USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
സെറ്റ് 24
1. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയ പാത ഏത്?
2. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു (India Wins Freedom) എന്ന ഗ്രന്ഥം രചിച്ച ദേശീയ നേതാവ്?
3. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി യായ മീശപ്പുലിമല ഏതു ജില്ലയി ലാണ്?
4. ഏറ്റവും വലിയ നിശാശലഭമേത്?
5. കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവി ഏതു മത്സ്യത്തിനാണ് നൽകിയിരിക്കുന്നത്?
6. രാമകൃഷ്ണ മിഷന്റെ സ്ഥാപക നാര്?
7. 'ദക്ഷിണഗംഗ' എന്നറിയപ്പെടുന്ന നദി?
8.പിത്തള (Brass) യിൽ അടങ്ങിയിരി ക്കുന്ന ലോഹങ്ങൾ?
9. “മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ” ഈ വരികൾ ഏതു കൃതി യിലേതാണ്?
10. ഇന്ത്യയിൽ സംസ്കൃതത്തിൽ പുറ ത്തിറങ്ങിയ പ്രഥമ ചലച്ചിത്രം 'ആദി ശങ്കരാചാര്യ'യുടെ സംവിധായക ന്റെ പേര്?
11. ആൻഡമാൻ - നിക്കോബാർ ദ്വീപു കളുടെ തലസ്ഥാനം?
12. പ്രധാനമന്ത്രി മുദ്ര (Mudra) യോജന എന്നതിലെ മുദ്രയുടെ പൂർണരൂപം എന്താണ്?
13. ഇന്ത്യ ഏറ്റവും കൂടുതൽ ഒളിംപിക് മെഡലുകൾ നേടിയ കായിക ഇനം?
14. ആയുർവേദം, യുനാനി, ഹോമി യോപ്പതി, സിദ്ധ, യോഗ, പ്രകൃതി ചികിത്സ എന്നീ ചികിത്സാവിഭാഗ ങ്ങൾക്കായി പ്രവർത്തിക്കുന്ന കേ ന്ദ്രസർക്കാർ വകുപ്പിന്റെ പേര്?
15. ബാലവേല, ഭിക്ഷാടന പ്രവർത്തന ങ്ങൾ തുടങ്ങിയവയിൽ നിന്നും കു ട്ടികളെ മോചിപ്പിക്കുന്നതിനായി കേ രളസർക്കാർ നടപ്പാക്കുന്ന പദ്ധതി?
16. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതം?
17. ലോകപുസ്തകദിനം ഏപ്രിൽ 23നാണ്. ലോക ബാലപുസ്തക ദിനം ഏതു ദിവസമാണ്
18. കേരളസർക്കാരിന്റെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം ആരംഭിച്ചതെവിടെയാണ്?
19. ജാഗോയ് (JAGOI) എന്ന ക്ലാസി ക്കൽ നൃത്തരൂപം ഏതു സംസ്ഥാനത്തിലേതാണ്?
20. താഴെപ്പറയുന്നവർ ഏതൊക്കെ കലാരൂപത്തിലൂടെയാണ് പ്രസിദ്ധ രായത്
a) വി. സാംബശിവൻ, 6) കലാമ ണ്ഡലം കൃഷ്ണൻ നായർ, c) അമ്മ ന്നൂർ മാധവചാക്യാർ, (d) ഞെരള രാമപ്പൊതുവാൾ.
ഉത്തരങ്ങൾ
1. ദേശീയപാത -66
2.മൗലാനാ അബുൾ കലാം ആസാദ്
3.ഇടുക്കി
4. അറ്റ്ലസ് മോത്ത്
5.കരിമീൻ (Pearlspot)
6.സ്വാമി വിവേകാനന്ദൻ
7. കാവേരി
8. കോപ്പർ, സിങ്ക്
9. ജ്ഞാനപ്പാന പൂന്താനം രചിച്ചത്
10. ജി.വി അയ്യർ
11. പോർട്ട് ബ്ലെയർ
12. മൈക്രോ യൂണിറ്റ്സ്
ഡെവലപ്മെന്റ് ആന്റ് റെഫിന ൻസ് ഏജൻസി.
13. ഹോക്കി
14. ആയുഷ്
15. ശരണബാല്യം
16. ശെന്തുരുണി
17. ഏപ്രിൽ 2
18. കൊല്ലം
19. മണിപ്പൂർ
20. (a) കഥാപ്രസംഗം, (b) കഥകളി, (c) കൂടിയാട്ടം, (d) സോപാനസംഗീതം
No comments:
Post a Comment