Sunday, July 28, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-DAY 251-300

 

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


DAY 251


Q) ' ഉപ്പ് ' എന്ന പ്രശസ്ത കവിത എഴുതിയത്  

 ഉത്തരം : ഒ.എൻ.വി. കുറുപ്പ് 


Q)' അഗ്നിശലഭങ്ങൾ' എന്ന  കവിതയുടെ  രചയിതാവ്  

 ഉത്തരം  : ഒ.എൻ.വി. കുറുപ്പ്  


Q) ആരുടെ പ്രശസ്ത കൃതിയാണ്  ' അമ്പലമണി '

 ഉത്തരം  : സുഗതകുമാരി 


Q)' രാത്രിമഴ  ' എന്ന  കവിത എഴുതിയത്

 ഉത്തരം  : സുഗതകുമാരി 

   

Q) ' ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന..... 'ആരുടെ കവിത

 ഉത്തരം  : ഒ . എൻ. വി. കുറുപ്പ്  

 

DAY 252


Q) നാടകവേദിയെ പറ്റിയുള്ള ആധികാരിക ഗ്രന്ഥം

 ഉത്തരം : നാടകീയം


Q) നാടകീയം എഴുതിയത്  

 ഉത്തരം  : കൈനിക്കര കുമാരപിള്ള 


Q) മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ നോവൽ 

 ഉത്തരം  : ഇന്ദുലേഖ


Q) ഇന്ദുലേഖയുടെ കർത്താവാര്? 

 ഉത്തരം  : ഒ. ചന്തുമേനോൻ 

   

Q)' മുത്തശ്ശി' എന്ന നോവലിന്റെ കർത്താവ്  

 ഉത്തരം  : ചെറുകാട്

DAY 253


Q) മലയാളത്തിലെ ആദ്യ നാടകമായി കണക്കാക്കുന്നത്

 ഉത്തരം : മണിപ്രവാള ശാകുന്തളം  


Q) എഴുതിയത്  

 ഉത്തരം  : കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 


Q) ഏതു വർഷം

 ഉത്തരം  : 1882


Q) മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട സഞ്ചാരസാഹിത്യകൃതി

 ഉത്തരം  : വർത്തമാന പുസ്തകം  

   

Q) വർത്തമാന പുസ്തകത്തിന്റെ   കർത്താവ്  

 ഉത്തരം  : പാറേമ്മാക്കൽ തോമാക്കത്തനാർ 


DAY 254


Q)'കാപ്പിരികളുടെ നാട്ടിൽ 'എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത്

 ഉത്തരം : എസ് .കെ. പൊറ്റക്കാട്


Q)' കാടുകളുടെ താളം തേടി 'എന്ന യാത്രാവിവരണo എഴുതിയത്

 ഉത്തരം  : സുജാത ദേവി 


Q)' മദിരാശി യാത്ര ' ആരെഴുതിയ യാത്രാവിവരണ ഗ്രന്ഥമാണ്

 ഉത്തരം  : കുഞ്ഞിക്കുട്ടൻ തമ്പുരാൻ  


Q) കെ.  പി. കേശവമേനോൻ എഴുതിയ പ്രശസ്തമായ യാത്രാവിവരണ ഗ്രന്ഥം  

 ഉത്തരം  : ബിലാത്തി വിശേഷം 

   

Q)' അമേരിക്കയിലൂടെ ' എന്ന യാത്രാ വിവരണ   ഗ്രന്ഥം എഴുതിയത് 

 ഉത്തരം  : എൻ. വി.കൃഷ്ണവാരിയർ  

DAY 255


Q)' ഞാനൊരു പുതിയ ലോകം കണ്ടു 'എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത്

 ഉത്തരം : എ . കെ. ഗോപാലൻ


Q)' കാശി യാത്ര 'എന്ന യാത്രാവിവരണo എഴുതിയത്

 ഉത്തരം  : കെ . സി.  കേശവപിള്ള  


Q)' സോവിയറ്റ് യൂണിയനിലൂടെ ' ആരെഴുതിയ യാത്രാവിവരണ ഗ്രന്ഥമാണ്

 ഉത്തരം  : വി . ആർ.  കൃഷ്ണയ്യർ 


Q) വയലാർ രാമവർമ്മ  എഴുതിയ പ്രശസ്തമായ യാത്രാവിവരണo

 ഉത്തരം  : പുരുഷാന്തരങ്ങളിലൂടെ

   

Q)തന്റെ ഡയറിക്കുറിപ്പിലൂടെ നാസി ഭീകരതയെ വിവരിച്ച്  ലോകപ്രശസ്തയായ പെൺകുട്ടി 

 ഉത്തരം  : ആൻ  ഫ്രാങ്ക് 


DAY 256


Q) സാമൂഹ്യ പരിഷ്കരണത്തെ ലക്ഷ്യമാക്കി വി. ടി. ഭട്ടതിരിപ്പാട് രചിച്ച നാടകം  

 ഉത്തരം : അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് 


Q) മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന ' ' 'പൂതപ്പാട്ട് 'എന്ന കവിത രചിച്ചത് 

 ഉത്തരം  : ഇടശ്ശേരി (ഇടശ്ശേരി ഗോവിന്ദൻ നായർ )


Q) ഇടശ്ശേരി രചിച്ച പ്രശസ്തമായ നാടകം ഏത് 

 ഉത്തരം  : കൂട്ടുകൃഷി 


Q)' കയ്യും തലയും പുറത്തിടരുത് ' എന്ന നാടകം എഴുതിയത് 

 ഉത്തരം  : തോപ്പിൽ ഭാസി

   

