Saturday, June 1, 2024

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-IIT-തുടര്‍ പഠനം-സാധ്യതകള്‍

 

  • ഇന്ത്യയിലെ പ്രഗത്ഭമായ എഞ്ചിനീയറിങ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാമതാണ് ഐ.ഐ.ടി.കൾ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

  • എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിനുള്ള ഏറ്റവും നല്ല സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT). ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലായി ഇരുപത്തിമൂന്ന് ഐ.ഐ. ടി.കൾ ഉണ്ട്. കേരളത്തിൽ പാലക്കാടാണ് ഐ.ഐ. ടി. സ്ഥിതിചെയ്യുന്നത്.

പ്രവേശനം, കോഴ്സുകൾ

  • വിവിധ ഐ.ഐ.ടി.കളിലായി സിവിൽ, മെ ക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ, നേവൽ, ആർക്കിടെക്ച്ചർ, ബയോ ടെക്നോളജി, ഏറോസ്പേയ്സ് തുടങ്ങിയ വിഷയ ങ്ങളിൽ എൻജിനീറിങ് പഠനത്തിനുള്ള സാധ്യതകളുണ്ട്. എല്ലാ ഐ.ഐ. ടി.കളും ചേർന്നു നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാം (JEE- അഡ്വാൻസ്) മുഖേനയാണ് ഈ വിഷയങ്ങളുടെ പഠനത്തിനായി പ്രവേശനം നേടുന്നത്.
  • എൻജിനീയറിങ് വിഷയങ്ങൾ കൂടാതെ സയൻസ് വിഷയങ്ങളിൽ നാലു വർഷത്തെ ബാച്ചിലർ പഠനത്തിനായുള്ള സാധ്യതകൾ ഐ.ഐ .ടി.ബോംബെ, കാൺപൂർ എന്നിവിടങ്ങളിലുണ്ട്. പ്രധാനമായും ഊർജ തന്ത്രം, രസതന്ത്രം, എർത്ത് സയൻസ്, സാമ്പത്തികശാസ്ത്രം എന്നീ വിഷയ ങ്ങളിൽ ബാച്ചിലർ ഓഫ് സയൻസ് കോഴ്സുകൾ ഉണ്ട്. ഇതിലേക്കുള്ള പ്രവേശനം ജെ.ഇ.ഇ. മുഖേനയാണ്. കൂടാതെ, ചില ഐ.ഐ.ടി.കളിൽ വിവിധ ശാസ്ത്രവിഷയങ്ങൾക്കുള്ള 5 വർഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. കോ റ്ളും ഉണ്ട്.
  • ഐ.ഐ.ടി. മദ്രാസിൽ ഹ്യുമാനി റ്റീസ് ആന്റ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്മെന്റും ഉണ്ട്. 5 വർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അവിടെ നടത്തുന്നുണ്ട്. സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് ഇതു നല്ലൊരു കോഴ്സാണ്. ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന പ്രവേശനപ രീക്ഷയായ എച്ച്.എസ്.ഇ.ഇ. മുഖേനയാണ് ഈ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നത്.


No comments:

Post a Comment