Tuesday, October 11, 2022

DAILY GK & CURRENT AFFAIRS -OCTOBER-1 TO 10-2022

 


വിവധ മത്സര പരീക്ഷയിൽ പങ്കെടുക്കുന്ന  മത്സരാത്ഥികൾക്ക്‌  ആനുകാലിക സംഭവങ്ങൾ അടിസ്ഥാനമാക്കിയ തയ്യാറാക്കിയ ചോദ്യശേഖരം 


2022 ഒക്ടോബർ 10 

▪️ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട നടൻ:-

✅️ പങ്കജ് ത്രിപാഠി

▪️ ലോക മാനസികാരോഗ്യ ദിനം :-

✅️ ഒക്ടോബർ 10

 ▪️ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന്റെ((ISS) ആദ്യ യൂറോപ്പ്യൻ വനിത കമാൻഡർ ആകുന്ന ബഹിരാകാശയാത്രിക:-

✅️ സാമന്ത ക്രിസ്റ്റഫോറെട്ടി 

▪️ ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ ആദർശ വേദ വിദ്യാലയം ആരംഭിച്ചത് എവിടെ?

✅️പുരി, ഒഡീഷ

▪️2021 ൽ കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല:-

✅️ എറണാകുളം

▪️ ഒൿടോബർ പത്തിന് അന്തരിച്ച മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി:-

✅️ മുലായം സിംഗ് യാദവ്

  • 1939 നവംബർ 22ന് ഉത്തർപ്രദേശിലെ ഇറ്റാവാ ജില്ലയിലെ സായ്ഫായ് ഗ്രാമത്തിൽ ജനനം
  • 1992 ൽ സമാജവാദി പാർട്ടി സ്ഥാപിച്ചു
  • മകൻ അഖിലേഷ് യാദവ് ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയും നിലവിലെ സമാജവാദി പാർട്ടി ചെയർപേഴ്സണും ആണ്

▪️ സുവേന്ദു രാജ്ഘോഷ് സംവിധാനം ചെയ്തു  2021ൽ പുറത്തിറക്കിയ മുലായം സിംഗ് യാദവ്  ജീവചരിത്ര സിനിമ:-

✅️ മെയ്ൻ മുലായം സിംഗ് യാദവ്

▪️ മോട്ടോർ വാഹന വകുപ്പിനെ മുൻകൂട്ടി അറിയിച്ച് സ്കൂളുകളിൽ നിന്നുള്ള വിനോദ- പഠനയാത്രകൾ സുരക്ഷിതമാക്കുന്നതിന് വേണ്ടി പുറത്തിറക്കുന്ന ആപ്:-

✅️ ഉസ്കൂൾ(Uschool)

 സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും

 യൂണിസെഫും സംയുക്തമായി വികസിപ്പിച്ചതാണ് ആപ്

▪️ അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ എംഡിയും സിഇഒയുമായി വീണ്ടും നിയമിതനായത്:-

✅️ എ ബാലസുബ്രഹ്മണ്യൻ

▪️ 2022 സെപ്റ്റംബർ മാസത്തിലെ മികച്ച താരങ്ങളായി ഐസിസി തിരഞ്ഞെടുത്തത്:-

✅️ മുഹമ്മദ് റിസ്വാൻ( പാക്കിസ്ഥാൻ)

✅️ ഹർമൻപ്രീത് കൗർ( ഇന്ത്യ)

▪️ 2023 ഒക്ടോബറിൽ നടക്കുന്ന 37 മത് ദേശീയ ഗെയിംസിന്റെ വേദി:-

✅️ ഗോവ

▪️36 ത് ദേശീയ ഗെയിംസിൽ യോഗാസനയിൽ സ്വർണ്ണം നേടിയ ആദ്യ അത്‌ലറ്റ് ആയത്:-

✅️പൂജ പട്ടേൽ,(ഗുജറാത്ത്)

▪️  "തീപിടിച്ച പർണ്ണശാലകൾ " എന്ന ഓർമ്മ പുസ്തകത്തിന്റെ രചയിതാവ്:-

✅️ ജോയ് മാത്യു

2022 ഒക്ടോബർ 9 

▪️ 2022ലെ ഇറാനി ട്രോഫി ജേതാക്കൾ:-

✅️ റസ്റ്റ് ഓഫ് ഇന്ത്യ

▪️ പരിവർത്തിത ക്രൈസ്തവ,മുസ്ലിം വിഭാഗക്കാർക്ക് പട്ടികജാതി സംവരണം നൽകണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച കമ്മീഷന്റെ അധ്യക്ഷൻ:-

✅️ റിട്ട. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

▪️ അച്ചടി മാർക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ(പാറ്റ) സുവർണ്ണ പുരസ്കാരം ലഭിച്ചത്:-

✅️ കേരള ടൂറിസം

▪️ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്:-

✅️ ഗുരു സോമസുന്ദരം

നോബൽ 2022

1▪️ രസതന്ത്രം:-

✅️കരോലിൻ ആർ ബർട്ടോസി

✅️ കെ ബാരി ഷാർപ്ലസ്( അമേരിക്കൻ ഗവേഷകർ)

