USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
സെറ്റ് 25
1. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റ ത്തുള്ള ജില്ല?
2. സർക്കാർ പ്രത്യേക ആവശ്യങ്ങൾ ക്കായി ചുമത്തുന്ന അധികനികുതി ഏതു പേരിൽ അറിയപ്പെടുന്നു?
3. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന പരിസ്ഥിതി സംഘടന
യുടെ എംബ്ലത്തിൽ ചിത്രീകരിച്ചിരിക്കുന്ന മൃഗം
4.പ്രകാശത്തിന് സൂര്യനിൽ നിന്നും ഭൂമിയിലെത്താൻ വേണ്ട സമയം?
5. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
6. അച്ചിപ്പുടവ സമരത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ?
7. പ്ലേഗ് പരത്തുന്ന ജീവി?
8. ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ നൽകു ന്ന മുദ്ര
9. വിശ്വനാഥൻ ആനന്ദ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
10. കേരളത്തിൽ ഏതു ദിവസമാണ് വായനദിനമായി ആചരിക്കുന്നത്?
11. 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്ന ഇംഗ്ലിഷ് നോവലെഴുതിയ മലയാളി?
12. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ഓഫിസ് ആയിരു ന്ന തീൻമൂർത്തി ഭവനിലെ നെഹ്റു മ്യൂസിയം ഇനി ഏതു പേരിൽ അറിയപ്പെടും?
13. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന പൊതു മേഖലാ സ്ഥാപനമേത്?
14. ഒരു രാജ്യത്തിന്റെ പേരിലറിയ പ്പെടുന്ന ഏക മഹാസമുദ്രം?
15. മലബാർ കലാപത്തെത്തുടർന്ന് 'വാഗൺ ട്രാജഡി എന്ന ദുരന്ത മുണ്ടായ വർഷം?
16. നമ്മുടെ ദേശീയ പതാകയിലെ അശോകചക്രത്തിൽ എത്ര ആര ക്കാലുകളുണ്ട്?
17. നിള, പേരാർ എന്നീ അപരനാമങ്ങ ളുള്ള കേരളത്തിലെ നദി?
18. മലബാറിലെ ജനങ്ങളുടെ ജീവിത ദുരിതം മദ്രാസ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ 1936-ൽ പട്ടിണി ജാഥ നയിച്ച നേതാവാര്?
19. ഒരു ബ്രോഡ് ഗേജ് തീവണ്ടിപ്പാത യിൽ പാളങ്ങൾ തമ്മിലുള്ള അകല മെത്രാ
20. 'കുഴിവെട്ടി മൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്കു നമ്മൾ' - ആരുടെ വരികൾ?
ഉത്തരങ്ങൾ
1. കന്യാകുമാരി
2. സെസ്സ്
3. ജയന്റ് പാണ്ട
4. എട്ടുമിനിറ്റ്
5. എറണാകുളം
6.ആറാട്ടുപുഴ വേലായുധപ്പണിക്കർ
7. എലിച്ചെള്ള്
8. അഗ്മാർക്ക്
9. ചെസ്സ്
10. ജൂൺ 19 (പി. എൻ. പണിക്കരുടെ ചരമദിനം)
11. അരുന്ധതി റോയി
12. പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം
13. ഇന്ത്യൻ റെയിൽവേ
14. ഇന്ത്യൻ മഹാസമുദ്രം
15. 1921
16, 24
17. ഭാരതപ്പുഴ
18. എ.കെ ഗോപാലൻ എകെജി
19, 1,676 മീറ്റർ
20. ഇടശ്ശേരി ഗോവിന്ദൻ നായർ
No comments:
Post a Comment