Monday, October 16, 2023

STD-8-9-10-FIRST IT MID TERM EXAM-2023-24-CIRCULAR-TOPIC-MODEL QUESTIONS

 


ഹൈസ്കൂൾ ക്ലാസുകളിലെ 202324 അധ്യയന വർഷത്തെ അർദ്ധവാർഷിക ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ







1. അർദ്ധവാർഷിക ഐടി പരീക്ഷ 2023 ഒക്ടോബർ 18-ന് തുടങ്ങി 2023 നവംബർ 15-ന് മുമ്പ് പൂർത്തിയാക്കേണ്ടതും 8, 9, 10 ക്ലാസുകളിലെ എല്ലാ കുട്ടികളും പരീക്ഷയിൽ പങ്കെടുത്തുവെന്ന് ഹെഡ്മാസ്റ്റർ ഉറപ്പാക്കേണ്ടതുമാണ്.

2. ഓരോ ക്ലാസിലും ഐടി പഠിപ്പിക്കുന്ന അധ്യാപകർ SITC/JSITC എന്നിവരുടെ സഹായത്താൽ പ്രഥമാധ്യാപിക/പ്രഥമാധ്യാപകന്റെ നിർദേശാനുസരണം ഐടി പരീക്ഷ യഥാസമയം നടത്തിത്തീർക്കേണ്ടതും റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും കൈറ്റിന്റെ ജില്ലാ ഓഫീസിലും ലഭ്യമാക്കേണ്ടതുമാണ്.

3. ഐടി പരീക്ഷ ഗ്നൂ/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് നടത്തേണ്ടത്. 4. പരീക്ഷാ സമയം ഒരു മണിക്കൂർ ആയിരിക്കും.

5. തിയറി, പ്രാക്ടിക്കൽ ഭാഗങ്ങൾ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കമ്പ്യൂട്ടറിൽ തന്നെയാണ് നടത്തേണ്ടത്.

6. ഐടി പരീക്ഷയുടെ നടത്തിപ്പിന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന പരീക്ഷാ സാമഗ്രികൾ പ്രത്യേകമായി സ്കൂളുകൾക്ക് വിതരണം ചെയ്യുന്നതല്ല. ഐടി@സ്കൂൾ ഉബുണ്ടു 18.04 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ (കൈറ്റ് - സ്കൂളുകൾക്ക് ഔദ്യോഗികമായി വിതരണം ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റം) പ്രവർത്തിക്കുന്ന പരീക്ഷാ സോഫ്റ്റ്വെയർ, പാഡ്, പരീക്ഷാ സർക്കുലർ തുടങ്ങിയവ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ sampoorna.kite.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പരീക്ഷ നടത്തേണ്ടതാണ്.

7. സമ്പൂർണയിലെ ഹെഡ്മാസ്റ്റർ ലോഗിനിൽ Mid Term II Exam 2023-24 എന്ന ഐക്കൺ/ലിങ്കിൽ നിന്നും പരീക്ഷാ സോഫ്റ്റ് വെയർ, പാഡ്, പരീക്ഷാ സർക്കുലർ തുടങ്ങിയവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

8. ഡൗൺലോഡ് ലഭ്യമാകുന്ന ദിവസം പ്രഥമാധ്യാപകന്റെ സാന്നിദ്ധ്യത്തിൽ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യേണ്ടതും ഒരു പെൻഡ്രൈവിൽ കോപ്പി ചെയ്തശേഷം കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ടതും പെൻഡ്രൈവ് പ്രഥമാധ്യാപകൻ സുരക്ഷിതമായി സൂക്ഷിക്കേണ്ടതും പരീക്ഷക്ക് ഉപയോഗിക്കേണ്ട കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ലഭ്യമാക്കേണ്ടതുമാണ്.
9. പരീക്ഷാ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തശേഷം സോഫ്റ്റ്വെയർ അടങ്ങിയ പെൻഡ്രൈവ് പ്രഥമാധ്യാപകൻ തിരികെ വാങ്ങി സുരക്ഷിതമായി സൂക്ഷിക്കേണ്ടതും പരീക്ഷ നടത്തുന്നതിനുള്ള പാഡുകൾ രഹസ്യമായി സൂക്ഷിക്കുന്നതിന് നിർദേശം നൽകേണ്ടതുമാണ്.