Q) ഉള്ളൂർ എഴുതിയ നാടകം

 ഉത്തരം  : അoബ 


DAY 257


Q) സ്വാതന്ത്ര്യസമര കഥയെ പശ്ചാത്തല മാക്കി തോപ്പിൽഭാസി രചിച്ച നാടകം 

 ഉത്തരം : മൂലധനം


Q) വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നാടകം

 ഉത്തരം  : കഥാബീജം 


Q) ഉത്സവമേളത്തിനിടയിൽ മദമിളകിയ ആനയുടെ മാനസിക വ്യാപാരങ്ങൾ ആവിഷ്കരിക്കുന്ന മലയാള കവിത

 ഉത്തരം  : സഹ്യന്റെ മകൻ 


Q)' സഹ്യന്റെ മകൻ ' എന്ന കവിത എഴുതിയത് 

 ഉത്തരം  : വൈലോപ്പിള്ളി ശ്രീധരമേനോൻ 

   

Q)' ഒറ്റയ്ക്ക് കടൽ ക്ഷണിച്ചപ്പോൾ ' എന്ന കൃതിയുടെ രചയിതാവ് 

 ഉത്തരം  : അഭിലാഷ് ടോമി


DAY 258


Q) അധ്യാപക പ്രസ്ഥാനം പ്രമേയമാക്കി ചെറുകാട് രചിച്ച നോവൽ

 ഉത്തരം : മുത്തശ്ശി


Q) എസ് കെ പൊറ്റക്കാട് രചിച്ച മലബാറിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന  നോവൽ 

 ഉത്തരം  : വിഷകന്യക 


Q) ഗോവർദ്ധന്റെ യാത്രകൾ എന്ന നോവലിന്റെ രചയിതാവ് 

 ഉത്തരം  : ആനന്ദ് 


Q) തകഴി ശിവശങ്കരപ്പിള്ളയുടെ കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ കഥ പറയുന്ന നോവൽ

 ഉത്തരം  : രണ്ടിടങ്ങഴി 

   

Q)അരനാഴിക നേരം എന്ന നോവൽ എഴുതിയത് 

 ഉത്തരം  : പാറപ്പുറത്ത്( കെ. ഈശോ മത്തായി  )

  

DAY 259


Q) മലയാള സാഹിത്യത്തിലെ ആധുനിക കവിത്രയങ്ങൾ എന്നറിയപ്പെടുന്നവർ 

 ഉത്തരം : ആശാൻ ,  ഉള്ളൂർ , വള്ളത്തോൾ 


Q) പ്രാചീന കവിത്രയങ്ങൾ എന്നറിയപ്പെടുന്നവർ 

 ഉത്തരം  : എഴുത്തച്ഛൻ ,  ചെറുശ്ശേരി , കുഞ്ചൻ നമ്പ്യാർ  


Q) തുള്ളൽ എന്ന നൃത്ത കലാരൂപത്തിന്റെ ഉപജ്ഞാതാവ് 

 ഉത്തരം  : കുഞ്ചൻ നമ്പ്യാർ 


Q) പ്രധാനമായും തുള്ളൽ  എത്ര വിഭാഗങ്ങളിലാണ് 

 ഉത്തരം  : 3

   

Q) ഏതെല്ലാം

 ഉത്തരം  : ഓട്ടൻതുള്ളൽ, ശീതങ്കൻ തുള്ളൽ, പറയൻ തുള്ളൽ 

DAY 260


Q) ആധുനിക മലയാളഭാഷയുടെ പിതാവ്  എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

 ഉത്തരം : തുഞ്ചത്ത് എഴുത്തച്ഛൻ 


Q) പ്രാചീന കവിത്രയത്തിലെ ഭക്ത കവി 

 ഉത്തരം  : തുഞ്ചത്ത് എഴുത്തച്ഛൻ 


Q) രാമചരിതമാനസം എഴുതിയത്

 ഉത്തരം  : തുളസീദാസ്


Q) ഗീതാ രഹസ്യം രചിച്ചത് 

 ഉത്തരം  : ബാലഗംഗാധര തിലക് 

   

Q) ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവി

 ഉത്തരം  : ഉള്ളൂർ എസ് . പരമേശ്വരയ്യർ  

  DAY  261


Q) ഖുർആനിൽ എത്ര അധ്യായങ്ങൾ ഉണ്ട്  

 ഉത്തരം : 114


Q) ബൈബിളിൽ എത്ര അധ്യായങ്ങൾ ഉണ്ട് 

 ഉത്തരം  : പുതിയ നിയമം 260 ,  പഴയനിയമം 929


Q) ഭഗവത്ഗീതയിൽ എത്ര അധ്യായങ്ങൾ ഉണ്ട് 

 ഉത്തരം  : 18


Q) മലയാളത്തിലെ ആദ്യത്തെ നിഘണ്ടു തയ്യാറാക്കിയത്

 ഉത്തരം  : ഹെർമൻ ഗുണ്ടർട്ട് 

   