✅️ മോർട്ടന്‍ മെല്‍ഡല്‍

തന്മാത്ര നിർമ്മാണ ശിലകൾ അനായാസം ഒന്നായി കൂടിച്ചേരുന്ന ക്ലിക്ക് കെമിസ്ട്രിയും ബയോർത്തോഗണൽ രസതന്ത്രവും വികസിപ്പിച്ചതിനാണ് പുരസ്കാരം

ഷാർപ്ലസിന് രണ്ടാം തവണയാണ് നോബൽ പുരസ്കാരം ലഭിക്കുന്നത്( ആദ്യ നോബൽ:- 2001)

▪️  ഭൗതികശാസ്ത്രം :-

✅️ അലെയ്ൻ ആസ്പെക്ട്( ഫ്രാൻസ്)

✅️ ജോൺ എഫ്. ക്ലൗസർ( യു എസ് എ)

✅️ ആന്റൺ സെയിലിംഗർ( ഓസ്ട്രിയ)

ക്വാണ്ടം മെക്കാനിക്സിലെ നിർണായക സംഭാവനകൾക്കാണ് പുരസ്കാരം

▪️സമാധാനം:-

✅️അലെയ്സ് ബിയലിയട്സ്‌കി( ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ)

✅️ മെമ്മോറിയൽ( റഷ്യൻ മനുഷ്യാവകാശ സംഘടന)

✅️ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് ( യുക്രെയിനിലെ മനുഷ്യാവകാശ സംഘടന)

▪️ വൈദ്യശാസ്ത്രം:-

✅️Svante Paabo( സ്വീഡിഷ് ജനിതകശാസ്ത്രജ്ഞൻ)

ഹൊമിനിൻസിൽ നിന്ന് ഇപ്പോഴത്തെ മനുഷ്യ വിഭാഗമായ ഹോമോസാപ്പിയൻസ് എങ്ങനെയാണ് വ്യത്യസ്തരാകുന്നത് എന്ന് കണ്ടെത്തിയ ഗവേഷണത്തിനാണ് പുരസ്കാരം

▪️ സാഹിത്യം:-

✅️ ആനി എർണോ

2022 ഒക്ടോബർ 8 

▪️ 2022ലെ UNHCR( യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഫോർ റെഫ്യൂജീസ് )നാൻസൺ അവാർഡ് നേടിയത് :-

✅️ ആഞ്ജല മെർകൽ 

▪️ ഒൿടോബർ 22ന് 36 ഉപഗ്രഹങ്ങളുമായി വിക്ഷേപിക്കുന്ന, ഇന്ത്യയുടെ ഏറ്റവും വലിയ ഉപഗ്രഹവിക്ഷേപണ വാഹനം:-

✅️ ജിഎസ്എൽവി മാർക്ക് 3

 ഇന്ത്യയുടെ ബഹിരാകാശ ബാഹുബലി എന്നാണ് വിളിപ്പേര്

▪️അച്ചടി മാർക്കറ്റിംഗ് പ്രചാരണത്തിനായുള്ള  പസഫിക് ഏഷ്യാ ട്രാവൽ അസോസിയേഷന്റെ(PATA) സുവർണ്ണ പുരസ്കാരം നേടിയത്:-

✅️ കേരള ടൂറിസം

▪️ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള

"The Last heroes " എന്ന പുസ്തകം രചിച്ചത്:-

✅️പി. സായ്നാഥ്

▪️ 2021 ഒക്ടോബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലോകത്ത് ഏറ്റവും അധികം പഞ്ചസാര ഉത്പാദിപ്പിച്ച രാജ്യം:-

✅️ഇന്ത്യ

  രണ്ടാം സ്ഥാനം:- ബ്രസീൽ

▪️ ആദായനികുതി ചീഫ് കമ്മീഷണർ ആയി നിയമിതനായത്:-

✅️ ഇന്ത്യൻ വ്യോമസേനാ ദിനം

 ▪️ 2022ലെ വനിതാ ബാസ്ക്കറ്റ്ബോൾ ലോകകപ്പിൽ കിരീടം നേടിയത്:-

✅️ അമേരിക്ക

▪️ 2022ലെ വയലാർ അവാർഡ് ലഭിച്ചത്:-

✅️ എസ് ഹരീഷ്( നോവൽ:- മീശ)

2022 ഒക്ടോബർ 7 

▪️ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിൽ അമേരിക്കയുടെ പ്രതിനിധിയായി പ്രസിഡന്റ് ജോബൈഡൻ നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജൻ:-

✅️ഡോ. വിവേക് മൂർത്തി

▪️ പുതുതായി നിലവിൽ വരുന്ന ഉത്തർപ്രദേശിലെ നാലാമത്തെ കടുവ സങ്കേതം:-

✅️റാണിപൂർ

▪️ സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ഇമേജിൻ ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ  ലൈഫ് അവാർഡ് നേടിയ ഡോ.  ബിജു സംവിധാനം ചെയ്ത സിനിമ:-

