Saturday, May 4, 2024

ഹരിതം ക്വിസ്സ്‌-SET-16

    

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

QUESTIONS

1. ലോകം വിറപ്പിച്ച ഭരണാധികാരികളായിരുന്ന അലക്സാണ്ടറേയും നെപ്പോളിയനേയും പേടിപ്പിച്ച് വിറപ്പിച്ച ജന്തു.

2. ചന്ദ്രനിൽ കാണുന്ന രൂപങ്ങളെല്ലാം ഒരു ജീവി യുടേതാണെന്നു വിശ്വസിക്കുന്നവർ പടിഞ്ഞാ റൻ ആഫ്രിക്കയിലുണ്ട്. ഏതാണാ ജീവി?

3. ഗ്രീക്കു പുരാണമനുസരിച്ച് പാതാള ലോക ത്തിന്റെ കാവൽക്കാരനായ മൃഗം ഏതാണ്?

4. അയോധ്യയിലെ രാമക്ഷേത്രം ഏതു നദിയുടെ തീരത്താണ്?

5. ഇന്ത്യയിലെ നയാഗ്ര എന്നറിയപ്പെടുന്ന ചിത്രകൂടി (Chitrakote) വെള്ളച്ചാട്ടം എവിടെ യാണ്?

6. വെളളരിപ്രാവുകൾ സമാധാനത്തിന്റെ ചിഹ്നമാണെങ്കിൽ നീലക്കുരുവികൾ എന്തിന്റെ പ്രതീകമാണ്

7. ലോക അങ്ങാടി കുരുവി ദിനം (World Sparrow Day) എന്നാണ്?

8. ഒരു ജീവിയുടെ ഛർദി മനുഷ്യന് പ്രിയപ്പെട്ട ആഹാരമാണ്. ഏതാണത്?

9. സീരി എന്ന തൂലികാനാമത്തിൽ കർഷക രുടെ ആത്മമിത്രമായി മാറിയ പ്രശസ്ത കാർഷിക പ്രവർത്തകൻ ഈ അടുത്ത കാലത്ത് അന്തരിച്ചു. എന്താണ് അദ്ദേഹ ത്തിന്റെ യഥാർത്ഥ പേര്?

10. വയനാട് മുള്ളൻകൊല്ലിയെ വിറപ്പിച്ച് കടുവ ഒടുവിൽ കൂട്ടിലായി. എന്താണതിന്റെ ഔദ്യോഗിക പേര്?


ഉത്തരങ്ങൾ

1. പൂച്ച പൂച്ചയോടുള്ള ഭയത്തിന് Ailurophobia എന്നുപറയുന്നു)

2. മുതല

3. നായ

4. സരയൂനദി

5. ഛത്തിസ്ഗഡ്

6. സന്തോഷത്തിന്റെ പ്രതീകം

7. മാർച്ച് 20

8. തേൻ

9. ആർ. ടി. രവിവർമ്മ

10. WWL 127 എന്ന ആൺ കടുവ



No comments:

Post a Comment