Q) കേരള വാല്മീകി എന്നറിയപ്പെടുന്നത്

 ഉത്തരം  : വള്ളത്തോൾ 


DAY  262


Q) ജ്ഞാനപ്പാനയുടെ കർത്താവ് 

 ഉത്തരം : പൂന്താനം


Q) രവീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി

 ഉത്തരം  : ഗീതാഞ്ജലി


Q) മലയാള അച്ചടിയുടെ പിതാവ്

 ഉത്തരം  : ബെഞ്ചമിൻ  ബെയിലി


Q) ആദികാല വേദമെന്നറിയപ്പെടുന്നത്

 ഉത്തരം  : രാമായണം

   

Q) കേരള  ശാകുന്തളം എന്ന് വിശേഷിക്കപ്പെടുന്ന കൃതി

 ഉത്തരം  : നളചരിതം ആട്ടക്കഥ  

DAY  263


Q) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം

 ഉത്തരം : ഉണ്ണുനീലി  സന്ദേശം


Q) കേരള ശാകുന്തളം എന്ന നളചരിതം ആട്ടക്കഥ രചിച്ചത്

 ഉത്തരം  : ഉണ്ണായി വാര്യർ  


Q) ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം

 ഉത്തരം  : ഭിലാർ ( മഹാരാഷ്ട്ര )


Q)100 ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി  

 ഉത്തരം  : ദൈവദശകം  

   

Q) വാല്മീകി രാമായണം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് 

 ഉത്തരം  : വള്ളത്തോൾ നാരായണമേനോൻ  

DAY  264


Q) കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്

 ഉത്തരം : പി . എൻ .  പണിക്കർ  


Q) പി . എൻ. പണിക്കർ ജനിച്ച സ്ഥലം 

 ഉത്തരം  : നീലംപേരൂർ ഗ്രാമം ( കോട്ടയം )


Q) ജനിച്ച ദിനം 

 ഉത്തരം  : 1909  മാർച്ച്  1 


Q) പി . എൻ. പണിക്കരുടെ ചരമദിനം ഏതു ദിനമായാണ് ആചരിക്കുന്നത് 

 ഉത്തരം  : വായനാദിനം  

   

Q) വായനാദിനമായി ആചരിക്കുന്നത് ( പി .  എൻ . പണിക്കരുടെ ചരമദിനം  )

 ഉത്തരം  : ജൂൺ 19  (1995)

DAY  265


Q) പി . എൻ . പണിക്കരുടെ മുഴുവൻ പേര്

 ഉത്തരം : പുതുവായിൽ നാരായണ പണിക്കർ


Q) എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത

 ഉത്തരം  : ബാലാമണിയമ്മ 


Q) എഴുത്തച്ഛൻ പുരസ്കാരം നേടിയ രണ്ടാമത്തെ വനിത  

 ഉത്തരം  : കമലാ സുരയ്യ 


Q) കേരളത്തിലെ ആദ്യത്തെ വായനശാല 

 ഉത്തരം  : സനാതന ധർമ്മം   

   

Q) മലയാളത്തിലെ ആദ്യത്തെ നോവൽ

 ഉത്തരം  : കുന്ദലത

DAY  266


Q) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ

 ഉത്തരം : ഇന്ദുലേഖ ( ഒ. ചന്തുമേനോൻ )


Q) മലയാളത്തിലെ ഏറ്റവും വലിയ നോവൽ

 ഉത്തരം  : അവകാശികൾ ( വിലാസിനി)


Q) കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം

 ഉത്തരം  : പെരുങ്കുളം ഗ്രാമം ( കൊല്ലം )


Q) ലോക പുസ്തക ദിനമായി ആചരിക്കുന്നത്

 ഉത്തരം  : ഏപ്രിൽ 23 

   

Q) ആദ്യ കാവ്യം എന്നറിയപ്പെടുന്ന കൃതി

 ഉത്തരം  : രാമായണം

DAY  267


Q) ആലീസ് ഇൻ വണ്ടർലാൻഡ് ആരുടെ കൃതിയാണ് 

 ഉത്തരം : ലൂയിസ് കരോൾ


Q) മൗഗ്ലി എന്ന കഥാപാത്രം ഏതു പ്രസിദ്ധ കൃതിയിലേതാണ് 

 ഉത്തരം  : ജംഗിൾ ബുക്ക് 


Q) ജംഗിൾ ബുക്ക് 

 ഉത്തരം  : പെരുങ്കുളം ഗ്രാമം ( കൊല്ലം )


Q) ലോക പുസ്തക ദിനമായി ആചരിക്കുന്നത്

 ഉത്തരം  : ഏപ്രിൽ 23 

   

Q) മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം

 ഉത്തരം  : 2013  

  DAY  268


Q) പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ സ്വന്തമായി വീട്ടിൽ പരിശോധിക്കുന്നതിന്കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി 

 ഉത്തരം : സാന്ത്വനം 


Q) 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാരക രോഗങ്ങൾക്ക് ചികിത്സ നൽകുന്ന പദ്ധതി

 ഉത്തരം  : താലോലം


Q) അവയവദാനത്തിനുള്ള കേരള സർക്കാർ പദ്ധതി 

 ഉത്തരം  : മൃതസഞ്ജീവനി 


Q) ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന അസുഖം 

 ഉത്തരം  : അനീമിയ 

   

