സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
181) 'വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് ' കേരള സർക്കാർ ക്യാമ്പയിന്റെ പേര്
ഉത്തരം : വിവ
182) ബഹിരാകാശത്ത് മനുഷ്യരെ എത്തിക്കാനുള്ള ഇന്ത്യയുടെ പദ്ധതി
ഉത്തരം : ഗഗൻയാൻ
183) വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എല്ലാ വീടുകളിലും എൽ.ഇ.ഡി ബൾബുകൾ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി
ഉത്തരം : ഫിലമെന്റ് രഹിത കേരളം
184) ബധിരരായ കുട്ടികൾക്ക് ശസ്ത്രക്രിയയ്ക്ക് ധന സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി
ഉത്തരം : ശ്രുതി തരംഗം
185) മലയാള മനോരമ ദിനപത്രം മികച്ച കർഷക പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നതിനായി നൽകുന്ന പുരസ്കാരം
ഉത്തരം : കർഷകശ്രീ അവാർഡ്
186) ഇന്ത്യയിൽ ആദ്യമായി 'റോഡ് സുരക്ഷ' പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനം
ഉത്തരം : കേരളം
187) ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്തരൂപം
ഉത്തരം : കൂടിയാട്ടം
188) ഐ.എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ കളക്ടറേറ്റ്
ഉത്തരം : കോട്ടയം കലക്ടറേറ്റ്
189) ഈയടുത്ത് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയ കേരളത്തിലെ സർവകലാശാല
ഉത്തരം : കുസാറ്റ് ( കൊച്ചിൻ യൂണിവേഴ്സിറ്റി )
190) ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം
ഉത്തരം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ( നെടുമ്പാശ്ശേരി )
191) 2023 ലെ വയലാർ അവാർഡ് ജേതാവ്
ഉത്തരം : ശ്രീകുമാരൻ തമ്പി
192) ശ്രീകുമാരൻ തമ്പിക്ക് വയലാർ അവാർഡ് ലഭിച്ച ആത്മകഥ
ഉത്തരം : ജീവിതം ഒരു പെൻഡുലം
193) 2023ലെ ഹരിവരാസന പുരസ്കാരം ലഭിച്ചത്
ഉത്തരം : ശ്രീകുമാരൻ തമ്പി ( കറുപ്പും വെളുപ്പും മായാ വർണ്ണങ്ങളും )
194) 2023ലെ അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ്
ഉത്തരം : സുഭാഷ് ചന്ദ്രൻ ( സമുദ്രശില എന്ന നോവലിന് )
195) 2023 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടിയത്
ഉത്തരം : പ്രിയ .എ .എസ് ( പെരുമഴയത്തെ കുഞ്ഞിതളുകൾ )
196) 2023 ൽ ഓടക്കുഴൽ അവാർഡ് നേടിയത്
ഉത്തരം : അംബികാ സുതൻ മങ്ങാട് (പ്രാണവായു )
197)2023 ൽ ശ്രീ സ്വാതി തിരുനാൾ സംഗീത വേദിയുടെ സംഗീത പുരസ്കാരം ലഭിച്ചത്
ഉത്തരം : പി. ജയചന്ദ്രൻ
198) 2023 ല്‍ വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ ബഷീർ പുരസ്കാരം ലഭിച്ചത്
ഉത്തരം : എം മുകുന്ദൻ ( നൃത്തം ചെയ്യുന്ന കുടകൾ എന്ന നോവലിന് )
199) ഗുരുവായൂർ ദേവസ്വത്തിന്റെ ഈ വർഷത്തെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചത്
ഉത്തരം : മധുസൂദനൻ നായർ
200) 2023ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം ലഭിച്ചത്
ഉത്തരം : എസ് .ആർ. ശക്തിധരൻ
No comments:
Post a Comment