✅️ ദി പോർട്രെയ്‌റ്റ്സ്

▪️ രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോളിക്കുള്ള പുരസ്കാരം ലഭിച്ച മലയാളി താരം:-

✅️ പി ആർ ശ്രീജേഷ്

  തുടർച്ചയായി പുരസ്കാരം നേടുന്ന മൂന്നാമത്തെ താരം

  വനിതാ വിഭാഗത്തിൽ പുരസ്കാരം നേടിയത്:- സവിത പുനിയ

▪️ പൊതുവിദ്യാഭ്യാസരംഗത്തും ഉന്നത വിദ്യാഭ്യാസരംഗത്തും കേരളവുമായി സഹകരിക്കാൻ തീരുമാനിച്ച രാജ്യം:-

✅️ ഫിൻലൻഡ്

▪️ തിമിംഗലസ്രാവിന്റെ സംരക്ഷണത്തിനായി കേരളം, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ആരംഭിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന പദ്ധതി:-

✅️Save The Whale Shark Campaign 

▪️ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സിബിഐ രാജ്യത്ത് പലയിടങ്ങളിലായി നടത്തിയ റൈഡ്:-

✅️ ഓപ്പറേഷൻ ചക്ര

: ▪️ കുറ്റകൃത്യ നിയന്ത്രണത്തിന് പോലീസിനെ സഹായിക്കുന്നതിനായി ഹിമാചൽ പ്രദേശിൽ പുറത്തിറക്കിയ ആപ്പ്:-

✅️ സത്യനിഷ്ഠ 

▪️ കൊച്ചി ആസ്ഥാനമായ വേൾഡ് സ്പൈസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സുഗന്ധവ്യജ്ഞന സമ്മേളനത്തിന്റെ വേദി:-

✅️ മുംബൈ

➡️ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണമാണ് മുഖ്യവിഷയം

▪️പശു സംരക്ഷണ കേന്ദ്രങ്ങളെ ഗ്രാമീണ വ്യവസായ പാർക്കുകൾ ആയി വികസിപ്പിക്കുന്നതിന് ഛത്തീസ്ഗഡിൽ ആരംഭിച്ച പദ്ധതി:-

✅️ മഹാത്മാഗാന്ധി റൂറൽ ഇൻഡസ്ട്രിയൽ പാർക്ക്(MGRIP)

2022 ഒക്ടോബർ 6

▪️ 2023 ഐസിസി വനിത ട്വന്റി20 വേൾഡ് കപ്പ് വേദി:-

✅️ സൗത്ത് ആഫ്രിക്ക

▪️ രാജ്യത്ത് പുസ്തക സംസ്കാരവും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പദ്ധതി:-

✅️YUVA 2.0(Young,Upcoming,and Versatile  Authors )

▪️ ഉപഭോക്താക്കൾക്കും ഉപഭോക്താക്കൾ അല്ലാത്തവർക്കും ആയി വാട്സാപ്പിലൂടെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന ബാങ്ക്:-

✅️ പഞ്ചാബ് നാഷണൽ ബാങ്ക്

    PNB CEO:- അതുൽ കുമാർ ഗോയൽ

: ▪️ഈയിടെ മിസൈലുകളുടെയും ആയുധ സംവിധാനങ്ങളുടെയും കയറ്റുമതിക്കായി ഏത് രാജ്യവും ആയിട്ടാണ് ഇന്ത്യ കരാർ ഒപ്പുവച്ചത്?

✅️ അർമേനിയ

▪️ പുതിയ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറായി നിയമിതനായത്:-

✅️Ajay Bhadoo

▪️ ദേശീയ വന്യജീവി വാരമായി ആചരിക്കുന്നതെന്ന്?

✅️ഒക്ടോബർ 2 -ഒക്ടോബർ 8

 ▪️ബതുകമ്മ ഫെസ്റ്റിവൽ 2022 ആഘോഷിക്കുന്ന ഇന്ത്യൻ സംസ്ഥാനം:-

✅️ തെലങ്കാന

▪️ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഒക്ടോബർ 2025 വരെ മത്സരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തപ്പെട്ട ഇന്ത്യൻ ജാവലിൻ ത്രോ താരം:-

✅️ ശിവ്പാൽ സിംഗ്

▪️ GAIL ന്റെ പുതിയ ചെയർമാൻ:-

✅️ സന്ദീപ് കുമാർ ഗുപ്ത

▪️ ലോകത്തിലെ ആദ്യ കംപ്രസ്സഡ് നാച്ചുറൽ ഗ്യാസ് ടെർമിനൽ നിലവിൽ വരുന്ന സംസ്ഥാനം:-

✅️ ഭാവ്നഗർ,ഗുജറാത്ത്

▪️ രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപഭോക്താക്കളെ ലക്ഷ്യം വെക്കുന്ന വൈറസ്:-

✅️സോവ

▪️ 2022 ദേശീയ ഗെയിംസിൽ റെസ്ലിംഗിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയത് :-

✅️അന്തിം പങ്കൽ


DAILY CURRENT AFFAIRS -OCTOBER-1 T0 5-2022

No comments:

Post a Comment