Q) വിറ്റാമിൻ സിയുടെ അഭാവ മൂലം ഉണ്ടാകുന്ന രോഗം 

 ഉത്തരം  : സ്കർവി  


DAY  269


Q) സത്യം ശിവം സുന്ദരം എന്നത് ഏതിന്റെ ആപ്തവാക്യമാണ്  

 ഉത്തരം : ദൂരദർശൻ   


Q) മനുഷ്യൻ കണ്ടുപിടിച്ച ആദ്യത്തെ ലോഹം

 ഉത്തരം  : ചെമ്പ് 


Q) പ്രതിധ്വനി  ഉപയോഗിച്ച് ഇര തേടുന്ന പക്ഷി 

 ഉത്തരം  : വവ്വാൽ 


Q) കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യം  

 ഉത്തരം  : ചൈന

   

Q) ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിയുന്ന പക്ഷി  

 ഉത്തരം  : പെരിഗ്രീൻ ഫാൽക്കൺ  

  DAY  270


Q) കാൽപാദത്തിൽ മുട്ട വച്ച് അടയിരിക്കുന്ന പക്ഷി  

 ഉത്തരം : പെൻഗ്വിൻ  


Q) സൗരയൂഥത്തിൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിന് ഏത് ലോക  ചെസ്സ് ചാമ്പ്യന്റെ പേരാണ് നൽകിയിരിക്കുന്നത്

 ഉത്തരം  : വിശ്വനാഥൻ ആനന്ദ്  


Q) ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത്

 ഉത്തരം  : ശ്രീഹരിക്കോട്ട (ആന്ധ്ര പ്രദേശ്  )


Q) ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15 ഐക്യരാഷ്ട്ര സഭ  ഏതു ദിനമായാണ് ആചരിക്കുന്നത് 

 ഉത്തരം  : ലോക വിദ്യാർത്ഥി ദിനം 

   

Q) ഹ്യൂമൺ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത്  

 ഉത്തരം  : ശകുന്തള ദേവി


DAY  271


Q) ക്യാൻസർ രോഗവുമായി ബന്ധപ്പെട്ട്  കേരള സർക്കാർ നടപ്പാക്കിയ പദ്ധതി 

 ഉത്തരം : സുകൃതം  


Q) റിപ്പബ്ലിക് ദിനത്തിൽ രൂപം കൊണ്ട ജില്ല 

 ഉത്തരം  : ഇടുക്കി


Q) കടൽത്തീരമില്ലാത്ത ജില്ലയിൽ ഏറ്റവും വലുത് 

 ഉത്തരം  : ഇടുക്കി


Q) കേരളത്തിലെ ആപ്പിൾ കൃഷി ചെയ്യുന്ന ഏക പ്രദേശം

 ഉത്തരം  : കാന്തല്ലൂർ

   

Q) ഇന്ത്യയിലെ ആദ്യ സോളാർ സിറ്റി

 ഉത്തരം  : സാഞ്ചി (മധ്യപ്രദേശ്)

DAY  272


Q) വിദ്യാലയങ്ങളെ ലഹരിമുക്തമാക്കാൻ ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് നടപ്പാക്കുന്ന പദ്ധതി  

 ഉത്തരം : ഉയരെ   


Q) ഇന്ത്യയിൽ ആദ്യമായി ജനങ്ങൾക്ക് സൗജന്യമായി വൈഫൈ ലഭ്യമാക്കിയ പഞ്ചായത്ത് 

 ഉത്തരം  : ഇരവിപേരൂർ 


Q) ലോക പോളിയോ ദിനം എന്ന് 

 ഉത്തരം  : ഒക്ടോബർ 24 


Q) കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം

 ഉത്തരം  : കേരളം

   

Q) പുതിയതായി നിലവിൽ വന്ന - ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം 

 ഉത്തരം  : വിഴിഞ്ഞം 


DAY  273


Q) ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ തുറമുഖം   

 ഉത്തരം : വിഴിഞ്ഞം   


Q) അറബിക്കടലിന്റെ റാണി

 ഉത്തരം  : കൊച്ചി


Q) അറബിക്കടലിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന നഗരം

 ഉത്തരം  : കൊല്ലം


Q) സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ ആയി സ്ഥിതി ചെയ്യുന്ന തടാകം

 ഉത്തരം  : പൂക്കോട് (വയനാട് )

   

Q) 2023 സെപ്റ്റംബറിൽ പാലക്കാട് ജില്ലയെ പിന്തള്ളിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി മാറിയത്

 ഉത്തരം  : ഇടുക്കി


DAY  274


Q) ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജിനുള്ള ഗോൾഡൻ അവാർഡ് ലഭിച്ച കേരളത്തിലെ ഗ്രാമം 

 ഉത്തരം : കാന്തല്ലൂർ ( ഇടുക്കി )   


Q) ഭിന്നശേഷി വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലന പദ്ധതി

 ഉത്തരം  : ബീറ്റ്സ് 


Q) ഭിന്നശേഷി വിഭാഗത്തിനായി കേരള നോളജ് മിഷൻ നടപ്പിലാക്കുന്ന തൊഴിൽ പദ്ധതി

 ഉത്തരം  : സമഗ്ര


Q) വിദ്യാർത്ഥികൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാൻ സ്കൂൾ ബസുകളിലെ GPS അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ 

 ഉത്തരം  : വിദ്യാ വാഹിനി  ആപ്പ്

   

Q) കുടുംബശ്രീ അംഗങ്ങളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കലാപരിപാടി

 ഉത്തരം  : അരങ്ങ് 


DAY  275


Q) സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം 

 ഉത്തരം : 8 


Q) സൗരയൂഥത്തിലെ വലിപ്പവും ഭാരവും കൂടിയ ഗ്രഹം 

 ഉത്തരം  :  വ്യാഴം  (Jupiter )


