നാളെ തുടങ്ങുന്ന പരീക്ഷയ്ക്ക് അവസാനവട്ട ഒരുക്കം
SSLC MODEL IT പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ .അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള വഴികള്‍
QUESTION BANK
QUESTION BANK
ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം
- ഒരുമണിക്കൂര്‍
മാര്‍ക്ക്
- തിയറി: 10
- പ്രാക്ടിക്കല്‍: 28
- പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്:2
- സി.ഇ : 10
- ആകെ: 50
ഐടി പരീക്ഷയക്ക് തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങിനെ രണ്ട് ഭാഗങ്ങളുണ്ട് .
ഭാഗം I - തിയറി
- ഐ സി ടി പാഠപുസ്തകത്തില്ലെ എല്ലാ അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളാണ് തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക . രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.
വിഭാഗം 1 (Group 1) : Multiple Choice Questions
- തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് ½ സ്കോറാണ്, 10 ചോദ്യങ്ങളുണ്ടകും
വിഭാഗം 2 (Group 2): Very Short Answer Questions
- തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടകും
ഭാഗം II - പ്രാക്ടിക്കല്‍
- നാല് വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ വിഭാഗത്തിലും ലഭ്യമാകുന്ന രണ്ട് ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.
- ഡിസൈനിങ്ങിന്റെ ലോകത്തേക്ക്, ഭൂപട വായന
( MAP READING, THE WORLD OF DESIGNING)
- പ്രസിദ്ധീകരണത്തിലേക്ക് ( PUBLISHING)
- പൈത്തണ്‍ ഗ്രാഫിക്സ്, വിവര സഞ്ചയം – ഒരാമുഖം
(PYTHON GRAPHICS, DATABASE- AN INTRODUCTION)
- വെബ് ഡിസൈനിങ് മിഴിവോടെ, ചലിക്കും ചിത്രങ്ങള്‍
(ATTRACTIVE WEB DESIGNING, MOVING IMAGES)
പരീക്ഷയെ അഭിമുഖീകരിക്കുന്ന വിധം
- പരീക്ഷാഹാളിലേക്ക് ഫ്ളാഷ് ഡ്രൈവ്, മൊബൈല്‍ഫോണ്‍ സ്മാര്‍ട്ട് വാച്ച്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകരുത്
- പരീക്ഷ തുടങ്ങി കൃത്യം ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്
- തിയറി എക്സാമിന്റെ മൂല്യ നിര്‍ണയം സോഫ്റ്റ്്വെയറാണ് നിര്‍ണയിക്കുന്നത്
- തിയറി എക്സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്സാമിലേക്ക് കടക്കാവുന്നതാണ്
- പ്രാക്ടിക്കല്‍ എക്സാമിന്റെ മൂല്യ നിര്‍ണയം ഇന്‍വിജലേറ്ററായിരിക്കും പരിഗണിക്കുക
- പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ്വെയറില് എന്റര്‍ ചെയ്യുക
- സ്റ്റാര്‍ട്ട് എക്സാം ബട്ടന് പ്രസ് ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം സോഫ്റ്റ്്വെയറാണ് കൗണ്ട് ഡൗണ്‍ ചെയ്യുന്നത്
- പ്രക്ടിക്കല്‍ സെഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ടലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യനമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്മാത്രം
- പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യത്തിനും ചോഴ്്സ് ഉണ്ടായിരിക്കുന്നതാണ് ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക
- ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട് ബട്ടന് പ്രസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.
No comments:
Post a Comment