധായിക ഇനേസ് ബാരിയോന്‍ യൂയെവോയ്ക്കാണ്.
  • കേരള ചരിത്ര കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഫ.കേശവന്‍ വെളുത്താട്ടും ജനറല്‍ സെക്രട്ടറിയായി ഡോ.സെബാസ്റ്റ്യന്‍ ജോസഫും തിരഞ്ഞെടുക്കപ്പെട്ടു.
  • യൂറോപ്യന്‍ യൂണിയന്റെ മേരി സ്‌ക്ലോഡോവ്്‌സ്‌ക- ക്യൂറി ആക്ഷന്‍സ് റിസര്‍ച് ഫെലോഷിപ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഡോ.പി. വിനോദ്, ഡോ.എം.ജസ്‌ന, ഡോ.എം.മനോജ് എന്നിവര്‍ക്കു ലഭിച്ചു.
  • ഇന്ത്യന്‍ മെറ്റിരിയോളജിക്കല്‍ സൊസൈറ്റിയുടെ സര്‍ ഗില്‍ബര്‍ട്ട് വാക്കര്‍ പുരസ്‌കാര (ഒരു ലക്ഷം രൂപ) കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ.പി.വി.ജോസഫ് അര്‍ഹനായി.

26

  • ചെന്നൈ പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച പാര്‍ലിമെന്റ് അംഗങ്ങള്‍ക്കുള്ള സന്‍സദ് രത്‌ന പുരസ്‌കാരം എംപിമാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ.കെ. രാഗേഷ് എന്നിവരുള്‍പ്പെടെ 11 പേര്‍ക്ക് സമ്മാനിച്ചു.

27

  • സ്വിസ് ഓപ്പണ്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് വനിതാ സിംഗിള്‍സില്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് കിരീടം. തായ്ലന്‍ഡിന്റെ ബുസാന്‍ ഒങ്ബാംറുങ്ഫാനെ തോല്‍പിച്ചു. പുരുഷ സിംഗിള്‍സ് ഫൈനലില്‍ മലയാളി താരം എച്ച്.എസ്.പ്രണോയിയെ വീഴ്ത്തി ഇന്തൊനീഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റി ജേതാവായി.
  • കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌കാരം (50,000 രൂപ) കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് സമ്മാനിച്ചു.

28

  • ഗോവയില്‍ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് (ബിജെപി) അധികാരമേറ്റു.
  • മികച്ച സംവിധാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം 'ദ് പവര്‍ ഓഫ് ദ് ഡോഗ്' സംവിധായിക ജെയ്ന്‍ ക്യാംപിയന്‍ നേടി. മികച്ച നടന്‍ വില്‍ സ്മിത്ത് (കിങ് റിച്ചഡ്). നടി: ജെസിക്ക ചാസ്‌റ്റൈന്‍ (ദി ഐസ് ഓഫ് ടമി ഫെയ്). കേള്‍വിപരിമിതിയുള്ള കുടുംബത്തിന്റെ കഥ പറയുന്ന 'കോഡ' മികച്ച സിനിമയായി.

29

  • അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ പുരുഷ ഹാന്‍ഡ്‌ബോള്‍ കിരീടം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക്.

30

  • സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്‌കാരം (50,000 രൂപ വീതം) സേതുവിനും (2019) എന്‍.എസ്.മാധവനും (2020) സമ്മാനിച്ചു.

31

  • റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ രാജ്യാന്തര റബര്‍ പഠന സംഘം (ഇന്റര്‍നാഷണല്‍ റബര്‍ സ്റ്റഡി ഗ്രൂപ്പ് - ഐആര്‍എസ്ജി) അധ്യക്ഷനായി ചുമതലയേറ്റു.


No comments:

Post a Comment