Q) പ്രഭാത നക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം 

 ഉത്തരം  : (Venus)


Q) വെള്ളത്തിൽ ഇട്ടാൽ കത്തുന്ന ലോഹം 

 ഉത്തരം  : സോഡിയം

   

Q) എല്ലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ  

 ഉത്തരം  : ഓസ്റ്റിയോളജി 

DAY  276


Q) ദേശീയ ശാസ്ത്ര ദിനം 

 ഉത്തരം : ഫെബ്രുവരി 28


Q) ഏറ്റവും വിലയേറിയ ലോഹം

 ഉത്തരം  : പ്ലാറ്റിനം


Q) ഏറ്റവും കാഠിന്യമുള്ള ലോഹം

 ഉത്തരം  : ടങ്സ്റ്റൺ 


Q) ഡെങ്കിപ്പനി പരത്തുന്ന ജീവി 

 ഉത്തരം  : കൊതുക് ( ഈഡിസ് ഈജിപ്തി കൊതുക് )

   

Q) ഡിഫ്തീരിയ എന്ന രോഗത്തിന്റെ മറ്റൊരു പേര് 

 ഉത്തരം  : തൊണ്ട മുള്ള് 

  

DAY  277


Q) ശരീരത്തിലെ ഏത് അവയവത്തെയാണ് അണലി വിഷം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 

 ഉത്തരം : വൃക്ക


Q) ആദ്യമായി മനുഷ്യൻ ഉപയോഗിച്ച ലോഹം

 ഉത്തരം  : ചെമ്പ്


Q) കറുത്ത മരണഓ എന്നറിയപ്പെടുന്ന രോഗം 

 ഉത്തരം  : പ്ലേഗ് 


Q) കറുത്ത സ്വർണം എന്നറിയപ്പെടുന്നത് 

 ഉത്തരം : പെട്രോളിയം

   

Q)മറ്റൊരു പേര് 

 ഉത്തരം  : മിനറൽ ഓയിൽ 

DAY  278


Q) ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി 

 ഉത്തരം : തുടയെല്ല് 


Q) ഏറ്റവും ചെറിയ അസ്ഥി 

 ഉത്തരം  : സ്റ്റെപ്പിസ് (ചെവിയിൽ)


Q) അന്തരീക്ഷ വായുവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് 

 ഉത്തരം  : നൈട്രജൻ


Q) ചന്ദ്രനിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്

 ഉത്തരം : സിലിക്കൺ 

   

Q) സൂര്യനിൽ ഏറ്റവും കൂടുതൽ ഉള്ളത് 

 ഉത്തരം  : ഹൈഡ്രജൻ


DAY  279


Q) വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം

 ഉത്തരം : പ്ലാറ്റിനം


Q) കേരളത്തിലെ ഒരപൂർവ്വ വൃക്ഷത്തിന്റെ പേരിൽ അറിയപ്പെടുന്ന  വന്യജീവി സങ്കേതം

 ഉത്തരം  : ചെന്തുരണി 


Q) ലോക സമുദ്ര ദിനം 

 ഉത്തരം  : ജൂൺ 8 


Q) കേരളത്തിലെ നദികളുടെ എണ്ണം 

 ഉത്തരം : 44

   

Q) കിഴക്കോട്ട് ഒഴുകുന്നവ

 ഉത്തരം  : 3 ( കബനി,  ഭവാനി  , പാമ്പാർ  )

  DAY  280


Q) വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം

 ഉത്തരം : ക്ഷയം 


Q) ആകാശത്തിന്റെ വടക്കുഭാഗത്ത് സ്ഥിരമായി കാണുന്ന നക്ഷത്രം

 ഉത്തരം  : ധ്രുവനക്ഷത്രം 


Q) മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം 

 ഉത്തരം  : ത്വക്ക് 


Q) ഭൂമിയുടെ ഏറ്റവും അടുത്ത നക്ഷത്രം 

 ഉത്തരം : സൂര്യൻ 

   

Q) സൗരയൂഥത്തിൽ ഏതു നക്ഷത്രത്തെ ചുറ്റിയാണ് ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് 

 ഉത്തരം : സൂര്യൻ

  DAY  281


Q) കേരള ഗവൺമെന്റിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വിൽ അംബാസിഡർ 

 ഉത്തരം : മോഹൻലാൽ


Q) ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര 

 ഉത്തരം  : ഭോലു എന്ന ആനക്കുട്ടി   


Q) ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി 

 ഉത്തരം  : റസൂൽ പൂക്കുട്ടി


Q) കേന്ദ്രസർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരത്തിന് അർഹയായത് 

 ഉത്തരം : സുഗതകുമാരി 

   

Q) ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യത്തെ വനിത

 ഉത്തരം : ആശാ പൂർണ്ണാദേവി 


DAY  282


Q) കേരള ഗവൺമെന്റിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വിൽ അംബാസിഡർ 

 ഉത്തരം : മോഹൻലാൽ


Q) ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര 

 ഉത്തരം  : ഭോലു എന്ന ആനക്കുട്ടി   


Q) ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി 

 ഉത്തരം  : റസൂൽ പൂക്കുട്ടി


Q) കേന്ദ്രസർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരത്തിന് അർഹയായത് 

 ഉത്തരം : സുഗതകുമാരി 

   

