Thursday, April 18, 2024

ഹരിതം ക്വിസ്സ്‌-SET-5

  

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍




1. മിന്നാമിനുങ്ങിൻ പ്രകാശം നൽകുന്ന രാസവസ്തു?


2.ആനകൾ സദാസമയവും ചെവി ആട്ടി ക്കൊണ്ടിരിക്കുന്നതിന് കാരണം


3.ഉറുമ്പുകൾ ജാഥപോലെ വരിവരിയായി പോകുന്നു. കാരണം?


4.'സിന്ധു' എന്ന പേരിലുള്ള മാമ്പഴയിനത്തിന്റെ പ്രത്യേകത.


5.ലോക വന്യജീവി വാരാഘോഷം ഏത മാസത്തിലാണ്?


6.ഒരു മനുഷ്യശരീരത്തിൽ ശരാശരി എത ലിറ്റർ രക്തം കാണും


7.അടുത്തകാലത്ത് RABIES അറിയേണ്ടതെല്ലാം' എന്ന എന്ന പഠന ഗ്രന്ഥം

തയ്യാറാക്കിയത്‌ ആര്?


8. ചെറുവയല്‍ രാമന്‍  ഏതിലാണ് ആഗോളപ്പെരുമ നേടിയത്?


9. കർണാടകത്തിലെ ഏതു സ്ഥലത്താണ് നായക്കുവേണ്ടി ക്ഷേത്രമുള്ളത്?


10. "ഫ്രോഗ്‌ മാൻ ഓഫ് ഇന്ത്യ' എന്നു വിശേഷിപ്പിക്കുന്ന ലോകപ്രശസ്ത ഗവേഷകൻ ആര്?



ഉത്തരങ്ങൾ

1. ലൂസിഫെറിൻ

2.. ശരീഷ്മാവ് നിയന്ത്രിച്ചു നിർത്താൻ (ആനയ്ക്ക് വിയർപ്പുഗ്രന്ഥികളില്ല)

3. ഉറുമ്പുകൾ വരിവരിയായിട്ടേ പോകു ന്നുള്ള കാരണം ഉറുമ്പു പാദിപ്പിക്കുന്ന ഫെറോമോൺ വഴിനീളെ പുറപ്പെടുവിച്ചു കൊണ്ടാണ് ഇവറ്റകളുടെ യാത്ര, വഴി തിരിച്ചറിഞ്ഞ് അതിലൂടെയാണ് ഉറുമ്പുകൾ സഞ്ചരിക്കുക.

4. മാങ്ങയണ്ടി (വിത്ത്) ഇല്ലാത്ത മാമ്പഴയിനം 

5. ഒക്ടോബർ

6. 5.3 ലിറ്റർ രക്തം

7. ഡോ. എൻ. അജയൻ

8. ഫോക് ലോർ രംഗത്തെ ഏറ്റവും ഉന്നതമായ പി.കെ. കാളൻ പുരസ്കാര ജേതാവാണ് നെല്ലച്ചന്‍ (ചെറുവയൽ രാമൻ). പരമ്പരാഗ നെൽവിത്തുകൾ പുതിയ തലമുറയ്ക്കായി പരിചയപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു

9. കർണാടകത്തിലെ ചന്ന പട്ടണം. ഇവിടെയാണ് ചന്നപട്ടണ നായ ക്ഷേത്രമുള്ളത്. 

10. ഡോ. എസ്. ഡി. ബിജു



No comments:

Post a Comment