10.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജില്ലയിലെ പ്രഥമാധ്യാപകരുടെ യോഗം ചേർന്ന് ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് നിർദേശങ്ങൾ നൽകേണ്ടതും സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കുന്നതിനുളള ക്രമീകരണങ്ങൾ ഒരുക്കേണ്ടതുമാണ് (പരീക്ഷാനടത്തിപ്പ് സംബന്ധിച്ച് സാങ്കേതിക സഹായം ആവശ്യമെങ്കിൽ ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ സേവനംഉപയോഗപ്പെടുത്താവുന്നതാണ്). 

11.അർദ്ധവാർഷിക ഐടി പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുള്ള പാഠഭാഗങ്ങൾ. സ്കോറുകൾ എന്നിവ സംബന്ധിക്കുന്ന വിശദവിവരങ്ങൾ അനുബന്ധം (1) ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ കുട്ടികളെയും അറിയിക്കേണ്ടതും സ്കൂൾ നോട്ടീസ് ബോർഡിൽ പതിപ്പിക്കേണ്ടതുമാണ്.

12.കേൾവിക്കുറവുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ (Special Schools for Hearing Impaired Students) ഐ.ടി പരീക്ഷയ്ക്കുള്ള പ്രത്യേക സോഫ്റ്റ്വെയർ പ്രസ്തുത സ്കൂളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടതാണ്.

13.സ്കൂളുകൾക്ക് ലഭിക്കുന്ന പരീക്ഷാ സോഫ്റ്റ് വെയർ പരസ്യപ്പെടുത്തുകയില്ലായെന്ന് ഉറപ്പുവരുത്തേണ്ട പൂർണ ഉത്തരവാദിത്തം സ്കൂൾ സ്കൂളിനു പുറമേ ഹെഡ്മാസ്റ്റർമാർക്കാണ്.



14.പരീക്ഷാകേന്ദ്രത്തിലെ എല്ലാ കുട്ടികളുടെയും പരീക്ഷ പൂർത്തീകരിച്ചശേഷം പരീക്ഷയ്ക്കുപയോഗിച്ച് എല്ലാ കമ്പ്യൂട്ടറുകളിൽനിന്നുമുള്ള വിവരങ്ങൾ എക്സ്പോർട്ട് ചെയ്ത് സെർവർ കമ്പ്യൂട്ടറിലേക്ക് ഇംപോർട്ട് ചെയ്യുകയും അതിലെ എക്സ്പോർട്ട്, ഫൈനൽ എക്സ്പോർട്ട് സൗകര്യങ്ങൾ ഉപയോഗിച്ച് എക്സ്പോർട്ട് ചെയ്തെടുത്ത ഫയലുകൾ ഒരു ഫോൾഡറിലേക്ക് പകർത്തി സൂക്ഷിക്കേണ്ടതും ഇതിന്റെ കോപ്പി ഒരു സിഡിപെൻഡ്രൈവിൽ എടുത്ത് സുരക്ഷിതമായി സ്കൂളിൽ
 സൂക്ഷിക്കേണ്ടതുമാണ്. 


15.കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് തയാറാക്കി അതിന്റെ പ്രിന്റ് ഔട്ട് എടുക്കുകയും, അതിൽ എല്ലാ കുട്ടികളുടെയും വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഓരോ കുട്ടിക്കും നൽകിയ പ്രാക്ടിക്കൽ മാർക്ക് സ്കോർഷീറ്റിൽ വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പരീക്ഷാ സോഫ്റ്റ്വെയറിലെ Final Export സൗകര്യം ഉപയോഗിച്ച് എക്സ്പോർട്ട് ചെയ്തെടുക്കുന്ന csv ഫയൽ സമ്പൂർണ്ണയിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യം ഉപയോഗിച്ച് 2013 നവംബർ 16 ന് മുമ്പ് അപ്ലോഡ് ചെയ്യേണ്ടതാണ്.

No comments:

Post a Comment