Q) ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യത്തെ വനിത

 ഉത്തരം : ആശാ പൂർണ്ണാദേവി 

  DAY  283


Q) പശ്ചിമഘട്ടത്തിന്റെ രാഞ്ജി എന്നറിയപ്പെടുന്ന പുഷ്പം  

 ഉത്തരം : നീലക്കുറിഞ്ഞി 


Q) കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്

 ഉത്തരം  : മംഗള വനം (എറണാകുളം )


Q) ഏഴു കവാടങ്ങളുടെ നാട് എന്നാൽ അറിയപ്പെടുന്നത് 

 ഉത്തരം  : ജോധ്പൂർ (രാജസ്ഥാൻ)


Q) തെരുവുവിളക്കുകൾ എൽ.ഇ.ഡി  ആക്കി മാറ്റിയ ആദ്യ സംസ്ഥാനം

 ഉത്തരം : രാജസ്ഥാൻ

   

Q) പ്രഭാതത്തിന്റെ നഗരം / വൈറ്റ് സിറ്റി  എന്നെല്ലാം അറിയപ്പെടുന്നത്

 ഉത്തരം : ഉദയ്പൂർ (രാജസ്ഥാൻ) 

 DAY  284


Q) ജയിലുകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം

 ഉത്തരം : അരുണാചൽ പ്രദേശ് , മേഘാലയ


Q) സംസ്ഥാനങ്ങളുടെ ഭരണത്തലവൻ 

 ഉത്തരം  : ഗവർണർ 


Q) ഗേറ്റ് വേ ഓഫ് ഇന്ത്യ  

 ഉത്തരം  : മുംബൈ 


Q) ഇന്ത്യാഗേറ്റ് സ്ഥിതി ചെയ്യുന്നത് 

 ഉത്തരം : ഡൽഹി

   

Q) ഒരു വ്യക്തിയുടെ പേരിൽ കേരളത്തിൽ തുടങ്ങിയ ആദ്യ സർവകലാശാല 

 ഉത്തരം : മഹാത്മാഗാന്ധി സർവ്വകലാശാല (M. G. University )

DAY  285


Q) ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സന്ദേശം ലോകത്തിനു നൽകിയ നവോത്ഥാന നായകൻ  

 ഉത്തരം : ശ്രീനാരായണഗുരു 


Q) വയനാട്ടിലെ പ്രസിദ്ധമായ ശിലായുഗ ഗുഹ 

 ഉത്തരം  : എടയ്ക്കൽ ഗുഹ  


Q) മുത്തങ്ങാ വന്യജീവി സങ്കേതം ഏതു ജില്ലയിൽ  

 ഉത്തരം  : വയനാട്


Q) 20 രൂപ നോട്ടിൽ ആലേഖനം ചെയ്ത ചിത്രം 

 ഉത്തരം : എല്ലോറ ഗുഹകൾ  

   

Q) രാത്രിയിൽ വിടരുന്ന പൂക്കൾക്ക് സാധാരണ കണ്ടുവരുന്ന നിറം  

 ഉത്തരം : വെളുപ്പ്

DAY  286


Q) സ്വന്തമായി വല വിരിച്ച് ഇരയെ പിടിക്കുന്ന ജീവി 

 ഉത്തരം : ചിലന്തി


Q) ചെവി വയറിൽ ഉള്ള ജീവി 

 ഉത്തരം  : പുൽച്ചാടി  


Q) മനുഷ്യന്റെ മുഖം ഒരിക്കലും മറക്കാത്ത പക്ഷി 

 ഉത്തരം  : കാക്ക


Q) മൂന്ന് ഹൃദയമുള്ള ജീവി  

 ഉത്തരം : നീരാളി

   

Q) വെള്ളത്തിലും കരയിലും ശ്വസിക്കാൻ കഴിയുന്ന ഒരു ജീവി 

 ഉത്തരം : തവള

  DAY  287


Q) ചന്ദ്രനിൽ വച്ച് കളിച്ച ഒരേ ഒരു ഗെയിം   

 ഉത്തരം : ഗോൾഫ് 


Q) മരിച്ച ഗ്രഹം എന്നറിയപ്പെടുന്നത്

 ഉത്തരം  : ബുധൻ  


Q) ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിനു നൽകിയ വ്യക്തി 

 ഉത്തരം  : രവീന്ദ്രനാഥ ടാഗോർ 


Q) നാവ് ഉപയോഗിച്ച് കണ്ണും ചെവിയും വൃത്തിയാക്കുന്ന ജീവി

 ഉത്തരം : ജിറാഫ് 

( ഫോറസ്റ്റ് ജിറാഫ് , സീബ്രാ ജുറാഫ് എന്നെല്ലാം അറിയപ്പെടുന്നു )

   

Q) വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത്

 ഉത്തരം : പ്ലാറ്റിനം


DAY  288


Q)} ലോകത്തിലെ ഏറ്റവും വലിയ രാജ്യം 

 ഉത്തരം : റഷ്യ


Q) ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം

 ഉത്തരം  : വത്തിക്കാൻ  


Q) ലോകത്തിലെ ഏറ്റവും വലിയ വൻകര

 ഉത്തരം  : ഏഷ്യ


Q) ലോകത്തിലെ ഏറ്റവും ചെറിയ വൻകര 

 ഉത്തരം : ആസ്ട്രേലിയ

   

