Tuesday, January 31, 2023

SSLC-IT MODEL EXAMINATION-2023-FINAL TOUCH

  

നാളെ തുടങ്ങുന്ന പരീക്ഷയ്ക്ക് അവസാനവട്ട ഒരുക്കം

SSLC  IT  പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ .അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള വഴികള്‍  

ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം

  • ഒരുമണിക്കൂര്‍

മാര്‍ക്ക് 

  • തിയറി: 10 
  • പ്രാക്ടിക്കല്‍:  28
  • പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്‌:2
  • സി.ഇ : 10
  • ആകെ: 50

ഐടി  പരീക്ഷയക്ക്  തിയറി, പ്രാക്ടിക്കല്‍  എന്നിങ്ങിനെ രണ്ട്  ഭാഗങ്ങളുണ്ട് . 

ഭാഗം I - തിയറി

  • ഐ സി ടി പാഠപുസ്തകത്തില്ലെ എല്ലാ അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളാണ്  തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക .  രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.

വിഭാഗം  1 (Group 1) :  Multiple Choice Questions

  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് ½  സ്കോറാണ്, 10 ചോദ്യങ്ങളുണ്ടകും

വിഭാഗം  2 (Group 2):  Very Short Answer Questions

  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടകും

ഭാഗം II - പ്രാക്ടിക്കല്‍ 

  • നാല്  വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ വിഭാഗത്തിലും  ലഭ്യമാകുന്ന രണ്ട്  ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.


  • ഡിസൈനിങ്ങിന്‍റെ  ലോകത്തേക്ക്, ഭൂപട വായന 
           ( MAP READING,  THE WORLD OF DESIGNING)


  • പ്രസിദ്ധീകരണത്തിലേക്ക്   (  PUBLISHING)

  • പൈത്തണ്‍ ഗ്രാഫിക്സ്, വിവര സഞ്ചയം – ഒരാമുഖം 
          (PYTHON GRAPHICS, DATABASE- AN INTRODUCTION)


  • വെബ് ഡിസൈനിങ് മിഴിവോടെ, ചലിക്കും ചിത്രങ്ങള്‍ 
           (ATTRACTIVE WEB DESIGNING, MOVING IMAGES)


പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം

  • പരീക്ഷാഹാളിലേക്ക് ഫ്‌ളാഷ് ഡ്രൈവ്, മൊബൈല്‍ഫോണ്‍ സ്മാര്‍ട്ട് വാച്ച്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകരുത്
  • പരീക്ഷ തുടങ്ങി കൃത്യം ഒരു  മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്
  • തിയറി  എക്‌സാമിന്റെ മൂല്യ  നിര്‍ണയം സോഫ്റ്റ്്‌വെയറാണ് നിര്‍ണയിക്കുന്നത്
  • തിയറി എക്‌സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്‌സാമിലേക്ക് കടക്കാവുന്നതാണ്
  •  പ്രാക്ടിക്കല്‍ എക്‌സാമിന്റെ മൂല്യ  നിര്‍ണയം ഇന്‍വിജലേറ്ററായിരിക്കും പരിഗണിക്കുക
  • പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യുക
  • സ്റ്റാര്‍ട്ട് എക്‌സാം ബട്ടന്‍ പ്രസ് ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം സോഫ്റ്റ്്‌വെയറാണ് കൗണ്ട് ഡൗണ്‍ ചെയ്യുന്നത്
  • പ്രക്ടിക്കല്‍ സെഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ടലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യനമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്മാത്രം 
  • പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യത്തിനും ചോഴ്്‌സ് ഉണ്ടായിരിക്കുന്നതാണ് ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക
  • ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട്  ബട്ടന്‍ പ്രസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.


ഐ.ടി   മോഡല്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ - പരീക്ഷയെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍



QUESTION BANK








No comments:

Post a Comment