സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
761) മറ്റേതെങ്കിലും ഗ്രഹമോ ഉപഗ്രഹമോ ഗ്രഹണം ചെയ്യുമ്പോൾ കൊമ്പുകൾ പോലെ കാണപ്പെടുന്നതിനാൽ 'കൊമ്പുള്ള ഗ്രഹം' എന്ന വിശേഷണം ഉള്ള ഗ്രഹം
ഉത്തരം : ശുക്രൻ
762) ഏറ്റവും കുറവ് സമയം എടുത്ത് സൂര്യനെ ചുറ്റിക്കറങ്ങുന്ന ഗ്രഹം
ഉത്തരം : ബുധൻ
763) ചുറ്റി കറങ്ങാൻ എടുക്കുന്ന കാലയളവ്
ഉത്തരം : 88 ഭൗമ ദിവസം
764) ഏറ്റവും കൂടുതൽ സമയം എടുത്ത് സൂര്യനെ ചുറ്റിക്കറങ്ങുന്ന ഗ്രഹം
ഉത്തരo : നെപ്ട്യൂൺ
765) ചുറ്റിക്കറങ്ങാൻ എടുക്കുന്ന കാലയളവ്
ഉത്തരം : 165 ഭൗമ വർഷം
766) സൗരയൂഥത്തിലെ ഏതു ഗ്രഹത്തിന്റെ അതേ ഭ്രമണപഥത്തിലാണ് ചിന്ന ഗ്രഹങ്ങളുടെ കൂട്ടം സൂര്യനെ ചുറ്റുന്നത്
ഉത്തരം : വ്യാഴം
767) വ്യാഴത്തിന്റെ അതേ ഭ്രമണപഥത്തിൽ സൂര്യനെ ചുറ്റുന്ന ചിന്ന ഗ്രഹങ്ങളുടെ കൂട്ടത്തിനു പറയുന്ന പേര്
ഉത്തരം : ട്രോജനുകൾ
768) ഗ്യാലക്സികൾ നക്ഷത്രങ്ങൾ ഗ്രഹങ്ങൾ തുടങ്ങിയവയെ കുറിച്ച് വിശദമായി പഠിക്കാൻ വിക്ഷേപിച്ച സ്പേസ് ടെലിസ്കോപ്പ്
ഉത്തരം : ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പ്
769) ഏതു ബഹിരാകാശ ഗവേഷണ ഏജൻസി ആണ് അത് വിക്ഷേപിച്ചത്
ഉത്തരo : നാസ (അമേരിക്ക)
770) ഏതു വർഷം
ഉത്തരം : 1990 ൽ
771) മറ്റു ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന് പഠിക്കുന്ന ശാസ്ത്ര ശാഖ
ഉത്തരം : എക്സോ ബയോളജി
772) ശൂന്യാകാശത്തേക്ക് എത്തിച്ചേരുവാൻ ആയി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരു ഗതാഗത മാർഗ്ഗം
ഉത്തരം : സ്പേസ് എലവേറ്റർ( space elevator )
773) റോക്കറ്റുകളുടെ സഹായമില്ലാതെ തന്നെ ഗ്രഹോപരിതലത്തിൽ നിന്നും ബഹിരാകാശ വാഹനങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്ന സ്പേസ് എലവേറ്ററിന്റെ പ്രധാന ഘടകമായ കേബിൾ
ഉത്തരം : ടെതർ
774) സൗരയൂഥത്തിൽ ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ അഗ്നിപർവ്വതം എവിടെയാണ്
ഉത്തരo : ചൊവ്വയിൽ
775) സൗരയൂഥത്തിന് വെളിയിൽ വാസയോഗ്യമായ ഗ്രഹങ്ങളുടെ സാധ്യത അറിയുന്നതിനായി 2009ൽ നാസ വിക്ഷേപിച്ച ബഹിരാകാശ ദർശിനി
ഉത്തരം : കെപ്ലർ
776) ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു
ഉത്തരം : ലൂണ 2
777) ഏതു വർഷമാണ് ഈ വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച് തകർന്നത്
ഉത്തരം : 1959 ൽ
778) വിജയകരവും അപകടകരഹിതവും ആയി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ആദ്യത്തെ യാനം
ഉത്തരം : ലൂണ 9
779) ഏതു വർഷം
ഉത്തരം : 1966 ൽ
780) മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര നിർവഹിച്ച യാനം
ഉത്തരം : അപ്പോളോ 8
No comments:
Post a Comment