Q) ഒരേ ഒരു രാജ്യം മാത്രമുള്ള വൻകര 

 ഉത്തരം : ആസ്ട്രേലിയ 

DAY  289


Q) കലകളുടെ രാജാവ്  

 ഉത്തരം : കഥകളി


Q) ഏതു കലാരൂപം പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത് 

 ഉത്തരം  : രാമനാട്ടം


Q) ആട്ടക്കഥ സാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നത് 

 ഉത്തരം  : കൊട്ടാരക്കര തമ്പുരാൻ 


Q) കഥകളിയിൽ ചെണ്ട, മദ്ദളം, ചേങ്ങില ,ഇലത്താളം ഇവ സമന്വയിപ്പിച്ചു കൊണ്ടുള്ള  മേള  പ്രയോഗം  

 ഉത്തരം : കേളികൊട്ട്  

   

Q) കഥകളിയിലെ പ്രധാന വേഷങ്ങളാണ് പച്ച,  കത്തി,  കരി , താടി. അഞ്ചാമത്തേത്?

 ഉത്തരം : മിനുക്ക് 

DAY  290


Q) 2024 ലെ  നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം എന്ത്  

 ഉത്തരം : കളി വള്ളം തുഴയുന്ന  നീല പൊന്മാൻ 


Q) കേരളത്തിലെ പ്രധാന ജലമേളകളിൽ ഒന്നായ നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് ഏത് ജില്ലയിൽ

 ഉത്തരം  : ആലപ്പുഴ


Q) ആലപ്പുഴ ജില്ലയിലെ ഏത് കായലിലാണ് 

 ഉത്തരം  : പുന്നമടക്കായൽ 


Q) എല്ലാവർഷവും ഏതു ദിവസമാണ് ഈ ജലമേള നടക്കുന്നത്

 ഉത്തരം : ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച   

   

Q) ഏതു മത്സരത്തോടെയാണ് നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രം ആരംഭിക്കുന്നത്

 ഉത്തരം : ചുണ്ടൻ വള്ളംകളി

DAY  291


Q) ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം  

 ഉത്തരം : ഡിസംബർ 2  


Q) ഏതുമായി ബന്ധപ്പെട്ട ഉപകരണമാണ് മൗസ് 

 ഉത്തരം  : കമ്പ്യൂട്ടർ


Q) കമ്പ്യൂട്ടർ കണ്ടുപിടിച്ചത് 

 ഉത്തരം  : ചാൾസ് ബാബേജ് 


Q) കമ്പ്യൂട്ടറിന്റെ തലച്ചോർ എന്നറിയപ്പെടുന്ന ഭാഗം 

 ഉത്തരം : സി.  പി . യു ( C. P. U ) 

   

Q) സി. പി. യു വിന്റെ മുഴുവൻ നാമം  

 ഉത്തരം : സെൻട്രൽ പ്രോസസിംഗ് യൂണിറ്റ്

DAY  292


Q) വൈദ്യുതി പോയാലും പെട്ടെന്ന് കമ്പ്യൂട്ടർ ഓഫ് ആകാതെ സംരക്ഷിക്കുന്ന ഉപകരണം 

 ഉത്തരം :  യു. പി. എസ്. ( U. P. S )


Q) അതിപ്രശസ്ത ഇന്റർനെറ്റ് സ്ഥാപനമായ ഗൂഗിളിന്റെ ആസ്ഥാനം  

 ഉത്തരം  : അമേരിക്ക 


Q) കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നത് ഏത് സമ്പ്രദായത്തിലാണ് 

 ഉത്തരം  : ബൈനറി സംഖ്യാ സമ്പ്രദായം  


Q) കമ്പ്യൂട്ടറിനെ ഇന്റർനെറ്റിലേക്ക് കണക്ട് ചെയ്യാൻ ഉപയോഗിക്കുന്നത് 

 ഉത്തരം : മോഡം  

   

Q) ഒരു ബൈറ്റിനു തുല്യമായത് 

 ഉത്തരം : 8 ബിറ്റുകൾ

DAY  293


Q) ഭൂമിയുടെ ഉപഗ്രഹം  

 ഉത്തരം : ചന്ദ്രൻ 


Q) ചന്ദ്രനിൽ മനുഷ്യനിറങ്ങിയതിന്റെ   ഓർമ്മയ്ക്കായി ആചരിക്കുന്നത് 

 ഉത്തരം  : ചാന്ദ്രദിനം 


Q) ചാന്ദ്രദിനo ആചരിക്കുന്നത് 

 ഉത്തരം  : ജൂലൈ 21 


Q) അന്താരാഷ്ട്ര ബഹിരാകാശ ദിനം 

 ഉത്തരം : ഏപ്രിൽ 12    

   

Q) ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി

 ഉത്തരം : ഗഗന്‍ യാൻ

DAY  294


Q) ചന്ദ്രനെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്  

 ഉത്തരം : സെലനോളജി  


Q) ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം 

 ഉത്തരം  : ചന്ദ്രയാൻ 1


Q) ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എവിടെനിന്ന് 

 ഉത്തരം  : സതീഷ് ധവാൻ   സ്പേസ് സെന്റർ  


Q) ഏതു സംസ്ഥാനത്ത് 

 ഉത്തരം : ആന്ധ്ര പ്രദേശ്      

   

