Saturday, May 25, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-119

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


361) ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം  
 ഉത്തരം  : ഉത്തർപ്രദേശ്  
  
362) ഏറ്റവും കൂടുതൽ ഗ്രാമങ്ങൾ ഉള്ള സംസ്ഥാനം   
 ഉത്തരം  : ഉത്തർപ്രദേശ്     

363) ജവഹർലാൽ നെഹ്റുവിന്റെ ജന്മസ്ഥലം 
 ഉത്തരം  : അലഹബാദ് (ഉത്തർപ്രദേശ് )  

364) ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്  
 ഉത്തരം :  ആഗ്ര  ( ഉത്തർപ്രദേശ് )  

365) ഷാജഹാൻ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്  
 ഉത്തരം : ആഗ്ര ( ഉത്തർപ്രദേശ്  )

366) ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് 
 ഉത്തരം  : യമുന    
  
367) തന്റെ പത്നിയായ മുംതാസിന്റെ ഓർമ്മയ്ക്കായി ഏത് മുകഗൾ ചക്രവർത്തിയാണ് ഇത് പണികഴിപ്പിച്ചത്  
 ഉത്തരം  : ഷാജഹാൻ      

368) 22 വർഷത്തോളമെടുത്തു പൂർത്തിയാക്കിയ ഈ സ്മാരകം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്  
 ഉത്തരം  : വെണ്ണക്കല്ല്  ( white marbles )  

369) യുനെസ്കോ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ താജ്മഹലിനെ ഉൾപ്പെടുത്തിയത്
 ഉത്തരം : 1983 ൽ 

370) കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നു താജ്മഹലിനെ വിശേഷിപ്പിച്ചത് 
 ഉത്തരം : രവീന്ദ്രനാഥ ടാഗോർ  

371) ഇന്ത്യയുടെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്നതും  ഹിന്ദുമതത്തിലെ വേദ സംസ്കാരത്തിന്റെ ഉറവിടം എന്ന് കരുതപ്പെടുന്നതുമായ സംസ്ഥാനം 
 ഉത്തരം  : ഹരിയാന   
  
372) ഹരിയാനയുടെ തലസ്ഥാനം 
 ഉത്തരം  :  ചണ്ഡീഗഡ്      

373) പ്രധാന ഭാഷ   
 ഉത്തരം  : ഹിന്ദി 

374) മഹാഭാരതയുദ്ധം നടന്നു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം  
 ഉത്തരം : കുരുക്ഷേത്ര ( ഹരിയാന )

375) സംസ്ഥാന ആകും മുൻപ് ഹരിയാന ഏത്  പ്രദേശത്തിന്റെ ഭാഗമായിരുന്നു  
 ഉത്തരം : പഞ്ചാബ്   

376) ലോകത്തിലെ ആദ്യ അന്താരാഷ്ട്ര റസിഡൻഷ്യൽ  സർവകലാശാലയായ നളന്ദ ഏതു സംസ്ഥാനത്ത് 
 ഉത്തരം  : ബീഹാർ  
  
377) തലസ്ഥാനം 
 ഉത്തരം  : പാറ്റ്ന  

378)പാറ്റ്ന നഗരത്തിന്റെ പഴയപേര്
 ഉത്തരം : പാടലീപുത്രം    

379) ഔദ്യോഗിക  ഭാഷ   
 ഉത്തരം  : ഹിന്ദി 

380) ബീഹാറിന്റെ ദുഃഖം (ഇന്ത്യയുടെ ദുഃഖം) എന്നറിയപ്പെടുന്ന നദി  
 ഉത്തരം : കോസി 


No comments:

Post a Comment