സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
621) ഇന്ത്യയുടെ ദേശീയ കലണ്ടർ ( ഔദ്യോഗിക സിവിൽ കലണ്ടർ )
ഉത്തരം : ശകവർഷം
622) ഇന്ത്യയുടെ ദേശീയ പക്ഷി
ഉത്തരം : മയിൽ
623) ഇന്ത്യയുടെ ദേശീയ ഫലം
ഉത്തരം : മാമ്പഴം
624) ഇന്ത്യയുടെ ദേശീയ വൃക്ഷം
ഉത്തരം : പേരാൽ
625) ഇന്ത്യയുടെ ദേശീയ കറൻസി
ഉത്തരം : ഇന്ത്യൻ രൂപ
626) ഇന്ത്യയുടെ ദേശീയ പതാക ഏത് പേരിലാണ് അറിയപ്പെടുന്നത്
ഉത്തരം : ത്രിവർണ പതാക
627) ദേശീയ പതാകയുടെ വീതിയുടെയും നീളത്തിന്റെയും അനുപാതം
ഉത്തരം : 2 : 3
628) ദേശീയ പതാക രൂപകൽപ്പന ചെയ്തത്
ഉത്തരം : പിoഗളി വെങ്കയ്യ
629) മുകളിൽ കുങ്കുമ നിറവും താഴെ പച്ചനിറവും ഉള്ള ദേശീയ പതാകയുടെ മധ്യത്തിലുള്ള നിറം
ഉത്തരം : വെള്ള
630) മധ്യത്തിനായി നാവിക നീല നിറത്തിലുള്ള അശോകേക്രത്തിന് എത്ര ആരങ്ങൾ ഉണ്ട്
ഉത്തരം : 24
631) ഇന്ത്യയുടെ ദേശീയ മുദ്ര
ഉത്തരം : സിംഹ മുദ്ര
632) സിംഹമുദ്ര ദേശീയ ചിഹ്നമായി സ്വീകരിച്ചത്
ഉത്തരം : 1950 ജനുവരി 26
633) ഇന്ത്യയുടെ ദേശീയ ചിഹ്നം എടുത്തിട്ടുള്ളത് എവിടെ നിന്ന്
ഉത്തരം : അശോകസ്തംഭം
634) ദേശീയ ചിഹ്നത്തിന്റെ താഴെ എഴുതിയിരിക്കുന്ന ദേശീയ മുദ്രാവാക്യം
ഉത്തരം : സത്യമേവ ജയതേ
635 ഏതു ഉപനിഷത്തിൽ നിന്നാണ് ദേവനാഗരി ലിപിയിൽ എഴുതിയിരിക്കുന്ന ഈ മുദ്രാവാക്യം എടുത്തിട്ടുള്ളത്
ഉത്തരം : മുണ്ഡകോപനിഷത്ത്
636) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ ആദ്യമായി ഏത് ഭാഷയിലാണ് എഴുതപ്പെട്ടത്
ഉത്തരം : തെലുങ്ക്
637) ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചത് ഒരു തെലുങ്ക് എഴുത്തുകാരനാണ്. ആരാണ് ഇദ്ദേഹം
ഉത്തരം : വെങ്കട സുബ്ബറാവു
638) ഇന്ത്യ കൂടാതെ ഏത് രാജ്യത്തിന്റെ കൂടി ദേശീയ പുഷ്പമാണ് താമര
ഉത്തരം : ഈജിപ്ത്
639) ദേശീയ നദിയായ ഗംഗയുടെ അഴിമുഖത്ത് ഉള്ള ദ്വീപ്
ഉത്തരം : ഗംഗ സാഗർ ദ്വീപ്
640) റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസി
ഉത്തരം : ഇന്ത്യൻ രൂപ
No comments:
Post a Comment