Wednesday, May 29, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-125

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM



481) കരിങ്കൽ ഖ്വാറികൾക്കും ധാന്യുല്പാദനത്തിനും  പഞ്ഞി കൃഷിക്കും പ്രസിദ്ധമായ വാറങ്കൽ ഏതു സംസ്ഥാനത്ത്  
 ഉത്തരം  : തെലുങ്കാന 
  
482) തെലുങ്കാനയുടെ തലസ്ഥാനം 
 ഉത്തരം  : ഹൈദരാബാദ് 

483)ഏറ്റവും വലിയ നഗരം
 ഉത്തരം : ഹൈദരാബാദ്   

484) തെലുങ്കാന സംസ്ഥാനം നിലവിൽ വന്നത്
ഉത്തരം : 2014 ജൂൺ 2 ന് 

485) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : തെലുങ്ക്

486) ഏതു സംസ്ഥാനം വിഭജിച്ചാണ് തെലുങ്കാന രൂപം കൊണ്ടത് 
 ഉത്തരം  : ആന്ധ്ര പ്രദേശ് 
  
487) പ്രശസ്തമായ കോഹിനൂർ രത്നം  ലഭിച്ച ഗോൽകൊണ്ട എന്ന രത്ന ഖനി   ഏത് ജില്ലയിൽ
 ഉത്തരം  : ഹൈദരാബാദ് ( തെലുങ്കാന )

488) ഗോൽകൊണ്ട എന്ന വാക്കിനർത്ഥം 
 ഉത്തരം : വൃത്താകൃതിയിലുള്ള കുന്ന്    

489) ഹൈദരാബാദ് പട്ടണം ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
ഉത്തരം : മുസി  

490) രാമോജി ഫിലിം സിറ്റി ഏത് നഗരത്തിലാണ് 
 ഉത്തരം  : ഹൈദരാബാദ്

491) പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി 1591ൽ നിർമ്മിച്ച  സ്മാരകം 
 ഉത്തരം  : ചാർമിനാർ ( ഹൈദരാബാദ് )
  
492)' ചാർമിനാർ' എന്നതിന്റെ അർത്ഥം  
 ഉത്തരം  : നാലു മിനാരങ്ങൾ ഉള്ള പള്ളി  

493) തെലുങ്കാനയിലെ ഇരട്ട നഗരങ്ങൾ
 ഉത്തരം : ഹൈദരാബാദ്, സെക്കന്തരാബാദ് 

494) ഇവയെ തമ്മിൽ വേർതിരിക്കുന്ന തടാകം
ഉത്തരം : ഹുസൈൻ സാഗർ തടാകം

495) തെലുങ്കാനയെ കൂടാതെ മറ്റേത് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ് ഹൈദരാബാദ് 
 ഉത്തരം  : ആന്ധ്ര പ്രദേശ്

496) ഋഗ്വേദത്തിൽ  രാഷ്ട്ര എന്നറിയപ്പെടുന്നതും അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുമായ സംസ്ഥാനം 
 ഉത്തരം  : മഹാരാഷ്ട്ര 
  
497) മഹാരാഷ്ട്രയുടെ തലസ്ഥാനം   
 ഉത്തരം  : മുംബൈ 

498) പ്രധാന ഭാഷ 
 ഉത്തരം : മറാഠി 

499) ഏറ്റവും വലിയ നഗരം
ഉത്തരം : മുംബൈ 

500) മുംബൈ നഗരം മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്
 ഉത്തരം  : ബോംബെ  

No comments:

Post a Comment