സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
581) റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നത് എവിടെ നിന്ന്
ഉത്തരം : രാഷ്ട്രപതി ഭവൻ
582) റിപ്പബ്ലിക് സല്യൂട്ട് സ്വീകരിക്കുന്നത് ആര്
ഉത്തരം : രാഷ്ട്രപതി
583) റിപ്പബ്ലിക് എന്ന പദം ഏത് ലാറ്റിൻ വാക്കിൽ നിന്നാണ് ഉണ്ടായത്
ഉത്തരം : റെസ് പബ്ലിക
584) റിപ്പബ്ലിക് എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്ത് നിന്നാണ്
ഉത്തരം : ഫ്രാൻസ്
585) റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന തലസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നത്
ഉത്തരം : ഗവർണർ
586) ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയുടെ ഭാഗം
ഉത്തരം : ആമുഖം
587)" ഭരണഘടനയുടെ ഹൃദയവും ആത്മാവും" എന്ന് അംബേദ്കർ വിശേഷിപ്പിച്ചത്
ഉത്തരം : ആർട്ടിക്കിൾ 32
588) ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ചത് ആര്
ഉത്തരം : കെ .എം. മുൻഷി
589) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്
ഉത്തരം : ജവഹർലാൽ നെഹ്റു
590) ഇന്ത്യൻ ഭരണഘടനയിൽ എത്ര അനുച്ഛേദങ്ങളാണ് ഉണ്ടായിരുന്നത്?
ഉത്തരം : 395 (ഇപ്പോൾ 448 )
591) ഇന്ത്യയുടെ ദേശീയ മുദ്ര
ഉത്തരം : സിംഹ മുദ്ര
592) ഇന്ത്യയുടെ ദേശീയ ഗീതം
ഉത്തരം : വന്ദേമാതരം
593) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്
ഉത്തരം : ബങ്കിo ചന്ദ്ര ചാറ്റർജി
594) ഏതു ഭാഷയിലാണ് ദേശീയമായ വന്ദേമാതരം എഴുതിയത്
ഉത്തരം : സംസ്കൃതം
595) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
ഉത്തരം : ഇന്ത്യ
596) ഇന്ത്യയുടെ ദേശീയ ഗാനം
ഉത്തരം : ജന ഗണ മന
597) ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചത്
ഉത്തരം : രവീന്ദ്രനാഥ ടാഗോർ
598) ദേശീയ ഗാനം ആലപിക്കാൻ എടുക്കുന്ന സമയം
ഉത്തരം : 52 സെക്കൻഡ്
599) ഏതു ഭാഷയിലാണ് ദേശീയഗാനം യഥാർത്ഥത്തിൽ രചിച്ചത്
ഉത്തരം : ബംഗാളി
600)' ജന ഗണ മന' ദേശീയ ഗാനമായി അംഗീകരിച്ചത്
ഉത്തരം : 1950 ജനുവരി 24
No comments:
Post a Comment