സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
81) കേരളത്തിലെ സർക്കാർ മുതല വളർത്തു കേന്ദ്രം
ഉത്തരം : പെരുവണ്ണാമൂഴി ( കോഴിക്കോട് ജില്ല )
82) കേരളത്തിലെ (ഇന്ത്യയിലെ തന്നെ) ആദ്യത്തെ തേക്കിൻ തോട്ടം
ഉത്തരo : നിലമ്പൂർ ( മലപ്പുറം )
83) കോഴിക്കോട് ജില്ലയിലുള്ള തടി വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം
ഉത്തരം : കല്ലായി
84) കേരളത്തിലെ (ലോകത്തിലെ തന്നെ) ഏറ്റവും വലിയ എലിഫന്റ് പാർക്ക്
ഉത്തരം : പുന്നത്തൂർ കോട്ട ( തൃശ്ശൂർ )
85) വരയാടുകളുടെ സംരക്ഷണ കേന്ദ്രം
ഉത്തരം : ഇരവികുളം ദേശീയോദ്യാനം (ഇടുക്കി ജില്ല)
86) കേരളത്തിലെ മയിൽ സംരക്ഷണ കേന്ദ്രം
ഉത്തരം : ചൂലന്നൂർ / മയിലാടുംപാറ ( പാലക്കാട് ജില്ല )
87) കേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
ഉത്തരo : ഇരവികുളം ( ഇടുക്കി ജില്ല )
88) കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനo
ഉത്തരം : ഇരവികുളം ( ഇടുക്കി ജില്ല )
89) കേരളത്തിലെ ഏറ്റവുo ചെറിയ ദേശീയോദ്യാനം
ഉത്തരം : പാമ്പാടും ചോല ( ഇടുക്കി )
90) ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല
ഉത്തരം : ഇടുക്കി ജില്ല
91) നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്
ഉത്തരം : പുന്നമടക്കായൽ ( ആലപ്പുഴ ജില്ല )
92) നെഹ്റു ട്രോഫി വള്ളംകളിയുടെ ആദ്യത്തെ പേര്
ഉത്തരo : പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി
93) ആരുടെ കേരള സന്ദർശനത്തോടനുബന്ധിച്ചാണ് നെഹ്റുട്രോഫി വളളം കളി ആരംഭിക്കുന്നത്
ഉത്തരം : ജവഹർലാൽ നെഹ്റു
94) എല്ലാവർഷവും ഏതു ദിവസമാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്
ഉത്തരം : ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച
95) വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വള്ളം
ഉത്തരം : ചുണ്ടൻ വള്ളം
96) തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ
ഉത്തരം : ഭവാനി, പാമ്പാർ
97) ഭാരതപ്പുഴയുടെ മറ്റൊരു പേര്
ഉത്തരo : നിള , പൊന്നാനി
98) കർണാടകയിലേക്ക് ഒഴുകുന്ന കേരളത്തിലെ നദി
ഉത്തരം : കബനി
99) ഏതു നദിക്ക് കുറുകെയാണ് ഇടുക്കി ഡാം
ഉത്തരം : പെരിയാർ
100) 'കേരളത്തിന്റെ ജീവരേഖ 'എന്നറിയപ്പെടുന്ന ഞാൻ തന്നെയാണ് അവിടത്തെ ഏറ്റവും നീളം കൂടിയ നദി
ഉത്തരം : പെരിയാർ
No comments:
Post a Comment