സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
401) നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യക്കാരൻ
ഉത്തരം : രവീന്ദ്രനാഥ ടാഗോർ ( പശ്ചിമബംഗാൾ)
402) രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച വർഷം
ഉത്തരം : 1913 ( ഗീതാഞ്ജലി)
403) യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമബംഗാളിലെ വന്യജീവി സങ്കേതം
ഉത്തരം : സുന്ദർബൻസ് ദേശീയോദ്യാനം
404) ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ എന്നറിയപ്പെടുന്നത്
ഉത്തരം : സുന്ദർബൻസ്
405) ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം (നദീജന്യ കണ്ടൽക്കാട് )
ഉത്തരം : സുന്ദർബൻസ് ( പശ്ചിമബംഗാൾ )
406) അൽബേനിയയിൽ ജനിച്ച് കൊൽക്കത്തയിൽ ജീവിതം സമർപ്പിച്ച ക്രൈസ്തവ സന്യാസിനി
ഉത്തരം : മദർ തെരേസ.
407) ഇന്ത്യയിൽ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
ഉത്തരം : പശ്ചിമബംഗാൾ
408) ഇന്ത്യയിലെ ആദ്യത്തെ അണ്ടർഗ്രൗണ്ട് റെയിൽവേ
ഉത്തരം : കൊൽക്കത്ത മെട്രോ
409) ഇന്ത്യയിലെ ആദ്യത്തെ IIT (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി )
ഉത്തരം : ഘരഗ്പൂർ (1951)
410) ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് പത്രം
ഉത്തരം : ദി ബംഗാൾ ഗസറ്റ് (1780)
411) ഹിമാലയൻ താഴ് വര പർവ്വതങ്ങളാൽ ചുറ്റപ്പെട്ട കൊച്ചു സംസ്ഥാനം
ഉത്തരം : സിക്കിം
412) തലസ്ഥാനം
ഉത്തരം : ഗാങ് ടോക്ക്
413) ഔദ്യോഗിക ഭാഷ
ഉത്തരം : നേപ്പാളി, ഇംഗ്ലീഷ്
414) സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശുചിത്വ വിനോദ സഞ്ചാര കേന്ദ്രം
ഉത്തരം : ഗാങ് ടോക്ക്
415) ഈ സംസ്ഥാനത്ത് ഉൾപ്പെടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്ന്
ഉത്തരം : കാഞ്ചൻ ജംഗ
416) ഏറ്റവും ജനസംഖ്യ കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
ഉത്തരം : സിക്കിം
417) സിക്കിമിലെ ഏറ്റവും വലിയ നഗരം
ഉത്തരം : ഗാങ് ടോക്ക്
418) പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി
ഉത്തരം : കാഞ്ചൻ ജംഗ
419) ഇന്ത്യയുടെ എത്രാമത്തെ സംസ്ഥാനം ആണ് സിക്കിം
ഉത്തരം : 22
420) പുതിയ കൊട്ടാരം എന്ന് പേരിനർത്ഥമുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തരം : സിക്കിം
No comments:
Post a Comment