Tuesday, May 7, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-104

 


സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


61) കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷി   
 ഉത്തരം : കാക്ക 

62) പക്ഷി ശാസ്ത്രജ്ഞനായ ഡോക്ടർ സലിം അലിയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരോടുകൂടി നാമകരണം ചെയ്യപ്പെട്ട പക്ഷി സങ്കേതം 
 ഉത്തരം  : തട്ടേക്കാട്  പക്ഷി സങ്കേതം( എറണാകുളo)

63) 'ഒരു കുരുവിയുടെ പതനം 'ആരുടെ ആത്മകഥ?   
 ഉത്തരം : ഡോക്ടർ സലിം അലി  

64) കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം 
 ഉത്തരം : തട്ടേക്കാട്  ( എറണാകുളം )  

65) വേമ്പനാട് കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന വേമ്പനാട് പക്ഷി സങ്കേതം എന്ന് പേരുള്ള    എനിക്ക് മറ്റൊരു പേര് കൂടിയുണ്ട് 
 ഉത്തരം  : കുമരകം പക്ഷി സങ്കേതം ( കോട്ടയം )

66) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി 
 ഉത്തരം : പെരിയാർ 

67) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം  
 ഉത്തരo : ശാസ്താംകോട്ട 

68) കേരളത്തിലെ ഏറ്റവും വലിയ കായൽ     
 ഉത്തരം : വേമ്പനാട്ടുകായൽ  

69) ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി  
 ഉത്തരം : പെരിയാർ  

70) ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല 
 ഉത്തരം : കാസർഗോഡ്

71).ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത് ??
     
 ഉത്തരം :മലയാളം 

72) കേരളത്തിൽ വന പ്രദേശം കൂടുതലുള്ള ജില്ല ഏത് ??

 ഉത്തരം :ഇടുക്കി

73) കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഏത് ??

 ഉത്തരം :ഏറനാട്

74) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ??

 ഉത്തരം :ശാസ്താംകോട്ട

75) കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല ഏത് ??

ANS:കാസർഗോഡ്

76) ഒരു പുഴയെ നദി എന്ന് വിളിക്കണമെങ്കിൽ ചുരുങ്ങിയത് എത്ര നീളം വേണം
 ഉത്തരം :15 കിലോമീറ്റർ  

77) കേരളത്തിലൂടെ ഒഴുകുന്നത് എത്ര നദികൾ 
 ഉത്തരo : 44

78) കേരളത്തിലെ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്നവ     
 ഉത്തരം : 41

79) കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികൾ ഏതെല്ലാം 
 ഉത്തരം : പാമ്പാർ,  കബനി , ഭവാനി    

80) കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം 
 ഉത്തരം :  ശിവഗിരി മല  (ഇടുക്കി ജില്ല)

No comments:

Post a Comment