Wednesday, May 29, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-122

 

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


421) ഹിമാലയൻ താഴ്വരയുടെ  കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതുമായ ഇന്ത്യൻ  സംസ്ഥാനം 
 ഉത്തരം  : ആസാം  
  
422) ആസാമിന്റെ തലസ്ഥാനം 
 ഉത്തരം  : ദിസ്പൂർ 

423) ആസാമിലെ പ്രധാന പട്ടണം 
 ഉത്തരം : ഗുവാഹത്തി  

424) പ്രധാന ഭാഷ 
 ഉത്തരം  : ആസാമീസ്   

425) ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത് 
 ഉത്തരം : ആസാം  


426) ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം 
 ഉത്തരം  : ആസാം  
  
427) ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
 ഉത്തരം  : ബ്രഹ്മപുത്ര

428) ബ്രഹ്മപുത്രയുടെ ദാനം എന്നറിയപ്പെടുന്ന സംസ്ഥാനം
 ഉത്തരം : ആസാം   

429) വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന് ലോകപ്രസിദ്ധമായ ദേശീയോദ്യാനം 
 ഉത്തരം  : കാസിരംഗ ദേശീയോദ്യാനം 

430) കാസിരംഗ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്  
 ഉത്തരം : ആസാം  

431) നാഗങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
 ഉത്തരം  : നാഗാലാൻഡ് 
  
432) തലസ്ഥാനം 
 ഉത്തരം  : കൊഹിമ 

433) പ്രധാന പട്ടണം ( ഏറ്റവും വലിയ നഗരം)
 ഉത്തരം : ദിമാപൂർ  

434) ഔദ്യോഗിക  ഭാഷ 
 ഉത്തരം  : ഇംഗ്ലീഷ്    

435) കിഴക്കിന്റെ സ്വിറ്റ്സർലൻഡ്  എന്നറിയപ്പെടുന്നത് 
 ഉത്തരം : നാഗാലാൻഡ്   

436) രണ്ടാം ലോകമഹായുദ്ധത്തിൽ മരണമടഞ്ഞ ഇന്ത്യൻ ജവാന്മാരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ 
 ഉത്തരം  : കൊഹിമ   (നാഗാലാൻഡ് )
  
437) കൊഹിമയുടെ പഴയ പേര് 
 ഉത്തരം  : കെവീര 

438) ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം 
 ഉത്തരം : നാഗാലാൻഡ്   

439) നാഗാലാൻഡുമായി അതിർത്തിയുള്ള വിദേശ രാജ്യം 
 ഉത്തരം  : മ്യാൻമർ  (ബർമ്മ )

440) നാഗാലാൻഡിലെ പ്രധാന വെള്ളച്ചാട്ടം
 ഉത്തരം : ട്രിപ്പിൾ വെള്ളച്ചാട്ടം ( Triple water falls )

No comments:

Post a Comment