Saturday, May 25, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-120

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


381) പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം 
 ഉത്തരം  : ബീഹാർ  
  
382) ബുദ്ധ   വിഹാരങ്ങളുടെ നാട് എന്ന അർത്ഥത്തിൽ പേര് ലഭിച്ച സംസ്ഥാനം  
 ഉത്തരം  : ബീഹാർ  

383) ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വൈഫൈ ശൃംഖലയുള്ള നഗരം 
 ഉത്തരം : പാറ്റ്ന   

384) ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്     
 ഉത്തരം  : ഗംഗ 

385) ബീഹാറിന് സംസ്ഥാന പദവി ലഭിച്ച വർഷം 
 ഉത്തരം : 1950 ജനുവരി 26  

386) ഭൂമിശാസ്ത്രപരമായി സിംഹഭാഗവും    ച്ചോട്ടാ നാഗ്പൂർ പീഠഭൂമിയിൽ  ഉൾപ്പെടുന്ന സംസ്ഥാനം 
 ഉത്തരം  :  ഝാർഖണ്ഡ്  
  
387) ഝാർഖണ്ഡിന്റെ തലസ്ഥാനം  
 ഉത്തരം  : റാഞ്ചി  

388) ഔദ്യോഗിക ഭാഷ  
 ഉത്തരം : ഹിന്ദി  

389)  ഝാർഖണ്ഡ് രൂപീകൃതമായത് 
 ഉത്തരം  : 2000 നവംബർ 15 

390) ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപീകരിച്ചത്  
 ഉത്തരം : ബീഹാർ 


391) ഇന്ത്യയിലെ 28 മത്തെ സംസ്ഥാനം  
 ഉത്തരം  :  ഝാർഖണ്ഡ്  
  
392) ഇന്ത്യയുടെ ഉരുക്കു നഗരo
 ഉത്തരം  : ജംഷഡ്പൂർ  (ഝാർഖണ്ഡ്)

393) കുറ്റിക്കാടുകളുടെ നാട് എന്ന പേരിന് അർത്ഥമുള്ള സംസ്ഥാനം  
 ഉത്തരം :  ഝാർഖണ്ഡ്

394) ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം
 ഉത്തരം  : ഝാർഖണ്ഡ്

395) ആദിവാസി സംസ്ഥാനം എന്നറിയപ്പെടുന്നത്
 ഉത്തരം :  ഝാർഖണ്ഡ്

396) 'എല്ലാ സാംസ്കാരിക സവിശേഷതകളുടെയും കേന്ദ്രം 'എന്നറിയപ്പെടുന്ന സംസ്ഥാനം 
 ഉത്തരം  :  പശ്ചിമബംഗാൾ  
  
397) തലസ്ഥാനം  
 ഉത്തരം  : കൊൽക്കത്ത

398) ഔദ്യോഗിക ഭാഷ  
 ഉത്തരം : ബംഗാളി   

399) രൂപീകൃതമായത് 
 ഉത്തരം  : 1947 

400) മിന്നൽ പിണരുകളുടെ നാട് എന്നറിയപ്പെടുന്നത് 
 ഉത്തരം : ഡാർജിലിംഗ്  ( പശ്ചിമബംഗാൾ  )

No comments:

Post a Comment