രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
QUESTIONS
11. സൂര്യപ്രകാശത്തിന്റെ നേർക്കു വളരാനുള്ള സസ്യങ്ങളുടെ പ്രവണതയ്ക്ക് പറയുന്ന പേര്.
12. നായകളുടെ വംശവർദ്ധനവുതടയുവാൻ സംസ്ഥാനത്തു നടപ്പിലാക്കി വരുന്ന പദ്ധതി.
13. മുറിഞ്ഞുപോയാലും വീണ്ടും വളർന്നു വരാൻ കഴിവുള്ള മനുഷ്യ ശരീരത്തിലെ ഏക അവയവം.
14. ഇറച്ചിയ്ക്കും പാലിനും ഒരുപോലെ യോജിച്ച പഞ്ചാബി ഇനം ആറുവർഗ്ഗം.
15. ഈ വർഷത്തെ (2024) ഭൗമദിനം സന്ദേശമെന്തായിരുന്നു.
16. 'ആന' അടയാളമുള്ള ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടി ഏത്?
17. "അച്ഛൻ കൊമ്പത്ത്... അമ്മ വരമ്പത്ത്...
കള്ളൻ ചക്കേട്ടു' എന്ന മട്ടിൽ ചിലക്കുന്ന കിളി ഏത് മാസങ്ങളിലാണ് കേരളത്തിൽ കാണപ്പെടുന്നത്
18. പാലിൽ മാത്രമടങ്ങിയിരിക്കുന്ന പ്രോട്ടീൻ.ഏത്?
19. ഇന്ത്യയുടെ ദേശീയ മത്സ്യം. ഏത്?
20. പാനസോണിക് കമ്പനി നിർമ്മിച്ച കുഞ്ഞൻ പൂച്ച റോബോട്ടിന്റെ പേ
21. പുതുതായി കണ്ടെത്തിയ, മരങ്ങളിൽ വസിക്കുന്ന ഞണ്ട്. ഏത്?
22. പ്രകൃതി സംരക്ഷണ പ്രവർത്തകർക്കുള്ള ഭാരത സർക്കാരിന്റെ ആദ്യ “വൃക്ഷമിത്ര പുരസ്കാരം ലഭിച്ചത് ആർക്കാണ്
23. വേമ്പനാട്ടുകായലിനു നടുവിലുള്ള പ്രസിദ്ധമായ ദ്വീപ് ഏതാണ്?
24. കേരളത്തിലെ സസ്യങ്ങൾ പ്രതിപാദ്യവിഷയ മായ ഇതിഹാസ തുല്യമായ ഹോർത്തൂസ് മലബാറിക്കസ് എന്ന കൃതിയുടെ ആദ്യത്തെ അധ്യായം ആരംഭിക്കുന്നത് ഏത് സസ്യത്തെ പരാമർശിച്ചുകൊണ്ടാണ്?
25. ചിരിക്കുന്ന മത്സ്യം ഡോൾഫിനാണ്.
ചിരിക്കുന്ന പക്ഷി ഏതാണ്?
ഉത്തരങ്ങൾ
11. ഫോട്ടോ ട്രോപ്പിസം
12. അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം (ABC പ്രോഗ്രാം)
13. കരൾ
14. പഞ്ചാബി ബീറ്റൽ ആടുകൾ
15. "പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്സ്
16. ബി.എസ്.പി. (ബഹുജൻ സമാജ് പാർട്ടി
17. ഏപ്രിൽ-മെയ് (വിഷുപ്പക്ഷി)
18. കേസിൻ
19. കിംഗ് മാക്കറാൾ (അയല വർഗ്ഗത്തിലുള്ള മത്സ്യം)
20. നിക്കോബോ
ഉത്തരങ്ങൾ
21. കാണി മരഞ്
22. സുഗതകുമാരി
23. പാതിരാമണൽ
24. തെങ്ങ്
25. കുക്കാബും (Kookabura), ആസ്ത്രേലിയ യിലും ന്യൂസിലാൻഡിലും കാണപ്പെടുന്നു.
No comments:
Post a Comment