സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് . സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്.
Download Sampoorna Plus Mobile App: Click Here
കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നിലനിര്‍ത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ടാണ് ഈ മൊബൈല്‍ ആപ് കൈറ്റ് വികസിപ്പിച്ചിട്ടുള്ളത്. അധ്യാപകര്‍, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് പ്രത്യേകം ലോഗിന്‍ സൗകര്യവും സമ്പൂര്‍ണ പ്ലസില്‍ ഉണ്ടാകും. ഓണ്‍ലൈൻ സ്കൂൾ ഡയറി, നിശ്ചിത സമയത്തിനുള്ളിൽ സ്കൂളിൽ എത്താത്ത കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള SMS അലർട്ട് തുടങ്ങിയ സൗകര്യങ്ങളും ആപ്പിൽ ഉണ്ടാകും. നിലവില്‍ കുട്ടികളുടെ ഫോട്ടോ സ്കാന്‍ ചെയ്തോ അല്ലാതെയോ ആണ് സമ്പൂര്‍ണയില്‍ അപ്‍ലോഡ് ചെയ്യുക. എന്നാല്‍ അധ്യാപകന് സമ്പൂര്‍ണ പ്ലസ് ആപ് ഉപയോഗിച്ച് കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തില്‍ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യാനാകും. ‘സമഗ്ര’ വിഭവ പോര്‍ട്ടലിലെ പഠനസഹായികള്‍ അനായാസമായി സമ്പൂര്‍ണ്ണ പ്ലസ് ആപ്പ് വഴി കുട്ടികള്‍ക്ക് തുടര്‍ന്ന് ലഭിക്കും. മൊബൈല്‍ ആപ്പായി മാത്രമല്ല വെബ്പതിപ്പായി സാധാരണ കമ്പ്യൂട്ടറുകളിലും സമ്പൂര്‍ണ പ്ലസിലെ സേവനങ്ങള്‍ ലഭ്യമാകും.
സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്കൂളുകളില്‍ രക്ഷിതാവിന് സമ്പൂര്‍ണയില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയും. സമ്പൂര്‍ണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്കൂളുകളിലായിരിക്കും.
കുട്ടികളുടെ ഹാജർനില, പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവയ്ക്കായി സ്കൂളുകൾക്കായി 'സമ്പൂര്‍ണ പ്ലസ് മൊബൈൽ ആപ്പ് ' പ്രവർത്തനം തുടങ്ങി.
അധ്യാപകർക്കും രക്ഷിതാക്കൾക്കും ആപ്പിൽ പ്രത്യേകം ലോഗിൻ സൗകര്യം.
Teacher login ചെയ്യാൻ .... Sampoorna തുറക്കുക .... Dashboard ലുള്ള Data Entry users മെനു click ചെയ്യുക ...
New data entry user Select ചെയ്യുക ....
Details നൽകുക ..... പുതിയ Password നൽകുക .... Create ബട്ടൽ click ചെയ്യുക .... ഡിവിഷനുകൾ പ്രദർശിപ്പിക്കുന്ന window വരും അവിടെ നമുക്ക് class charge ഉള്ള class & Division ൽ ടിക് മാർക്ക് നൽകുക ::::
ഇനി Mobile app ൽ വന്ന് user name ഉം password ഉം അടിച്ച് , Teacher login ചെയ്യാം --'''നമ്മുടെ class ലെ കുട്ടികളെ Manage ചെയ്യാം
No comments:
Post a Comment