Q) ചന്ദ്രയാൻ ഒന്ന് വിക്ഷേപിച്ച വാഹനം 

 ഉത്തരം : അപ്പോളോ 11


DAY  295


Q) ഭൂമിയുടെ ഉപഗ്രഹം  

 ഉത്തരം : ചന്ദ്രൻ 


Q) ചന്ദ്രനിൽ മനുഷ്യനിറങ്ങിയതിന്റെ   ഓർമ്മയ്ക്കായി ആചരിക്കുന്നത് 

 ഉത്തരം  : ചാന്ദ്രദിനം 


Q) ചാന്ദ്രദിനo ആചരിക്കുന്നത് 

 ഉത്തരം  : ജൂലൈ 21 


Q) അന്താരാഷ്ട്ര ബഹിരാകാശ ദിനം 

 ഉത്തരം : ഏപ്രിൽ 12    

   

Q) ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഇന്ത്യയുടെ പദ്ധതി

 ഉത്തരം : ഗഗന്‍ യാൻ


DAY  296


Q) ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് 

 ഉത്തരം : വിക്രം സാരാഭായ് 


Q) ഐ എസ് ആർ ഒ യുടെ ആദ്യ ചെയർമാൻ

 ഉത്തരം  : വിക്രം സാരാഭായ് 


Q) ബഹിരാകാശ യാത്ര നടത്തിയ ആദ്യ വനിത

 ഉത്തരം  : വാലന്റിന തെരഷ് കോവ  


Q) ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത 

 ഉത്തരം : കൽപ്പന ചൗള  

   

Q) പ്രപഞ്ചം മുഴുവൻ എന്റെ ജന്മനാടാണ് എന്ന് പറഞ്ഞത്   

 ഉത്തരം : കൽപ്പന ചൗള

  

തയ്യാറാക്കിയത് : സുമന ടീച്ചർ

DAY  297


Q) ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ ഇന്ത്യൻ വനിത 

 ഉത്തരം : സുനിത വില്യംസ് 


Q) ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി ആവാൻ തിരഞ്ഞെടുക്കപ്പെട്ട മലയാളി 

 ഉത്തരം : സന്തോഷ് ജോർജ് കുളങ്ങര 


Q) നീൽ ആം സ്ട്രോങ്ങിനൊപ്പം ചന്ദ്രനിൽ ഇറങ്ങിയ ആൾ

 ഉത്തരം  : എഡ്വിൻ ആൾഡ്രിൻ 


Q) ചന്ദ്രനിലേക്ക് വിക്ഷേപിച്ച ആദ്യ ബഹിരാകാശ പേടകം

 ഉത്തരം : ലൂണ 1

   

Q) ചന്ദ്രൻ സ്വയം ചുറ്റി തിരിയാൻ   എടുക്കുന്ന സമയം   

 ഉത്തരം : 27 ദിവസം

  DAY  298


Q) "മനുഷ്യന് ഇതൊരു ചെറിയ കാൽവയ്പ്പ്. മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചുചാട്ടം." ആരുടെ വാക്കുകൾ

 ഉത്തരം : നീൽ ആം സ്ട്രോങ്ങ്  


Q) കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം 

 ഉത്തരം : തുമ്പ (തിരുവനന്തപുരം ജില്ല )


Q) ഇന്ത്യയിലെ പ്രധാനപ്പെട്ട റോക്കറ്റ് വിക്ഷേപണ കേന്ദ്രം  

 ഉത്തരം  : ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ് സംസ്ഥാനം )


Q) കൊളംബിയ ബഹിരാകാശ വാഹനം തകർന്നു കൊല്ലപ്പെട്ട വനിതാ ബഹിരാകാശ സഞ്ചാരി

 ഉത്തരം : കൽപ്പന ചൗള

   

Q) ചന്ദ്രനിൽ ഇറങ്ങിയ ആദ്യ പേടകം    

 ഉത്തരം : ലൂണ 9


DAY  299


Q) സൂര്യനും അതിനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും ഉൾപ്പെട്ട കുടുംബത്തിന് പറയുന്ന പേര് 

 ഉത്തരം : സൗരയൂഥം 


Q) ഭൂമിയിൽ രാവും പകലും ഉണ്ടാകുന്നതിന് കാരണം 

 ഉത്തരം : ഭൂമിയുടെ ഭ്രമണം( ഭൂമി സ്വയം കറങ്ങുന്നതുകൊണ്ട് )


Q) ചന്ദ്രന്റെ പ്രകാശത്തിനു കാരണം  

 ഉത്തരം  : സൂര്യന്റെ പ്രകാശം തട്ടി പ്രതിഫലിക്കുന്നതുകൊണ്ട് 


Q) ഐ.എസ്. ആർ. ഒ യുടെ മുഴുവൻ പേര് 

 ഉത്തരം : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ 

   

Q) ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹം     

 ഉത്തരം : സ്പോട്ട് നിക്ക്  1 ( റഷ്യ)

  DAY  300


Q) മലയാളഭാഷയിൽ എത്ര അക്ഷരങ്ങൾ ഉണ്ട് 

 ഉത്തരം : 56 


Q) ഒരു ആധാർ കാർഡിൽ എത്ര അക്കങ്ങൾ ഉണ്ട് 

 ഉത്തരം  : 12


Q) ഒരു ഷട്ടിൽ കോക്കിലെ തൂവലുകളുടെ എണ്ണം

 ഉത്തരം : 16


Q) ഒരു ചെസ്സ് ബോർഡിലെ കളങ്ങളുടെ എണ്ണം 

 ഉത്തരം : 64 

   

Q) ഒരു ഫുട്ബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം 

 ഉത്തരം : 11


No comments:

Post a Comment